Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളുമായി സ്വത്ത് തർക്കം പതിവ്; അമ്മയെ വെട്ടേറ്റ് മരിച്ച നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയതോടെ മകൻ പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസും

മാതാപിതാക്കളുമായി സ്വത്ത് തർക്കം പതിവ്; അമ്മയെ വെട്ടേറ്റ് മരിച്ച നിലയിലും അച്ഛനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയതോടെ മകൻ പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കവിയൂരിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവിയൂർ തെക്കേതിൽ വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് വാസുവിനെയും രാജമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാസു തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മാതാപിതാക്കളുമായി മകൻ പ്രശാന്തിന് സ്വത്തുതർക്കം ഉണ്ടായിരുന്നെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇയാൾക്ക് സംഭവമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി വിട്ടുനൽകും. അതേസമയം സ്വത്തു തർക്കത്തെ തുടർന്ന് ഇരുവരുമായി ഇന്നലെ മധ്യസ്ഥ ചർച്ച നടത്തിയിരുന്നതായി ഗ്രാമപഞ്ചായത്തംഗവും പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP