Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീർ പുനഃസംഘടന ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയാകില്ല; അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയാൻ ബിജെപിക്കാകുന്നില്ല; സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ബിജെപി എന്നും ഹരിയാനയിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും കുമാരി ഷെൽജ

കശ്മീർ പുനഃസംഘടന ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയാകില്ല; അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയാൻ ബിജെപിക്കാകുന്നില്ല; സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ബിജെപി എന്നും ഹരിയാനയിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും കുമാരി ഷെൽജ

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡിഗഡ്: കശ്മീർ പുനഃസംഘടന ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടിയാകില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ കുമാരി ഷെൽജ. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണ് ബിജെപി എന്നും ഹരിയാനയിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും ഷെൽജ പറഞ്ഞു. വാഗ്ദാന ലംഘനം നടത്തിയ ബിജെപിക്ക് ജനങ്ങൾ തിരിച്ചടി നൽകും. അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നായിരുന്നു അധികാരത്തിലേറുമ്പോൾ ബിജെപി സർക്കാർ പറഞ്ഞത്. എന്നാൽ, സ്വന്തം ഉൽപന്നങ്ങൾ വിറ്റഴിക്കാനാവതെ പ്രയാസപ്പെടുകയാണ് ഹരിയാനയിലെ കർഷകർ. ഇവിടെ പല ഫാക്ടറികളും പൂട്ടിക്കഴിഞ്ഞു എന്നും കുമാരി ഷെൽജ പറഞ്ഞു.

അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബിജെപി ഹരിയാനയിൽ വോട്ടുതേടേണ്ടത്. എന്നാൽ, ഹരിയാനയിൽ അതല്ല അവരുടെ രീതി. കശ്മീർ പുനഃസംഘടനയും പൗരത്വ രജിസ്റ്ററുമൊക്കെയാണ് നേട്ടമായി ഉയർത്തിക്കാണിക്കുന്നത്. ബിജെപിയുടെ പ്രചാരണം കാണുമ്പോൾ. ഹരിയാന സർക്കാരാണ് ഇതൊക്കെ ചെയ്തതെന്ന് തോന്നും. കശ്മീരും പൗരത്വ രജിസ്റ്ററുമൊക്കെ ഹരിയാനയിൽ പറയേണ്ട കാര്യമെന്താണെന്നും കുമാരി സെൽജ ചോദിച്ചു.

ഹരിയാനയിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. കുട്ടികൾക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ തോത് വർധിക്കുകയാണ്. തൊഴിലില്ലായ്മയും യുവാക്കൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗവും വളരെ കൂടുതലാണ്. എന്നാൽ, ഇതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ കശ്മീരിനെക്കുറിച്ച് പറഞ്ഞ് വോട്ട് തേടുകയാണ് ബിജെപി. ഇത് അംഗീകരിക്കാനാവില്ലെന്നും കുമാരി സെൽജ പറഞ്ഞു. ഹരിയാന കോൺഗ്രസിൽ പിളർപ്പുണ്ടെന്ന വാദം കുമാരി സെൽജ തള്ളി, സ്ഥാനാർത്ഥി നിർണയത്തെ ച്ചൊല്ലി പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരെ തഴഞ്ഞെന്നാരോപിച്ച് അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

അതേസമയം, ഹരിയാനയിൽ 90 സീറ്റുകളിൽ 83ലും ബിജെപി വിജയം നേടുമെന്നാണ് എബിപി ന്യൂസ് ഒപ്പീനിയൻ പോൾ പ്രവചിച്ചത്. കോൺഗ്രസിന് ഇവിടെ മൂന്ന് സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നും സർവ്വേഫലം പറയുന്നു. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഹരിയാനയിൽ ബിജെപിക്ക് 48 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന് 21 ശതമാനം വോട്ടും സംസ്ഥാനത്തെ മറ്റ് പാർട്ടികൾക്ക് 31 ശതമാനം വോട്ടും ലഭിക്കുമെന്നുമാണ് സർവേ പ്രവചനം.

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് 40 ശതമാനം വോട്ടർമാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച കർണാൽ സീറ്റിൽ നിന്ന് തന്നെയാണ് ഇത്തവണയും ഖട്ടർ ജനവിധി തേടുന്നത്. 20 ശതമാനം ആളുകൾ ഭൂപീന്ദർ സിങ് ഹൂഡയെയും 14 ശതമാനം ജനങ്ങൾ ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയെയും അനുകൂലിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP