Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടിഎം കൗണ്ടറിൽ കാമറ സ്ഥാപിച്ച് പിൻ നമ്പർ ചോർത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പിനിടെ ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായ മലയാളികളായ അബ്ദുൾ റഹ്മാൻ ജംഷീദ്, അബ്ദുൾ റൈഫാദ് എന്നിവർ രക്ഷപെട്ടത് കൈവിലങ്ങുമായി

എടിഎം കൗണ്ടറിൽ കാമറ സ്ഥാപിച്ച് പിൻ നമ്പർ ചോർത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പിനിടെ ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായ മലയാളികളായ അബ്ദുൾ റഹ്മാൻ ജംഷീദ്, അബ്ദുൾ റൈഫാദ് എന്നിവർ രക്ഷപെട്ടത് കൈവിലങ്ങുമായി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: എടിഎം തട്ടിപ്പ് കേസിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളികൾ രക്ഷപെട്ടത് കൈവിലങ്ങുമായി. എടിഎം നമ്പർ ചോർത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കളനാട് സ്വദേശികളായ അബ്ദുൾ റഹ്മാൻ ജംഷീദ് (25), അബ്ദുൾ റൈഫാദ് (25) എന്നിവരാണ് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കേരളത്തിൽ എത്തിച്ച പ്രതികൾ കാസർകോട്ടെ ഹോട്ടൽമുറിയിൽ നിന്നാണ് രക്ഷപെട്ടത്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഇരുവരേയും ശനിയാഴ്ച രാത്രിയോടെയാണ് തെളിവെടുപ്പിനായി യുപി ഉന്നോവ സിഐ പാണ്ഡ്യ, എസ്‌ഐ അനിൽ യാദവ് എന്നിവരും മറ്റു പൊലീസുകാർക്കുമൊപ്പം കാറിൽ കാസർഗോട്ട് കൊണ്ടുവന്നത്. രാത്രി 12 ഓടെ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു പാർപ്പിച്ചതായിരുന്നു. രണ്ടു പൊലീസുകാർക്കൊപ്പം ഒരു മുറിയിലാണ് പ്രതികളെ താമസിപ്പിച്ചിരുന്നത്.

പുലർച്ചെ രണ്ടോടെയാണ് പൊലീസുകാർ പ്രതികൾ രക്ഷപ്പെട്ടതായി മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു സിഐയെയും എസ്‌ഐയേയും അറിയിച്ചത്. ഉടൻതന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി കാമറയിൽ പ്രതികൾ കൈയാമത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

എടിഎം കൗണ്ടറുകളിൽ കാമറ സ്ഥാപിച്ച് പാസ്വേർഡുകൾ ചോർത്തിയശേഷം വ്യാജ എടിഎം കാർഡുകളുപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്. രക്ഷപ്പെട്ട പ്രതികൾക്കൊപ്പം കാസർഗോഡ് മീപ്പുഗിരി ആർഡി നഗറിലെ മുഹമ്മദ് ബിലാൽ, കുഡ്ലുവിലെ മുഹമ്മദ് സുഹൈൽ, കളനാട്ടെ, യാസീൻ എന്നിവരെ കഴിഞ്ഞയാഴ്‌ച്ച യുപി ഉന്നാവോ പൊലീസ് ഇൻസ്പെക്ടർ ദിനേശ് ചന്ദ്രമിശ്രയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP