Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആടുമെയ്‌ക്കാനെത്തിയ 48കാരിയെ ലൈംഗികമായി പീഡിപ്പിച്ച 17കാരൻ ജീവനൊടുക്കി; പൊലീസ് പിടികൂടിയ പ്രതി വിഷം കഴിച്ചത് കുട്ടികൾക്കുള്ള സർക്കാർ ഒബ്‌സർവേഷൻ ഹോമിൽ വെച്ച്

ആടുമെയ്‌ക്കാനെത്തിയ 48കാരിയെ ലൈംഗികമായി പീഡിപ്പിച്ച 17കാരൻ ജീവനൊടുക്കി; പൊലീസ് പിടികൂടിയ പ്രതി വിഷം കഴിച്ചത് കുട്ടികൾക്കുള്ള സർക്കാർ ഒബ്‌സർവേഷൻ ഹോമിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബലാത്സംഗക്കേസിൽ പ്രതിയായ 17 കാരൻ ജീവനൊടുക്കി. ശനിയാഴ്ച തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ കുട്ടികൾക്കുള്ള സർക്കാർ ഒബ്‌സർവേഷൻ ഹോമിൽ കഴിയുന്ന കുട്ടി വിഷം കഴിക്കുകയായിരുന്നു.

തെങ്കാശിക്ക് സമീപം സമ്പവർവടകരൈ സ്വദേശിയായ 48കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് കുട്ടി. സ്ത്രീ ആടുകളെ മെയ്‌ക്കാൻ എത്തിയ സമയത്ത് 17കാരൻ ഇവരെ ആക്രമിച്ചുവെന്നാണ് കേസ്. ഒക്ടോബർ എട്ടിനാണ് തിരുനെൽവേലി ജില്ലാ പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

വയറുവേദനിക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. 8.30 ഓടെയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിഷം കഴിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയായ ഒബ്‌സർവേഷൻ ഹോമിൽ എങ്ങനെ വിഷം എത്തിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP