Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയിൽ കൂടി നടന്ന് പോയപ്പോൾ സമീപത്തെ വീട്ടിലെ നായയുടെ കുര ഇഷ്ടപ്പെട്ടില്ല; അതിക്രമിച്ച് കയറി നായയേയും വീട്ടുടമയേയും മർദ്ദിച്ചു; വാളുമായി മടങ്ങിയെത്തിയ യുവാവും സഹോദരനും നായയെ അഞ്ച് തവണ വെട്ടി; വീടിന് മുന്നിലെ കാറും വീട്ടുപകരണങ്ങളും നശിപ്പിച്ച പ്രതികൾ ഒളിവിൽ

വഴിയിൽ കൂടി നടന്ന് പോയപ്പോൾ സമീപത്തെ വീട്ടിലെ നായയുടെ കുര ഇഷ്ടപ്പെട്ടില്ല; അതിക്രമിച്ച് കയറി നായയേയും വീട്ടുടമയേയും മർദ്ദിച്ചു; വാളുമായി മടങ്ങിയെത്തിയ യുവാവും സഹോദരനും നായയെ അഞ്ച് തവണ വെട്ടി; വീടിന് മുന്നിലെ കാറും വീട്ടുപകരണങ്ങളും നശിപ്പിച്ച പ്രതികൾ ഒളിവിൽ

എസ് രാജീവ്‌

തിരുവല്ല: വള്ളംകുളത്ത് വളർത്തുനായയെ വടിവാൾകൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയും വീടിന് നേരെ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ ഒളിവിൽ. വള്ളംകുളം നന്നൂർ പല്ലവിയിൽ അജിത് (40), സഹോദരൻ അനിൽ (35) എന്നിവരാണ് ഒളിവിലുള്ളത്. അജിത് വള്ളംകുളത്ത് സ്റ്റുറ്റുഡിയോ നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വള്ളംകുളം ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്റെ വളർത്തു നായ കുരച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. അജിത്, റോഡിലൂടെ പോയപ്പോൾ കുര നിർത്താത്തതിനെ തുടർന്ന് ഇയാൾ പ്രകോപിതനായി കാർപോർച്ചിൽ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മർദിച്ചു.

മടങ്ങിപ്പോയ അജിത് സഹോദരൻ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. നായയുടെ ശരീരത്തിൽ അഞ്ച് വെട്ടുകൾ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാർ, ടി.വി, വീട്ടുപകരണങ്ങൾ എന്നിവയും സംഘംഅടിച്ചു തകർത്തിരുന്നു. സംഭവത്തിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് സിഐ കെ. ബൈജുകുമാർ പറഞ്ഞു. അജിത്തിനെ കാണുമ്പോൾ നായ കുരയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പ്രകോപനമാണ് വീടു കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. ഉടൻതന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP