Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻകാസ് - ഒ ഐ സി സി ഖത്തർ കോട്ടയം ജില്ല കമ്മിറ്റി നവദർശൻ 2019 ശ്രദ്ധേയമായി

ഇൻകാസ് - ഒ ഐ സി സി ഖത്തർ കോട്ടയം ജില്ല കമ്മിറ്റി നവദർശൻ 2019 ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ദോഹ: ഇൻകാസ് - ഒ ഐ സി സി ഖത്തർ കോട്ടയം ജില്ല കമ്മിറ്റി നടത്തിയ നവദർശൻ 2019 ഇൽ മുഖ്യാഥിതിയായി കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലീ പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി നിയോഗിച്ച, എ ഐ സി സി യുടെ അംഗീകാരമുള്ള ഖത്തറിലെ ഔദ്യോഗിക ഇൻകാസ് കമ്മിറ്റിയ്‌ക്കെതിരെയുള്ള ഏത് നീക്കത്തെയും കെ പി സി സി വളരെ ശക്തമായി തന്നെ നേരിടുമെന്നു അഡ്വ. പി എ സലീം അസന്ദിഗ്ദമായി പ്രഖ്യാപിച്ചു.

കെ പി സി സി നിയോഗിച്ച കമ്മിറ്റിയാണു ഖത്തരിലെ കോൺഗ്ഗ്രസിനെ പ്രതിനിധീകരിക്കുക എന്നത് അർത്ഥശങ്കയ്ക്കില്ലാത്ത കാര്യമാണെന്ന് അദ്ദേഹം യോഗത്തിൽ സൂചിപ്പിച്ചു. വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന മാറിയ ഇന്ത്യയിൽ കോൺഗ്രസിന്റെ പോഷക സംഘനകൾ ശക്തമാക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.

നവദർശൻ 2019 ന്റെ ഉൽഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല നിർവ്വഹിച്ചു. അബിൻ വാഴക്കാല അദ്ധ്യക്ഷനായ യോഗത്തിൽ ലിയോ സ്വാഗതം ആശംസിച്ചു.ജോർജ് പാമ്പാടി, കെ കെ ഉസ്മാൻ, മാത്തുക്കുട്ടി കോട്ടയം, മനോജ് കൂടൽ, അഷറഫ് വടകര, ജോൺ ഗിൽബർട്ട്, സാം കുരുവിള, ഹരികുമാർ, സനൂപ് ഫിലിപ്,മനോജ് കുമാർ, സോണി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ആന്റോ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP