Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസത്തെ ആസൂത്രണം; ശരീരത്തിൽ ഉണ്ടായിരുന്നത് 53 വെട്ടുകൾ; വലതു കാൽ വേർപടും വരെ വെട്ടി നുറുക്കി; വലതു കൈയും ഇടതു പാദവും തൂങ്ങിയ നിലയിലും; ട്രാവൻകൂർ മാളിൽ നിന്ന് ഓട്ടോ പിടിച്ച് ഡ്രൈവറെ ലോർഡ് ആശുപത്രിക്ക് മുമ്പിലിട്ട് ആക്രമിച്ച് ഉപേക്ഷിച്ചത് കൈയും കാലും വെട്ടിയെടുത്ത ശേഷം ജീവച്ഛവമായി കഴിയാൻ; ഇരുട്ടിൽ ആരും കാണാതെ കിടന്ന് രക്തം വാർന്നപ്പോൾ കൊലപാതകമായി; ആനയറയിലെ കൊലപാതകികൾ കീഴടങ്ങിയത് അതിനാടകീയമായും; വിപന്റെ കൊല ഗുണ്ടാകുടിപ്പകയുടേത്

ഒരു മാസത്തെ ആസൂത്രണം; ശരീരത്തിൽ ഉണ്ടായിരുന്നത് 53 വെട്ടുകൾ; വലതു കാൽ വേർപടും വരെ വെട്ടി നുറുക്കി; വലതു കൈയും ഇടതു പാദവും തൂങ്ങിയ നിലയിലും; ട്രാവൻകൂർ മാളിൽ നിന്ന് ഓട്ടോ പിടിച്ച് ഡ്രൈവറെ ലോർഡ് ആശുപത്രിക്ക് മുമ്പിലിട്ട് ആക്രമിച്ച് ഉപേക്ഷിച്ചത് കൈയും കാലും വെട്ടിയെടുത്ത ശേഷം ജീവച്ഛവമായി കഴിയാൻ; ഇരുട്ടിൽ ആരും കാണാതെ കിടന്ന് രക്തം വാർന്നപ്പോൾ കൊലപാതകമായി; ആനയറയിലെ കൊലപാതകികൾ കീഴടങ്ങിയത് അതിനാടകീയമായും; വിപന്റെ കൊല ഗുണ്ടാകുടിപ്പകയുടേത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരുവനന്തപുരം ആനയറയിൽ ഓട്ടോഡ്രൈവറായ വിപിനെ വെട്ടിക്കൊന്നത് ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിൽ. കൊല്ലുകയെന്നത് ലക്ഷ്യമായിരുന്നില്ല. കൈയും കാലും വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യം. പിടിയിലായ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസിൽ സ്റ്റേഷനിൽ എത്തും മുൻപ് പിടികൂടാനുള്ള പൊലീസിന്റെ പദ്ധതി പൊളിച്ചാണ് പ്രതികൾ കീഴടങ്ങിയത്.

പതികൾ നാടകീയമായി തുമ്പയിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രി 7.35നു വക്കീലിന്റെ സഹായത്തോടെയാണ് ഇവർ തുമ്പ സ്റ്റേഷനിലെത്തിയത്. അഞ്ചു മണിയോടെ തന്നെ പ്രതികൾ കീഴടങ്ങുമെന്ന് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനു മുൻപിൽ ചുറ്റികറങ്ങിയ സംഘത്തോട് എന്താണ് വിഷയം,അപകടം വല്ലതുമാണോ എന്ന് എഎസ്ഐ ചോദിച്ചു. അപകടമല്ല സാർ, ഒരു കൊലപാതകമാണ്, ആനയറയിലെ കൊല ചെയ്തതു ഞങ്ങളാണ് എന്ന് ഭാവവ്യത്യാസങ്ങളൊന്നു മില്ലാതെ അവർ പറഞ്ഞപ്പോൾ കേട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ നടുങ്ങി. കസേരയിൽ നിന്നും എഴുന്നേറ്റ് പൊലീസുകാരൻ സഹപ്രവർത്തകരെ വേഗം വിളിച്ചുവരുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്ത തുമ്പ പൊലീസ് വിവരം ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഗുണ്ടാകുടിപ്പകയെ തുടർന്നായിരുന്നു കൊല. പേട്ട താഴശ്ശേരി വയലിൽ വീട്ടിൽ വിപിൻ (36) എന്ന കൊച്ചുകുട്ടനെയാണ് ഞായറാഴ്ച പുലർച്ചെയോടെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2014ൽ കാരാളി സ്വദേശിയും വർക്ഷോപ് ജീവനക്കാരനുമായ അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുമുണ്ട്. കടകംപള്ളി കല്ലുംമൂട് തണൽവീട്ടിൽ റിജു (28), പേട്ട ജയലക്ഷ്മി ഭവനിൽ ശിവപ്രതാപ് (37), ചാക്ക മുടുമ്പിൽ വീട്ടിൽ ജയദേവൻ (27), ചാക്ക വൈഎംഎ റോഡിൽ മണലിൽ വീട്ടിൽ റസീം (30), ചാക്ക മുരുകൻ കോവിലിന് എതിർവശം മുടുമ്പിൽ വീട്ടിൽ അനുലാൽ (26), ചാക്ക റെയിൽവേ പാലത്തിന് സമീപം പുത്തൻവീട്ടിൽ വിനീഷ് (23) എന്നിവരാണ് തുമ്പ ഇൻസ്പെക്ടർക്കുമുമ്പിൽ കീഴടങ്ങിയത്.

പുലർച്ചെ ഒരുമണിയോടെയാണ് ഈഞ്ചക്കലിലെ ട്രാവൻകൂർ മാളിന് സമീപം ഓട്ടോ ഓടുന്ന വിപിനെ റസീം ആനയറ ലോർഡ്‌സ് ആശുപത്രിയിലേക്കെന്നും പറഞ്ഞ് ഓട്ടം വിളിച്ചത്. തുടർന്ന് ഇവരെ ബൈക്കിൽ പിന്തുടരുകയായിരുന്ന സംഘം ചാല ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് ഓട്ടോ തടഞ്ഞ് വിപിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് വലതുകാലും വലതു കൈയും ഇടതുപാദവും വേർപ്പെട്ട നിലയിലായിരുന്ന വിപിനെ പിന്നീട് അതുവഴിവന്ന ബൈക്ക് യാത്രക്കാരാണ് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസ് സംഘം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതിനിടെ മരണ മൊഴിയും നൽകിയിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിപിൻ കുപ്രസിദ്ധ ഗുണ്ട ചാക്ക മുരുകന്റെ സംഘത്തിലെ ചിലരുമായി ഉരസലിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഈഞ്ചക്കലിലെ ബാറിൽവെച്ച് വിപിനും മുരുകനും തമ്മിൽ അടിപിടി നടന്നിരുന്നു. അന്ന് മുരുകനെയും ഒപ്പമുണ്ടായിരുന്ന വൈശാഖിനെയും കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വിപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ബാറിൽ വെച്ച് അക്രമിച്ചതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പേട്ട സിഐയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട വിപിൻ എ.ഐ.ടി.യു.സി അംഗമാണ്.

വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങൾക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡിൽ ഉപേക്ഷിച്ചത്. എന്നാൽ ആഴത്തിൽ വെട്ടേറ്റ വിപിൻ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടാൻ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് മരണകാരണമായത്. 53 വെട്ടുകൾ വിപിന്റെ ശരീരത്തുണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. വെട്ടേറ്റ് വലതുകാൽ വേർപെട്ടും വലതു കൈയും ഇടതുപാദവും തൂങ്ങിയ നിലയിലുമായിരുന്നു.

ചാക്ക മുരുകന്റെ ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാൽ അറിയാമെന്നും വിപിൻ മരണമൊഴി നൽകിയിരുന്നു. പുലർച്ചെ നടന്ന കൊലപാതകത്തിൽ പ്രതികൾക്കായി സിറ്റി പൊലീസും ഷാഡോ പൊലീസും വ്യാപക തെരച്ചിലാണ് നടത്തിയത്. പ്രതികൾ രക്ഷപ്പെടാതിരിക്കാൻ റെയിൽവേ സ്‌റ്റേഷനിലും ബസ്‌സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും ജാഗ്രത പുലർത്തി. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ പുലർച്ച നഗരത്തിൽ പെയ്ത കനത്ത മഴ ഊർജിതമായ അന്വേഷണത്തിന് തടസ്സവുമായി. ഇതിനിടെയായിരുന്നു തുമ്പ സ്‌റ്റേഷനിലെത്തി പ്രതികളുടെ കീഴടങ്ങൽ.

പ്രതികളിൽ ഒരാൾ വിപിനെ സവാരി വിളിച്ചു കൊണ്ടു പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം പൊലീസിന് ലഭിച്ചു. ഈഞ്ചയ്ക്കലിനു സമീപത്തെ ട്രാവൻകൂർ മാളിലെ മുൻപിൽ നിന്ന് ഓട്ടം വിളിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. അവിടെ നിന്നു ആനറയറയിലെ ആളൊഴിഞ്ഞ വഴിയിൽ എത്തിക്കുകയും ഇവിടെ കാത്തുനിന്ന അഞ്ചംഗ സംഘം വിപിനെ പിടിച്ചിറക്കി മർദ്ദിച്ച ശേഷം തറയിൽ കിടത്തി കയ്യും കാലും വെട്ടിമാറ്റുകയായിരുന്നു. പ്രതികൾ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP