Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും; പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉയരില്ല; ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല; എന്തെന്നാൽ നിങ്ങളുടെ സ്വത്വം നിങ്ങളെ വേട്ടയാടും; ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണ്; ഇടതുപക്ഷക്കാരനെന്ന നിലയിൽ താൻ പ്രവാചകനെ സ്തുതിക്കുന്നതെങ്ങനെ: ഉമർ ഖാലിദ് വിശദീകരിക്കുന്നു

ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും; പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉയരില്ല; ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല; എന്തെന്നാൽ നിങ്ങളുടെ സ്വത്വം നിങ്ങളെ വേട്ടയാടും; ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണ്; ഇടതുപക്ഷക്കാരനെന്ന നിലയിൽ താൻ പ്രവാചകനെ സ്തുതിക്കുന്നതെങ്ങനെ: ഉമർ ഖാലിദ് വിശദീകരിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ഉയർന്ന വലിയ ചർച്ചകളിൽ ഒന്നാണ് ജെഎൻയുവിലെ വിദ്യാർത്ഥി നേതാവും, ഇടതുപക്ഷ സഹയാത്രികനുമായ ഉമർ ഖാലിദ് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ട് ട്വീറ്റ് ചെയ്തുവെന്നത്. ഭൗതികവാദത്തിൽ വിശ്വസിക്കുന്ന ഇടതുപക്ഷംപോലും മതത്തെ താലോലിക്കുകയാണെന്ന് പറഞ്ഞ് ഇത് വലിയ വിവാദങ്ങൾ ഇടയാക്കിയിരുന്നു. ഉമർ ഖാലിദിന്റെ യഥാർഥ നിറം പുറത്തായെന്നും ഉള്ളിലെ ഇസ്ലാം വെളിപ്പെടുത്തിയെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി ഉമർഖാലിദ് തന്നെ രംഗത്തെത്തിയിരിക്കയാണ്. ഏത് വിശ്വാസവും പിന്തുടരാനുള്ള ഭരണഘടനാപരമായ അനുവാദം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മുസ്ലിം സ്വത്വത്തിൽ നിന്ന് ആ പേരിൽ ജനിച്ചുപോയവർക്ക് മോചനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദ പ്രിന്റിൽ എഴുതിയ ലേഖനത്തിലാണ് ഉമർ ഖാലിദിന് വിവാദം വിശദീകരിക്കുന്നത്. ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

മുസ്ലീങ്ങൾക്കെതിരെ സംഘപരിവാറിന്റെ നേതൃതത്തിൽ വിഷലിപ്തമായ കാമ്പയിൻ നടക്കുന്നതിനോടുള്ള പ്രതികരണമായി ചിലർ ട്വിറ്ററിൽ അനുകമ്പയുടെ പ്രവാചകൻ എന്ന പേരിൽ ഒരു പ്രചാരണം ആരംഭിച്ചതിൽ പങ്കുചേരുകയാണ് ഞാനും ചെയ്തത്. മുഹമ്മദ് നബി പ്രചരിപ്പിച്ച സ്നേഹത്തെയും അനുകമ്പയെയും കുറിച്ചാണ് ഈ ട്വീറ്റുകൾ സംസാരിച്ചത്. അനുകമ്പയുടെ സന്ദേശങ്ങൾ കൂടുതൽ ഉണ്ടാവുന്നതോടൊപ്പം ഇത് ആഗോളതലത്തിൽ ട്രെൻഡു ചെയ്യപ്പെട്ടു. ആളുകൾ പരസ്പരം വിശ്വാസത്തെ അവഹേളിക്കുന്ന, സോഷ്യൽ മീഡിയയിലെ സ്ഫോടനാത്മകമായ ഒരു സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കപ്പെട്ടു. ഞാനും ഇതിൽ പങ്കെടുത്ത് ഒരു കുറിപ്പ് എഴുതി. പക്ഷേ തന്റെ കുറിപ്പിന് നിരവധി പ്രതികരണങ്ങൾ ഉണ്ടായി. പലരും തന്റെ തനിനിറം വെളിപ്പെട്ടെന്നാണ് കാമ്പയിൻ നടത്തിയത്.

ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും. പൊതുസമൂഹത്തിൽ നിന്ന് ചോദ്യങ്ങൾ ഒന്നും ഉയരില്ല. ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല; എന്തെന്നാൽ നിങ്ങളുടെ സ്വത്വം നിങ്ങളെ വേട്ടയാടും. 2016- ലെ ജെഎൻയു വിവാദത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ എന്നെ മാത്രം പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തി, രണ്ടുതവണ പാക്കിസ്ഥാൻ സന്ദർശിച്ചുവെന്ന് ആരോപിച്ച്. ഒരു ഇടതുപക്ഷക്കാരനെന്ന നിലയിലുള്ള എന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ അത്തരം ചാപ്പകുത്തലുകളിൽ നിന്ന് എന്നെ രക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് വർഷമായി ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിനും ഐസിസുമായി ബന്ധമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടു. ഡൽഹി പൊലീസ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചിട്ടും എന്നോട് അല്ലെങ്കിൽ നജീബിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കാൻ ആരും തുനിഞ്ഞില്ല. എന്നെയും നജീബിനെയും അത്തരം ചാപ്പകുത്തലുകൾക്ക് ഇരയാക്കിയത് ഞങ്ങളുടെ പേരും നഗ്നമായ ഇസ്ലാംഭീതിയും (ഇസ്ലാമോഫോബിയ) അല്ലെങ്കിൽ പിന്നെ എന്തായിരുന്നു?

ഒരു മുസ്ലിമിനെ നല്ല വ്യക്തിയും പുരോഗമന പൗരനുമായി കണക്കാക്കണമെങ്കിൽ ഒരു മുസ്ലിം എല്ലായ്‌പ്പോഴും സ്വയം അയാളുടെ അല്ലെങ്കിൽ അവളുടെ വിശ്വാസത്തിൽ നിന്ന് അകലം പാലിക്കണമെന്ന് നിഷ്‌കർഷിക്കപ്പെടുന്നു. അത്തരം ബാദ്ധ്യതകൾ ഭൂരിപക്ഷ മതത്തിലെ ആളുകൾക്ക് ബാധകമല്ല അവരുടെ പ്രത്യയശാസ്ത്രം എന്ത് തന്നെയും ആയിക്കൊള്ളട്ടെ. ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും, അതേ പോലെ തന്നെ ഹിന്ദുമതത്തെയോ ഹിന്ദു സ്വത്വത്തെയോ സംരക്ഷിക്കാൻ എടുത്തു ചാടാം. പൊതുസമൂഹത്തിൽ നിന്നും ചോദ്യങ്ങൾ ഒന്നും ഉയരില്ല. ഒരു മുസ്ലിം വിശ്വാസിക്ക് ഒരിക്കലും ഒരു 'നല്ല മുസ്ലിം' അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല. എന്നാൽ കാര്യം എന്തെന്നാൽ ഒരു മുസ്ലിം, അയാൾ മതത്തെ പിന്തുടരുന്ന ആളോ/ ഭാഗികമായി പിന്തുടരുന്ന ആളോ/ പിന്തുടരാത്ത ആളോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സ്വതം കാരണം നിങ്ങൾ അതേ വിനാശകരമായ വിദ്വേഷം ഏറ്റുവാങ്ങുന്നവനാകും.

മുസ്ലിമുകൾ സ്വയം അദൃശ്യരാകണം, കുറഞ്ഞ പക്ഷം അവരുടെ വിശ്വാസത്തിൽ നിന്നെങ്കിലും എന്നുള്ള ചില പുരോഗമനവാദികളിൽ നിന്ന് പോലും ഉണ്ടാകുന്ന പ്രതീക്ഷ നമ്മുടെ ഭരണഘടനയുടെ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണ്. ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണെന്നും അല്ലാതെ ഏതെങ്കിലും ഒരു സമുദായത്തിൽ നിന്നും കിട്ടിയ പാരിതോഷികം അല്ല അതെന്നും നമ്മൾ എല്ലാവരേയും ഓർമ്മിപ്പിക്കേണ്ടതുണ്ട്. -ഉമർ ഖാലിദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP