Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞെന്ന് കരുതിയാൽ തെറ്റി! ചിലവന്നൂരിലെ പത്ത് അപ്പാർട്‌മെന്റുകൾ അടക്കം 13 കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഇനി ഉറക്കം നഷ്ടപ്പെടും; തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്; നടപടി വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജിയിൽ

മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞെന്ന് കരുതിയാൽ തെറ്റി! ചിലവന്നൂരിലെ പത്ത് അപ്പാർട്‌മെന്റുകൾ അടക്കം 13 കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഇനി ഉറക്കം നഷ്ടപ്പെടും; തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്; നടപടി വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: മരടിൽ സുപ്രീംകോടതി എടുത്ത കർശന നിലപാടാണ് തീരദേശപരിപാലന നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റുകൾ പൊളിക്കാൻ വഴി തെളിച്ചത്. മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞുവെന്ന് കരുതിയവർക്ക് തെറ്റി. എറണാകുളം ചിലവന്നൂരിൽ തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചിലവന്നൂരിലെ തീരദേശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടു വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസയച്ചത്. ജസ്റ്റീസുമാരായ നവീൻ സിൻഹ, ബി.ആർ. ഗവായി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

ചിലവന്നൂർ കായൽ പ്രദേശത്ത് നിർമ്മിച്ച 13 കെട്ടിടങ്ങൾക്കെതിരേയാണു വിജിലൻസ് കേസെടുത്തിരുന്നത്. ചിലവന്നൂർ സ്വദേശി എ.വി. ആന്റണിയുടെ പരാതിപ്രകാരം 2015ലെടുത്ത കേസിൽ 14 പേർക്കെതിരേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യാനിരിക്കേയാണു ഹൈക്കോടതി കേസ് റദ്ദാക്കിയത്. കെട്ടിടത്തിന്റെ ഉടമ സിറിൾ പോൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി കേസ് റദ്ദാക്കി ഉത്തരവിട്ടത്. ഇതിനെതിരേ ആന്റണി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്.കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് ഉള്ള നിർമ്മാണങ്ങൾ വ്യാപകം ആണെന്ന് ആന്റണിക്ക് വേണ്ടി ഹാജരായ ലക്ഷ്മി കൈമൾ ചൂണ്ടിക്കാട്ടി. ഉപഗ്രഹ ചിത്രങ്ങളുടെ കൂടി സഹായത്തോടെ കേരള തീരദേശ പരിപാലന അഥോറിറ്റി നടത്തിയ പരിശോധനയിൽ ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

മരടിലെ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിൽ ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് ഒപ്പം അംഗം ആയിരുന്നു ജസ്റ്റിസ് നവീൻ സിൻഹ. പത്ത് അപ്പാർട്‌മെന്റുകളും മൂന്ന് കെട്ടിടങ്ങളും ഉൾപ്പടെ ചിലവന്നൂരിൽ 13 നിർമ്മാണ പ്രവർത്തനങ്ങൾക്ക് എതിരായ വിജിലൻസ് കേസ് ആണ് സുപ്രീം കോടതി നോട്ടീസോടെ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP