Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യാ കേസിൽ വിധി വരാനുണ്ട്, അതുകൊണ്ട് സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് വാങ്ങി വെക്കേണ്ടത്; ഈ വാൾ നമ്മുടെ സുരക്ഷിതത്വത്തിന് ആവശ്യമാകുന്ന സമയം വന്നാൽ ഉപകാരപ്പെടും; ഉത്തർപ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

അയോധ്യാ കേസിൽ വിധി വരാനുണ്ട്, അതുകൊണ്ട് സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് വാങ്ങി വെക്കേണ്ടത്; ഈ വാൾ നമ്മുടെ സുരക്ഷിതത്വത്തിന് ആവശ്യമാകുന്ന സമയം വന്നാൽ ഉപകാരപ്പെടും; ഉത്തർപ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

സ്വന്തം ലേഖകൻ

നോയിഡ: അയോധ്യ കേസിൽ വിധി വരുന്നതിന് മുമ്പ് പ്രകോപനപരമായ ആഹ്വാനവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ്. സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് വാങ്ങി വെക്കേണ്ടതെന്ന് പറഞ്ഞാണ് ബിജെപി നേതാവ് പ്രകോപനം സൃഷ്ടിക്കുന്നത്. പാർട്ടി ദിയോബന്ദ് ജില്ലാ അധ്യക്ഷൻ ഗജ്‌രാജ് റാണയാണ് ഇക്കാര്യം പറഞ്ഞത്. ഇരുമ്പ് വാൾ വാങ്ങി വച്ചാൽ സമീപ ഭാവിയിൽ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

''അയോധ്യ കേസിൽ സുപ്രീംകോടതിയുടെ വിധി ഉടനെവരുമെന്നു പ്രതീക്ഷിക്കുന്നു. അത് രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എന്നിരുന്നാലും ഇത് അന്തരീക്ഷത്തെ വികലമാക്കുന്നു. അതുകൊണ്ട്, സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങി ശേഖരിക്കുന്നതിന് പകരം ഇരുമ്പ് വാൾ കരുതിവെക്കുന്നതാണ് ഉചിതം. ഈ വാൾ നമ്മുടെ സുരക്ഷിതത്വത്തിന് ആവശ്യമാകുന്ന സമയം വന്നാൽ ഉപകാരപ്പെടും.'' - എന്നായിരുന്നു ഗജ്‌രാജ് റാണ പറഞ്ഞത്.

സുപ്രീംകോടതി ബാബ്‌രി മസ്ജിദ് ഭൂമി തർക്ക കേസിൽ വിധി പറയാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗജ്‌രാജ് റാണയുടെ ആഹ്വാനം. അയോധ്യയിൽ ശ്രീരാമ ഭഗവാന്റെ വലിയൊരു ക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യത്തെ പൗരന്മാർ ആഗ്രഹിക്കുന്നതായും അങ്ങനെ ആയാൽ എല്ലാവർക്കും ശ്രീരാമന്റെ മഹത്തായ ദർശനം ലഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP