Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകളിൽ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കുന്നത് ചെറുപ്പക്കാരായ പുരുഷ അദ്ധ്യാപകർ; സർക്കാർ ഗേൾസ് സ്‌കൂളുകളിൽ ഇനിമുതൽ അദ്ധ്യാപികമാരെയും 50 വയസിന് മുകളിലുള്ള അദ്ധ്യാപകന്മാരെയും നിയമിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ

സ്‌കൂളുകളിൽ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കുന്നത് ചെറുപ്പക്കാരായ പുരുഷ അദ്ധ്യാപകർ; സർക്കാർ ഗേൾസ് സ്‌കൂളുകളിൽ ഇനിമുതൽ അദ്ധ്യാപികമാരെയും 50 വയസിന് മുകളിലുള്ള അദ്ധ്യാപകന്മാരെയും നിയമിക്കാനൊരുങ്ങി രാജസ്ഥാൻ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ഗേൾസ് സ്‌കൂളുകളിൽ ഇനി ചെറുപ്പക്കാരായ അദ്ധ്യാപകർ ഉണ്ടാകില്ല. അദ്ധ്യാപകർ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും ചെറുപ്പക്കാരായ പുരുഷ അദ്ധ്യാപകരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

അദ്ധ്യാപികമാരെയും 50 വയസ്സിന് മുകളിലുള്ള അദ്ധ്യാപകന്മാരെയും മാത്രമേ ഇനി ഗേൾസ് സ്‌കൂളുകളിൽ നിയമിക്കൂ. മുതിർന്ന അദ്ധ്യാപകരുടെ അടുത്ത് പെൺകുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ സുഗമമായി പങ്കുവെക്കാനാവുമെന്ന നിരീക്ഷണത്തിലാണ് പരിഷ്‌കാരം.

തിരുമാനത്തിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്ത് വന്നു. ചുരുക്കം ചില അദ്ധ്യാപകർ ചെയ്ത കുറ്റത്തിന് എല്ലാവരെയും മോശക്കാരാക്കുന്നത് ശരിയല്ലെന്നും സർക്കാരിന്റെ തെറ്റായ ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും അദ്ധ്യാപക സംഘടനാ നേതാക്കൾ പറയുന്നു.

എന്നാൽ പരിഷ്‌കാരം കൂടിയാലോചനകളിലൂടെ മാത്രമേ നടപ്പിലാക്കൂ എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തിയശേഷമേ തീരുമാനം നടപ്പാക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസ്‌റ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP