Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പത്തഞ്ച് മിനിറ്റ് പത്തുപേരുമായി കളിച്ച ജംഷേദ്പുർ എഫ്‌സി ഒഡീഷയ്‌ക്കെതിരെ വിജയം നേടിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിൽ ഓരോ ഗോളുകളുമായി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഗോൾ നേടാനായത് ആതിഥേയർക്ക് തുണയായി

അമ്പത്തഞ്ച് മിനിറ്റ് പത്തുപേരുമായി കളിച്ച ജംഷേദ്പുർ എഫ്‌സി ഒഡീഷയ്‌ക്കെതിരെ വിജയം നേടിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിൽ ഓരോ ഗോളുകളുമായി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ഗോൾ നേടാനായത് ആതിഥേയർക്ക് തുണയായി

മറുനാടൻ മലയാളി ബ്യൂറോ

ജംഷേദ്പുർ: ഐഎസ്എൽ ആറാം സീസണിലെ മൂന്നാം മത്സരത്തിൽ ഒഡിഷയ്ക്കെതിരേ ജംഷേദ്പുർ എഫ്‌സിയുടെ വിജയം പൊരുതി നേടിയത്.

35-ാം മിനിറ്റിൽ ടീമിലെ അംഗങ്ങൾ പത്തായി ചുരുങ്ങിയെങ്കിലും പതറാതെ നിന്ന ടീമിനട് ഒഡിഷ പരാജയം സമ്മതിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ജംഷേദ്പുർ എഫ്‌സി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 55 മിനിറ്റും 10 പേരുമായിട്ടാണ് ആതിഥേയർ കളിച്ചത്.

17-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ജംഷേദ്പുരാണ് ആദ്യം സ്‌കോർ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഒഡിഷ ഡിഫൻഡർ റാണ ഖരാമിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. റാണയുടെ കാലിൽ തട്ടി പന്ത് വലയിലെത്തി.

35-ാം മിനിറ്റിൽ ഒഡിഷ താരത്തെ ഫൗൾ ചെയ്തതിന് ജംഷേദ്പുരിന്റെ ബികാസ് ജെയ്റുവിന് ചുവപ്പു കാർഡ് ലഭിച്ചു. ഇതോടെ അംഗബലം പത്തായി ചുരുങ്ങിയ ജംഷേദ്പുരിനെതിരേ 40-ാം മിനിറ്റിൽ ഒഡിഷുടെ മറുപടി ഗോൾ വന്നു. അറിഡെയ്ൻ സന്റാനയാണ് സ്‌കോർ ചെയ്തത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ഒഡിഷ ആക്രമണം അഴിച്ചുവിട്ടെങ്കിലും അതൊന്നും ജംഷേദ്പുർ പ്രതിരോധത്തിന് വെല്ലുവിളിയായില്ല. മറുവശത്ത് അവസരം ലഭിച്ചപ്പോഴെല്ലാം ജംഷേദ്പുർ ആക്രമിച്ചു കയറി. ഒടുവിൽ 85-ാം മിനിറ്റിൽ സെർജിയോ കാസ്റ്റലിലൂടെ അവർ വിജയ ഗോൾ കണ്ടെത്തി. ഇന്ന് എഫ് സി ഗോവ, ചെന്നൈയിൻ എഫ്സിയെ നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP