Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആളൂരിനെ വക്കീലായി വേണ്ടെന്ന് ജോളി പറഞ്ഞതോടെ കോടതിയിൽ ഹാജരായപ്പോൾ പ്രതിഭാഗത്ത് അഭിഭാഷകൻ ഇല്ല; 'വക്കീലുണ്ടോ' എന്ന് കോടതി ചോദിച്ചപ്പോൾ അറിയില്ലെന്ന് ജോളി; പകരം സൗജന്യ നിയമ സഹായം നല്കി കോടതി; താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദർ സിലി വധക്കേസിൽ ജോളിക്ക് വേണ്ടി ഹാജരാവും; മന:ശ്ശാസ്ത്രജ്ഞനെ കാണണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു; ജോളിയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ആളൂരിനെ വക്കീലായി വേണ്ടെന്ന് ജോളി പറഞ്ഞതോടെ കോടതിയിൽ ഹാജരായപ്പോൾ പ്രതിഭാഗത്ത് അഭിഭാഷകൻ ഇല്ല; 'വക്കീലുണ്ടോ' എന്ന് കോടതി ചോദിച്ചപ്പോൾ അറിയില്ലെന്ന് ജോളി; പകരം സൗജന്യ നിയമ സഹായം നല്കി കോടതി; താമരശ്ശേരി ബാറിലെ അഭിഭാഷകൻ കെ ഹൈദർ സിലി വധക്കേസിൽ ജോളിക്ക് വേണ്ടി ഹാജരാവും; മന:ശ്ശാസ്ത്രജ്ഞനെ കാണണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു; ജോളിയെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് പുതിയ അഭിഭാഷകൻ. നേരത്തെ ജോളിയുടെ വക്കാലത്ത് ലഭിച്ചു എന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ അഡ്വ. ആളൂരിനെ ജോളി തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഇതോടെ ഇന്ന് കോടതിയിൽ ജോളിക്ക് വേണ്ടി ആരും ഹാജരായില്ല. ഇതോടെയാണ് കോടതി നേരിട്ട് ഇടപെട്ട് ഇവർക്ക് സൗജന്യ നിയമസഹായം നൽകിയത്. കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം നൽകി കോടതി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജോളിയെ ഹാജരാക്കിയപ്പോൾ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരായുകയായിരുന്നു.

അറിയില്ലെന്ന് ജോളി പറഞ്ഞതോടെ കോടതി സൗജന്യ നിയമസഹായം നൽകുകയായിരുന്നു. സിലി വധക്കേസിൽ മാത്രമാണ് അഭിഭാഷകനെ നിയമിച്ചത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. സിലി വധക്കേസിൽ മാത്രമാണ് അഭിഭാഷകനെ നിയമിച്ചത്. സിലി കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അതിനിടെ കോടതിയിൽ മാനസിക സമ്മർദ്ദത്തിന് ചികിത്സ വേണമെന്ന് ജോളി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിലിയുടെ മരണത്തിന് കാരണക്കാരെ കണ്ടെത്തണം. സിലിയുടെ സ്വർണം പ്രതിക്ക് നൽകിയിരുന്നു, അത് തരിച്ചെടുക്കണം. സിലിയെ കൊല്ലാൻ ഉപയോഗിച്ച വിഷവസ്തു കണ്ടെത്തണം. കട്ടപ്പനയിലും കോയമ്പത്തൂരിലും ജോളിയെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാൽ മറ്റൊരു കേസിൽ 10 ദിവസം പൊലീസ് കസ്റ്റഡി കഴിഞ്ഞതിനാൽ വീണ്ടും കസ്റ്റഡിയിൽ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നൽകി ജോളി കൊലപ്പെടുത്തിയെന്നാണ് മൊഴി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.

നേരത്തെ, ജോളിയുടെ വക്കാലത്ത് അഭിഭാഷൻ ബി.എ ആളൂർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് പ്രതിയുടെ അറിവോടെ അല്ല എന്നാണ് താമരശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് എ.ടി രാജു കോടതിയിൽ പറഞ്ഞിരുന്നത്. വിഷയത്തിൽ കോടതി ഇടപെടണമെന്നും സ്വന്തം പ്രശസ്തിക്കായി ആളൂർ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും കോടതിയിൽ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.

സ്വന്തമായി വക്കീലിനെ നിയമിക്കാൻ പ്രാപ്തിയില്ലാത്ത പ്രതിക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകാൻ നിയമമുണ്ട്. എന്നാൽ സൗജന്യ നിയമസഹായം നൽകാൻ ആളെ നിയമിക്കേണ്ടത് കോടതിയാണെന്നും വിദ്യാസമ്പന്നയായ ജോളിക്ക് തന്റെ അഭിഭാഷകന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രാപ്തിയുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. ജോളിയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് ഇനി ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP