Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർക്കുകളിൽ പോയി ഉല്ലസിക്കുന്നവർ കരുതലെടുത്തോളൂ; നിർദ്ദേശങ്ങളും നിയമങ്ങളിലും പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

പാർക്കുകളിൽ പോയി ഉല്ലസിക്കുന്നവർ കരുതലെടുത്തോളൂ; നിർദ്ദേശങ്ങളും നിയമങ്ങളിലും പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒഴിവ് ദിവസങ്ങളിൽ പാർക്കുകളിൽ ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലും പോയി ഉല്ലസിക്കുന്നവർ അല്പം കരുതലെടുത്തോളൂ. കാരണം ഇത്തരപ്രദേശങ്ങളിൽ സന്ദർശകർ പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളും പാലിച്ചില്ലെങ്കിൽ കനത്ത പിഴ ഉറപ്പ്.

പാർക്കുകളിലെ നിയമലംഘനങ്ങൾക്ക് 200 റിയാലിന് മുകളിൽ വരെ പിഴയായി നൽകേണ്ടിവരും.പാർക്കുകളിലും ബീച്ചുകളിലും ബാർബിക്യു അനുവദനീയമല്ല. ഇത് ലംഘിക്കുന്നവർക്ക് നൂറ് റിയാൽ പിഴ ചുമത്തും. നിർദേശിച്ച സ്ഥലത്ത് അല്ലാതെ മാലിന്യം തള്ളുന്നവരിൽനിന്ന് നൂറ് റിയാലും പിഴയായി ഈടാക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാലാണ് പിഴയെന്നും നഗരസഭ വക്താവ് പറഞ്ഞു. പട്ടികളുമായി പാർക്കിൽ പ്രവേശിക്കുന്നത് അനുവദനീയമല്ല. ബൈക്കുകൾക്കും സൈക്കിളുകൾക്കും നിരോധനമുണ്ട്.

ഫുട്ബാൾ കളിക്കുന്നതിനും വിലക്കുണ്ട്.നഗരം ശുചിയായി സൂക്ഷിക്കുകയെന്നത് കൂട്ടുത്തരവാദിത്തമാണെന്ന് നഗരസഭ അറിയിപ്പിൽ പറഞ്ഞു. പാർക്കുകളിലെത്തുന്നവർ കുട്ടികളെ ശ്രദ്ധിക്കണം. വൈദ്യുതി വയറുകളിലും മറ്റും പിടിച്ച് കളിക്കാൻ കുട്ടികളെ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP