Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർതാർപൂർ ഇടനാഴി ഉദ്ഘാടനത്തിന് മന്മോഹൻ സിങ് പോകില്ല; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന തീർത്ഥാടക സംഘത്തിനൊപ്പം സന്ദർശിക്കും

കർതാർപൂർ ഇടനാഴി ഉദ്ഘാടനത്തിന് മന്മോഹൻ സിങ് പോകില്ല; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന തീർത്ഥാടക സംഘത്തിനൊപ്പം സന്ദർശിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയെയും പാക്കിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗുരുദാസ്പൂർ-കർതാർപൂർ തീർത്ഥാനട ഇടനാഴി ഉദ്ഘാടനത്തിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പങ്കെടുക്കില്ല. ഇക്കാര്യം കോൺഗ്രസ് വൃത്തങ്ങളാണ് വ്യക്തമാക്കിയത്. സാധാരണ തീർത്ഥടകനായി അദ്ദേഹം പോകുമെന്നാണ് പാർട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

പാക്കിസ്ഥാന്റെ ക്ഷണം മന്മോഹൻ സിങ് സ്വീകരിച്ചുവെന്ന പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ അവകാശവാദത്തിന് പിന്നാലെയാണ് മുൻ പ്രധാനമന്ത്രി കർതാർപൂർ ഉദ്ഘാടനത്തിന് എത്തില്ലെന്ന് കോൺഗ്രസ് സൂചിപ്പിക്കുന്നത്.

പാക്കിസ്ഥാന്റെ ക്ഷണത്തിന് മറുപടി നൽക്കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന തീർത്ഥാടക സംഘത്തിനൊപ്പം മന്മോഹൻ കർതർപൂർ സന്ദർശിക്കും.

പഞ്ചാബിലെ ഗുരുദാസ്പൂരിലെ ദേരാ ബാബാ നാനാക്കും കർതാർപൂറിലെ ദർബാർ സാഹിബും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കർതാർപൂർ കോറിഡോർ. ഇതുവഴി തീർത്ഥാടകർക്ക് വിസയില്ലാതെ രണ്ടു ആരാധനാലയങ്ങളും സന്ദർശിക്കാം. പാക്കിസ്ഥാൻ ഭാഗത്തുള്ള കോറിഡോറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് നിർവഹിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP