Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം നിലയിൽ നിന്നും വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ മൂന്നു വയസുകാരൻ; കുഞ്ഞിന് രക്ഷയായ സൈക്കിൾ റിക്ഷയുമായി എത്തിയത് ദൈവതുല്യനായ മനുഷ്യനെന്ന് പിതാവ്

രണ്ടാം നിലയിൽ നിന്നും വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ മൂന്നു വയസുകാരൻ; കുഞ്ഞിന് രക്ഷയായ സൈക്കിൾ റിക്ഷയുമായി എത്തിയത് ദൈവതുല്യനായ മനുഷ്യനെന്ന് പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കളിക്കുന്നതിനിടെ വീടിന്റെ രണ്ടാംനിലയിൽനിന്ന് വീണ മൂന്നുവയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. റോഡിലൂടെ പോകുകയായിരുന്ന സൈക്കിൾ റിക്ഷയുടെ സീറ്റിലേക്ക് വീണതിനാൽ കുഞ്ഞ് രക്ഷപെട്ടത് ഒരു പോറൽ പോലും ഏൽക്കാതെ. മധ്യപ്രദേശിലെ ടീകംഗഢിൽ വെള്ളിയാഴ്‌ച്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൈവതുല്യനായ മനുഷ്യനാണ് ആ സമയം റിക്ഷയുമായി അതുവഴി എത്തിയതെന്നും അദ്ദേഹമാണ് മകന്റെ ജീവൻ രക്ഷിച്ചതെന്നും കുട്ടിയുടെ പിതാവ് ആശിഷ് പ്രതികരിച്ചു.

രണ്ടാംനിലയിൽ കുടുംബാംഗങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ബാൽക്കണിയിലേക്ക് പോയിരുന്നു. തുടർന്ന് ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് തൂങ്ങിയപ്പോൾ താഴേക്ക് തെന്നിവീഴുകയായിരുന്നു. ഏകദേശം 35 അടിയോളം ഉയരത്തിൽനിന്ന് താഴേക്ക് വീണ കുട്ടി വീണത് താഴെ റോഡിലൂടെ പോകുകയായിരുന്ന സൈക്കിൾ റിക്ഷയിലാണ്. ഉടൻതന്നെ മാതാപിതാക്കളും ബന്ധുക്കളും ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സി.ടി. സ്‌കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും മകന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ആശിഷ് ജെയ്ൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP