Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ശേഷം അഞ്ച് സഹോദരിമാരും താമസിച്ചത് പലയിടത്ത്; ഒരുമിച്ച് കൂടി വിനോദയാത്രയ്ക്ക് എത്തിയത് ഭർത്താക്കന്മാരേയും മക്കളേയും ഒഴിവാക്കി; അലക്ഷ്യമായി ബസ് ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയിൽ ശതാബ്ദി റോയിക്ക് നഷ്ടമായത് അമ്മയേയും രണ്ട് കുഞ്ഞമ്മമാരേയും; ഗുരുതരാവസ്ഥയിൽ രണ്ട് മാതൃസഹോദരിമാരും; മൂന്ന് അമ്മമാരുടെ മൃതദേഹം മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് എൻജിനയീറിങ് വിദ്യാർത്ഥിനി ഏറ്റുവാങ്ങിയത് വാവിട്ട് നിലവിളിച്ച്; പുറക്കാട്ടെ വാഹനാപകടത്തിലേത് ഹൃദയം നുറുങ്ങുന്ന വേർപിരിയൽ

വിവാഹ ശേഷം അഞ്ച് സഹോദരിമാരും താമസിച്ചത് പലയിടത്ത്; ഒരുമിച്ച് കൂടി വിനോദയാത്രയ്ക്ക് എത്തിയത് ഭർത്താക്കന്മാരേയും മക്കളേയും ഒഴിവാക്കി; അലക്ഷ്യമായി ബസ് ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയിൽ ശതാബ്ദി റോയിക്ക് നഷ്ടമായത് അമ്മയേയും രണ്ട് കുഞ്ഞമ്മമാരേയും; ഗുരുതരാവസ്ഥയിൽ രണ്ട് മാതൃസഹോദരിമാരും; മൂന്ന് അമ്മമാരുടെ മൃതദേഹം മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് എൻജിനയീറിങ് വിദ്യാർത്ഥിനി ഏറ്റുവാങ്ങിയത് വാവിട്ട് നിലവിളിച്ച്; പുറക്കാട്ടെ വാഹനാപകടത്തിലേത് ഹൃദയം നുറുങ്ങുന്ന വേർപിരിയൽ

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: പുറക്കാട് വാഹനാപകടത്തിൽ മരിച്ച സഹോദരിമാരുടെ മൃതദേഹങ്ങൾ കോട്ടയത്ത് സ്വകാര്യസ്ഥാപനത്തിൽ മൃതദേഹങ്ങൾ എംബാം ചെയ്ത ശേഷം അടുത്ത ദിവസം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഗീതാറോയിയുടെ ഭർത്താവും മകളും എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അമ്മയുടെയും രണ്ട് മാതൃസഹോദരിമാരുടെയും ചേതനയറ്റ ശരീരം കണ്ട് വാവിട്ടു നിലവിളിച്ച ശതാബ്ദി റോയി ഏവരുടേയും കണ്ണ് നയിപ്പിച്ചു.

മുംബൈ റായിഗർ നാഷനൽ റീജൻസി ഫ്‌ളാറ്റ് നമ്പർ ബി 706യിൽ കാളിദാസ റോയിയുടെ ഭാര്യയാണ് ഒഎൻജിസി റിട്ട. എൻജിനിയർ ഗീതാറോയി. ബംഗാൾ ബോങ്കാവ് കാലിബറി റോഡിൽ കൈലാസ് ബർമന്റെ ഭാര്യ മീതാ ബർമൻ (59) ബംഗാൾ നോർത്ത് 24 പർഗാന സുധാർപൂർ ടാങ്കറ തെക്കരയിൽ സോവാ ബിശ്വാസ് (55) എന്നിവരാണ് മരിച്ച മറ്റു രണ്ടു സഹോദരിമാർ.മുംബൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗണ്ട് എൻജിനയീറിങ് വിദ്യാർത്ഥിനിയാണ് ശതാബ്ദി റോയി. സുപർണ ബർമനാണ് മീതാബർമന്റെ മകൾ. മറ്റു സഹോദരിമാർക്ക് മക്കളില്ല.

അമ്മയുടെ മരണം അറിഞ്ഞ് അച്ഛനൊപ്പമാണ് ശതാബ്ദി റോയി ആലപ്പുഴയിലെത്തിയത്. കാളിദാസ റോയിയുടെ സുഹൃത്തായ ഡൽഹി പൊലീസിലെ റിട്ട. ഐജി കോതമംഗലം സ്വദേശി എ.എം.മുഹമ്മദും ഉണ്ടായിരുന്നു. നിറ കണ്ണുകളോടെ മാതാവിന്റെയും മാതൃസഹോദരിമാരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു ശതാബ്ദി റോയി. ഇതിനിടെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലക്ഷ്മി ബിശ്വാസിനെ കണ്ടും ശതാബ്ദി വിങ്ങിപ്പൊട്ടി. കാളിദാസ റോയിയുടെയും ശതാബ്ദി റോയിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

വിനോദയാത്രയ്ക്കായി ബംഗാളിൽ നിന്നു കേരളത്തിലെത്തിയതായിരുന്നു അപകടത്തിൽ പെട്ടവർ. അഞ്ച് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ മുതിർന്ന മൂന്നു സഹോദരിമാരും മരിച്ചു. ഇളയ സഹോദരിമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലും. ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ഗോപാൽനഗർ സ്വദേശികളായ ഗുലാൽ ചന്ദ്രറോയിയുടെയും ബീനാ പാനി റോയിയുടെയും മക്കളായ ഗീതാ റോയി(61), മീതാ ബർമൻ (59), സോവാ ബിശ്വാസ് (55) എന്നിവരാണ് മരിച്ചത്. കാകളി ഭദ്ര (48) കൊച്ചിയിലെ സ്വകാര്യാശുപത്രിയിലും ലക്ഷ്മി ബിശ്വാസ് (40) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവർ ആലുവ മുപ്പത്തറ ശ്യാമളാലയത്തിൽ ആർ.രാജേഷും (44) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ ശേഷം പലയിടങ്ങളിലായി താമസിച്ചിരുന്ന സഹോദരിമാർ ഒരുമിച്ചു കൂടി വിനോദയാത്രയ്ക്കു തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒത്തുകൂടലായതിനാൽ ഒപ്പം ആരെയും കൂട്ടേണ്ടെന്നും തീരുമാനിച്ചു. 17ന് രാത്രി ഇവർ ആലപ്പുഴ നഗരത്തിലെ ഹോം സ്റ്റേയിലെത്തി. 18ന് കായംകുളം കൃഷ്ണപുരം കൊട്ടാരവും സമീപത്തെ ക്ഷേത്രങ്ങളും സന്ദർശിച്ചു. രാവിലെ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. ഇതിനിടെയാണ് ദുരന്തമെത്തിയത്

കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് ഇവർ വന്ന കാറും കെയുആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിൽ പുറക്കാട് മുരുക്കോലി ദേവീ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. അലക്ഷ്യമായി ബസ് ഓടിച്ച് കാറിൽ ഇടിക്കുകയായിരുന്നെന്ന കാർ ഡ്രൈവറുടെ മൊഴിയെത്തുടർന്ന് ബസ് ഡ്രൈവർ ഹരിപ്പാട് ഡിപ്പോയിലെ എൻ.ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP