Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവം എന്നൊരാൾ മുകളിലുണ്ട്...! പി സി ജോർജ്ജ് പറയുമ്പോൾ ആദ്യം കയ്ക്കും, പിന്നെ മധുരിക്കും! ദിലീപിനെ സംവിധായകൻ ശ്രീകുമാർ മേനോൻ കേസിൽ കുടുക്കുക ആയിരുന്നു; ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം എന്ന സിനിമ; എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും; ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ച് തുറന്ന് പറയാൻ മഞ്ജു തയ്യാറാകണം; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ വിവാദത്തിൽ ഷോൺ ജോർജ്ജിന് പറയാനുള്ളത്

ദൈവം എന്നൊരാൾ മുകളിലുണ്ട്...! പി സി ജോർജ്ജ് പറയുമ്പോൾ ആദ്യം കയ്ക്കും, പിന്നെ മധുരിക്കും! ദിലീപിനെ സംവിധായകൻ ശ്രീകുമാർ മേനോൻ കേസിൽ കുടുക്കുക ആയിരുന്നു; ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം എന്ന സിനിമ; എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും; ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ച് തുറന്ന് പറയാൻ മഞ്ജു തയ്യാറാകണം; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ വിവാദത്തിൽ ഷോൺ ജോർജ്ജിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംവിധായകൻ ശീകുമാർ മേനോനെതിരെ നടി മഞ്ജു വാരിയർ പരാതി നൽകിയ സാഹചര്യത്തിൽ, ദിലീപ് കേസിൽ പഴയ വാക്കുകൾ ഒന്നുകൂടി ഓർമിപ്പിച്ച് ഷോൺ ജോർജ്. ഇത് ഞാൻ അന്നു പറഞ്ഞതല്ലേ എന്ന അടിക്കുറിപ്പോടെ, ദിലീപീനെ കേസിൽ കുടുക്കിയതാണ് എന്ന് ആരോപിക്കുന്ന വിഡിയോ വീണ്ടും ഷെയർ ചെയ്തിരിക്കുകയാണ് ഷോൺ.

ദിലീപിനെ സംവിധായകൻ ശ്രീകുമാർ മേനോൻ കേസിൽ കുടുക്കുകയായിന്നെന്നാണ് ഷോണിന്റെ ആരോപണം. ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം സിനിമയെന്നും ഷോൺ ജോർജ് വിഡിയോയിലൂടെ ആരോപിച്ചു. 2018 ഒക്ടോബർ പതിനൊന്നിനായിരുന്നു വിഡിയോ അപ്ലോഡ് െചയ്തത്. സമാന ആരോപണവുമായി ഷോണിന്റെ പിതാവ് പിസി ജോർജും രംഗത്തുവന്നിരുന്നു. ഒടിയൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോൺ എത്തിയത്. 'നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും...' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

ഈ വിഡീയോ കൂടാതെ ഫേസ്‌ബുക്കിൽ പോസ്റ്റായും ഷോൺ ജോർജ്ജ് കുറിച്ചിട്ടുണ്ട്. ദൈവം എന്നൊരാൾ മുകളിലുണ്ട്...... കാരണം ദിലീപിനെതിരെ പീഡന കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടിയെന്നും ഷോൺ ഫേസ്‌ബുക്കിൽ കുറിക്കുന്നു. പീഡന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം. കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാര്യർ തയ്യാറാകണം.. കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂവെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.

ഷോൺ ജോർജ്ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദൈവം എന്നൊരാൾ മുകളിലുണ്ട്...... കാരണം ദിലീപിനെതിരെ പീഡന കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി. കൃത്യമായി ഈ സംഭവങ്ങളുടെ പിന്നിൽ ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങൾ നൽകി കൂടെ നിർത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയർ തകർക്കാൻ കൂടെ നിന്നുവെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു.

പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങൾ വ്യക്തമായിരിക്കുന്നു.അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്റ്റ് ഒരു ഇല്ലാ കഥയായിരുന്നു.ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിർത്തി അയാൾ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം.ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്ന്. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഡന കേസിൽ പോലും അന്ന് സംശയം രേഖപെടുത്തിയത്. എന്നാൽ പീഡന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവർത്തിക്കുന്നു.കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാര്യർ തയ്യാറാകണം..കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP