Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ട് അമേരിക്കൻ വനിതകൾ ബഹിരാകാശ നടത്തം പൂർത്തിയാക്കുമ്പോഴും മണ്ടത്തരത്തിന് കുറവില്ലാതെ അമേരിക്കൻ പ്രസിഡന്റ്; വനിതകൾ മാത്രം നടത്തിയ ബഹിരാകാശ നടത്തത്തെ വനിതകളുടെ ആദ്യത്തെ ബഹിരാകാശ നടത്തമായി കരുതിയ ട്രംപിനെ തിരുത്തി ബഹിരാകാശ യാത്രിക; 'ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്' എന്ന പ്രസ്താവനയുമായി ട്രംപും ഒരുപാട് ക്രെഡിറ്റുകൾ ഞങ്ങൾക്ക് വേണ്ടെന്ന് ജെസീക്ക മെയറും

രണ്ട് അമേരിക്കൻ വനിതകൾ ബഹിരാകാശ നടത്തം പൂർത്തിയാക്കുമ്പോഴും മണ്ടത്തരത്തിന് കുറവില്ലാതെ അമേരിക്കൻ പ്രസിഡന്റ്; വനിതകൾ മാത്രം നടത്തിയ ബഹിരാകാശ നടത്തത്തെ വനിതകളുടെ ആദ്യത്തെ ബഹിരാകാശ നടത്തമായി കരുതിയ ട്രംപിനെ തിരുത്തി ബഹിരാകാശ യാത്രിക; 'ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്' എന്ന പ്രസ്താവനയുമായി ട്രംപും ഒരുപാട് ക്രെഡിറ്റുകൾ ഞങ്ങൾക്ക് വേണ്ടെന്ന് ജെസീക്ക മെയറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: രണ്ട് അമേരിക്കൻ വനിതകൾ സമാനതകളില്ലാത്ത നേട്ടത്തിന് ഉടമകളാകുമ്പോഴും മണ്ടത്തരത്തിന് കുറവ് വരുത്താതെ അമേരിക്കൻ പ്രസിഡന്റ്. രണ്ടു അമേരിക്കൻ വനിതകൾ ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ അവരെ അഭിനന്ദിച്ച് ബഹിരാകാശ നിലയത്തിലേക്ക് ഫോണിൽ വിളിച്ച് സംസാരിക്കവെയാണ് ഡൊണാൾഡ് ട്രംപ് മണ്ടത്തരം വിളമ്പിയത്. എന്നാൽ അത് കേട്ടുകൊണ്ട് മിണ്ടാതെയിരിക്കാൻ ബഹിരാകാശത്തെ കാൽച്ചുവട്ടിലാക്കിയ അമേരിക്കൻ വനിത ജെസീക്ക മെയർ തയ്യാറായിരുന്നില്ല. ആദ്യമായി ബഹിരാകാശത്ത് നടന്ന വനിതകൾ തങ്ങളാണെന്ന് തെറ്റിദ്ധരിച്ച പ്രസിഡന്റിനെ അവർ തിരുത്തി- തങ്ങൾക്ക് മുമ്പും പല വനിതകളും ബഹിരാകാശത്ത് നടന്നിട്ടുണ്ട്. ഞങ്ങൾ നടത്തിയത് പെണ്ണുങ്ങൾ മാത്രമുള്ള ബഹിരാകാശ നടത്തം.

നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയർ, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ആകാശത്തെ കാൽകീഴിലാക്കി വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോൺ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.'ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ്,' എന്നാണ് ഡൊണാൾഡ് ട്രംപ് തെറ്റായി പറഞ്ഞത്.

എന്നാൽ പ്രസിഡന്റിന്റെ വാക്കുകൾ തിരുത്തി കൊടുക്കാൻ തയ്യാറായത് ജെസീക്ക മെയറായിരുന്നു. കുറേ ക്രെഡിറ്റ് എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഇതിനു മുൻപ് മറ്റ് നിരവധി വനിതാ ഗവേഷകർ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാൽ ഒരേ സമയം രണ്ട് സ്ത്രീകൾ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്ന് ട്രംപിനോട് മേയർ പറഞ്ഞു.വനിതാ ദിനത്തിൽ നാസ പദ്ധതിയിട്ടതാണ് വനിതാ നടത്തം. പാകമായ വസ്ത്രത്തിന്റെ കുറവ് കാരണം ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമായിരുന്നു അന്ന് നടക്കേണ്ടിയിരുന്നത്.

ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് ജസീക്ക മെയർക്ക് നറുക്ക് വീണത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ കൺട്രോളർ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ഏഴ് മണിക്കൂർ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചു. പുതിയ ബാറ്ററികൾ സ്ഥാപിക്കുന്നതിനായി ഒക്ടോബർ 21 തിങ്കളാഴ്ച ഇരുവരും ചേർന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവർ കൺട്രോളറുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച തീരുമാനിച്ച നടത്തമാണ് ബാറ്ററിയിലെ തകരാർ ശ്രദ്ധയിൽ പെട്ടതോടെ മൂന്ന് ദിവസം നേരത്തെ ആക്കിയത്. ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്റെയും ചരിത്ര ചുവട് വയ്‌പ്പ് നാസ തൽസമയം ലോകത്തെ കാണിച്ചു.

പെൺ സാന്നിധ്യം ബഹിരാകാശ നിലയത്തിന് പുറത്ത് എത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പുരുഷനും കൂടെയുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച് മാർച്ചിലാണ് നിലയത്തിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നു. ജസീക്ക മെയർ ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് നിലയത്തിൽ എത്തിയത്. 1984 ൽ ബഹിരാകാശ നടത്തം നടത്തിയ റഷ്യൻ ബഹിരാകാശയാത്രികയായ സ്വെറ്റ്ലാന സാവിറ്റ്സ്‌കായണ് ആദ്യമായി ബഹിരാകാശ നടത്തം നടത്തിയ വനിത.

ബഹിരാകാശ യാത്രികരെ അഭിനന്ദിക്കാൻ ഫോൺ ചെയ്ത ട്രംപിന് പറ്റിയ മണ്ടത്തരവും അത് തിരുത്തിക്കൊടുത്ത ബഹിരാകാശ യാത്രികയുടെ വാക്കുകളും ഇപ്പോൾ അമേരിക്കയിൽ ചർച്ചയാകുകയാണ്. പ്രസിഡന്റിന് ഇവർ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമായി അറിയില്ലായിരുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP