Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ നട്ടെല്ലില്ലാത്തവരാണോ കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കായി നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്? മോദിക്കൊപ്പം സെൽഫിയെടുത്ത ബോളിവുഡ് താരങ്ങളെ വിമർശിച്ച് റാണ അയ്യൂബ്

ഈ നട്ടെല്ലില്ലാത്തവരാണോ കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കായി നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്? മോദിക്കൊപ്പം സെൽഫിയെടുത്ത ബോളിവുഡ് താരങ്ങളെ വിമർശിച്ച് റാണ അയ്യൂബ്

സ്വന്തം ലേഖകൻ

മുംബൈ: മോദിക്കൊപ്പം സെൽഫിയെടുത്ത ബോളിവുഡ് താരങ്ങളെ വിമർശിച്ച് മാധ്യമപ്രവർത്തക റാണാ അയ്യൂബ്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയെ വിമർശിച്ചു കൊണ്ടാണ് റാണാ അയ്യൂബിന്റെ വിമർശനം. ഇതിന്റെ വാർത്ത രണ്ടു പേജിൽ നൽകിയ ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ടു പേജുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു റാണയുടെ വിമർശനം.

ബോളിവുഡ് താരങ്ങളുമായുള്ള മോദിയുടെ കൂടിക്കാഴ്ചയ്ക്ക് രണ്ടു പേജുകളാണ് ടൈംസ് ഓഫ് ഇന്ത്യ സമർപ്പിച്ചിരിക്കുന്നത്. ഈ നട്ടെല്ലില്ലാത്ത ഇൻഡസ്ട്രിയെയാണോ കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കായി ഒരു നിലപാടെടുക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്?. ഇത് നാണക്കേടാണ്. റാണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ബോളിവുഡ് താരങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ജാക്വിലിൻ ഫെർണാണ്ടസ്, ബോണി കപൂർ കങ്കണ റണാവത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ചടങ്ങിൽ ഷാരൂഖ് ഖാൻ നടത്തിയ 'ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ലോകത്ത് നമുക്കാവശ്യം ഗാന്ധിജി 2.0' പരാമർശം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നേരത്തെ കാശ്മീരിലെ ജനങ്ങളുടെ ദുരവസ്ഥ വിശദീകരിച്ച് കൊണ്ട് റാണ നടത്തിയ ട്വീറ്റുകൾ ശ്രദ്ധേയമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP