Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാമുവിനെ സുഹൃത്തുകൊലപ്പെടുത്തിയത് കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിന്; സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന ബിർജു കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസും

രാമുവിനെ സുഹൃത്തുകൊലപ്പെടുത്തിയത് കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിന്; സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന ബിർജു കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ബറേലി: വെറും 120 രൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ തല്ലിക്കൊന്ന് യുവാവ്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ലക്ഷ്മിപൂർ സ്വദേശി രാമുവിനെയാണ് പണം തിരികെ ആവശ്യപ്പെട്ടതിന് സുഹൃത്തുകൊലപ്പെടുത്തിയത്. സംഭവത്തിൽ രാമുവിന്റെ സുഹൃത്ത് ബിർജു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമുവിൽ നിന്ന് ബിർജു 120 രൂപ കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാമു ബിർജുവിനോട് കടം വാങ്ങിയ പണം തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകുന്നതിന് പകരം ബിർജു രാമുവിനെ അധിക്ഷേപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ ബിർജു രാമുവിനെ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാമു ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതേ തുടർന്ന് രാമുവിന്റെ മകൻ ദിലീപ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP