Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്ത് അരുംകൊലയും, മോഷണവും നടത്തിയാലും പൊലീസിനും പട്ടാളത്തിനും പിടിക്കാൻ കഴിയില്ല; ഉസ്താദ് പറഞ്ഞുതന്ന ദിഖ്‌റും സൂക്തങ്ങളും കൃത്യമായി ചൊല്ലിയാൽ മതി'; തൊഴിയൂർ സുനിൽ വധക്കേസിൽ അറസ്റ്റിലായ സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത് ഉസ്താദിന്റെ വാക്കും വിശ്വസിച്ച്; ഒളിവിൽ കഴിഞ്ഞിരുന്നത് ഭാര്യക്കും മക്കൾക്കുമൊപ്പം; ജംഇയത്തുൾ ഇസ്ഹാനിയ നേതാവ് പിടിയിലായത് ഉസ്താദിന്റെ വാക്കുകേട്ട് മടങ്ങിയതിന്റെ പിറ്റേന്ന്

എന്ത് അരുംകൊലയും, മോഷണവും നടത്തിയാലും പൊലീസിനും പട്ടാളത്തിനും പിടിക്കാൻ കഴിയില്ല; ഉസ്താദ് പറഞ്ഞുതന്ന ദിഖ്‌റും സൂക്തങ്ങളും കൃത്യമായി ചൊല്ലിയാൽ മതി'; തൊഴിയൂർ സുനിൽ വധക്കേസിൽ  അറസ്റ്റിലായ സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത്  ഉസ്താദിന്റെ വാക്കും വിശ്വസിച്ച്; ഒളിവിൽ കഴിഞ്ഞിരുന്നത് ഭാര്യക്കും മക്കൾക്കുമൊപ്പം; ജംഇയത്തുൾ ഇസ്ഹാനിയ നേതാവ് പിടിയിലായത് ഉസ്താദിന്റെ വാക്കുകേട്ട് മടങ്ങിയതിന്റെ പിറ്റേന്ന്

ജംഷാദ് മലപ്പുറം


മലപ്പുറം: ഇസ്ലാമിക തീവ്രവാദത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തിയ തൊഴിയൂർ സുനിൽ വധക്കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ മതവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞ മാനസികാവസ്ഥയിലുള്ള പലരെയമാണ് ജംഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടന വലിയിലാക്കിയത് എന്ന് തെളിയുന്നു. ക്രിമിനൽ വാസനയുള്ള പ്രതികളെ മതവും വിശ്വാസവും കൂടിക്കലർത്തി സംഘടനാ നേതാക്കൾ വലയിൽ ആക്കുകയാണെന്നാണ് വിവരം. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ജംഇയ്യത്തുൽ ഇസ്ഹാനിയ പ്രവർത്തകനും കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിക്കുകയും ചെയ്തിരുന്ന തൃശൂർ പള്ളം സ്വദേശി പുത്തൻപീടിയക്കൽ സുലൈമാനെതിരെ(51) ആന്ധ്രയിൽ ഉൾപ്പെടെ മോഷണ കേസുകൾ നിലവിലുണ്ട്.

പ്രതി അടുത്തിടെയാണ് പുരാതന വിഗ്രഹങ്ങളുടെ വിൽപന തട്ടിപ്പിൽ ആന്ധ്രയിൽ അറസ്റ്റിലായത്. നിലവിൽ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പൊലീസിനും, പട്ടാളത്തിനും തന്നെ പിടിക്കാൻ കഴിയില്ലെന്ന വിശ്വാസത്തിൽ തൃശൂർ പള്ളത്ത് നിന്നും കിലോമീറ്ററുകൾ മാറിയുള്ള ഒരു ഫാംഹൗസിൽ താമസിച്ചുവരികയായിരുന്നു. ദിഖ്‌റും സൂക്തവും ചൊല്ലിയാൽ തന്നെ പൊലീസും പട്ടാളവും പിടിക്കില്ലെന്ന് ഉസ്താദിന്റെ വാക്കും വിശ്വസിച്ചാണു ഇവിടെ കഴിഞ്ഞിരുന്നതെന്നു പ്രതി പൊലീസിന് മൊഴി നൽകി. എന്തുകൊലയും, മോഷണവും നടത്തിയാലും തന്റെ ഉസ്താദ് പറയുന്ന സൂക്തങ്ങൾ കൃത്യമായി ചൊല്ലിയാൽ പിടിക്കപ്പെടില്ലെന്നാണ് പറഞ്ഞിരുന്നത്.

ഇതിനെ തുടർന്ന് സുനിൽ വധക്കേസിൽ നേരത്തെ മൂന്നു പ്രതികൾ അറസ്റ്റിലായതിനെ തുടർന്നു വീണ്ടും സുലൈമാൻ ഈ ഉസ്താദിന്റെ അടുത്തുപോയത്. എന്നാൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഉസ്താദിന്റെ വാക്കുകേട്ട് തിരിച്ചുപോന്നതായിരുന്നു. ഇതിന്റെ തുടർദിവസമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഭാര്യയോടും, മക്കളോടുമൊപ്പമാണ് സുലൈമാൻ ഒളിവിൽ കഴിഞ്ഞിരുന്നത്.
കേസിൽ ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്. അഞ്ചു പേരെ കൂടി കിട്ടാനുണ്ട്. മോഹനചന്ദ്രൻ വധക്കേസിൽ സുലൈമാന് പങ്കില്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. 1993-94 കാലഘട്ടത്തിൽ ചെറുതുരുത്തിയിൽ വിവിധ ഭാഗങ്ങളിലുണ്ടായ മോട്ടോർ കളവു കേസുകളിൽ സൈതലവി അൻവരിയോടൊപ്പം ഇയാൾ പങ്കെടുത്തിരുന്നു. കാരന്തൂർ ഉസ്മാൻ മുസ്ല്യാരുടെ ശിഷ്യനായ സെയ്തലവി അൻവരിയുടെ അടുത്ത സുഹൃത്താണ് സുലൈമാൻ. ആന്ധ്രാപ്രദേശിൽ 2014ൽ പുരാവസ്തുക്കൾ മോഷ്ടിച്ച കുറ്റത്തിന് സുലെമാൻ ശിക്ഷ അനുഭവിച്ചിരുന്നു.

തൊഴിയൂർ സുനിൽ വധക്കേസിൽ രണ്ട് പ്രതികൾ ഗൾഫിൽ ഒളിവിൽ കഴിയുന്നതായി ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതിയായ ജംഇയ്യത്തുൽ ഇസ്ഹാനിയ തലവൻ സെയ്തലവി അൻവരിയെ കൂടാതെ ഗൾഫിൽ ഒളിവിൽ കഴിയുന്ന രണ്ടുപ്രതികളെ കുറിച്ചാണ് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചത്. ഇവർ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇവർക്കുപുറമെ നാട്ടിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയും ഉടൻ പിടിയിലാകും.

തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാൾ പിടികൂടപ്പെട്ടതോടെ ഇപ്പോൾ കൂടുതൽ കൊലപാതകങ്ങൾ തെളിഞ്ഞു വരുകയാണ്. ചേകന്നൂർ മൗലവി വധകേസിലും അന്വേഷണം മുന്നോട്ടു നീക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേകന്നൂർ മൗലവി വധത്തിനു പിന്നിൽ പ്രവർത്തിച്ചത് ജംഇയ്യത്തുൽ ഇഹ്‌സാനിയയായിരുന്നു. ഈ തീവ്രവാദ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ് ശനിയാഴ്ച ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ചാവക്കാട്ടെ മൊയ്തു എന്ന മൊയ്നുദ്ദിൻ. അതുകൊണ്ട് തന്നെ മൊയുദ്ദീന്റെ അറസ്റ്റോടെ ചേകന്നൂർ മൗലവി കേസിനും തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. ചേകന്നൂർ മൗലവി കേസിലെ പ്രധാന പ്രതിയെന്നു കരുതപ്പെടുന്ന സെയ്തലവി അൻവരിയാണ് തൊഴിയൂർ സുനിൽ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമുണ്ട്.

ഈ രണ്ടു കേസിലും മറ്റു തീവ്രവാദ കേസുകളിലും നിർണായകമായി മാറുകയാണ് അതുകൊണ്ട് തന്നെ മൊയനുദ്ദീന്റെ അറസ്റ്റ്. ചേകന്നൂർ കേസിലെ പ്രതികൾ ഇപ്പോഴും പിടിയിലായിട്ടില്ല. ചേകന്നൂർ മൗലവിയെ കൊന്ന ശേഷം മൗലവിയുടെ മൃതദേഹം എവിടെ അടക്കം ചെയ്തുവെന്നും ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മൗലവിയെ കൊലപ്പെടുത്തിയശേഷം ഒരു സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ട ശേഷം അവിടുന്ന് മറ്റെവിടെയ്‌ക്കോ ഒരു സംഘം മൃതദേഹം മാറ്റി. അവിടെ നിന്നും വേറെ ഒരു സംഘം ബോഡി മറ്റെവിടെയ്‌ക്കോ മാറ്റി. ഇവർക്കൊന്നും പരസ്പരം ബന്ധമില്ല. അതുകൊണ്ട് തന്നെ ചേകന്നൂർ മൗലവി കൊലചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞെങ്കിലും യഥാർത്ഥ പ്രതികളോ ചേകന്നൂരിന്റെ മൃതദേഹമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മൊയ്നുദ്ദിൻ പിടികൂടപ്പെട്ടതോടെ ചേകന്നൂർ മൗലവി കേസിലും അന്വേഷണം മുന്നോട്ടു നീക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.

തൃശൂർ തൊഴിയൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുനിൽവധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാൾ പിടിയിലായപ്പോൾ, ബിജെപി-സിപിഎം സംഘർഷം മുതലെടുത്ത് ജംഇയ്യത്തുൽ ഇഹ്സാനിയ നടത്തിയ കൂടുതൽ കൊലകളുടെ ചരിത്രമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. ഇരുപത്തിനാല് വർഷം മുൻപ് നടന്ന മലപ്പുറം മോഹനചന്ദ്രൻ കൊലപാതകവും തങ്ങൾ തന്നെ നടത്തിയതാണ് എന്നാണ് മൊയിനുദ്ദീൻ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ ആർഎസ്എസ് നേതാവും സജീവ പ്രവർത്തകനുമായിരുന്നു പാലൂർ മോഹന ചന്ദ്രൻ. ഇതടക്കമുള്ള എട്ടുകേസുകളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP