Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേസുകൾ മാറ്റിയത് സുപ്രീംകോടതിയിലേക്ക്; കേസുകളെല്ലാം മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിന്നും; കേസ് ജനുവരി അവസാന വാരം പരിഗണിക്കും

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേസുകൾ മാറ്റിയത് സുപ്രീംകോടതിയിലേക്ക്; കേസുകളെല്ലാം മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ നിന്നും; കേസ് ജനുവരി അവസാന വാരം പരിഗണിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും നൽകിയ ഹർജിയെ തുടർന്ന് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ എല്ലാം തന്നെ സുപ്രീം കോടതിയിലേക്ക് മാറ്റി. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകളെ ആധാർ നമ്പരുമായി ബന്ധിപ്പിക്കുക, അവയിലെ വിവരങ്ങൾ കേസ് അന്വേഷണത്തിനും മറ്റുമായി സർക്കാർ ഏജൻസികൾക്കു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലാണു കേസുകളുള്ളത്. ഇവയെല്ലാമാണ് സുപ്രീംകോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് ജനുവരിയിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് നൽകണം. കേസ് ജനുവരി അവസാന വാരമായിരിക്കും പരിഗണിക്കുക. മദ്രാസ് ഹൈക്കോടതിയിലെ കേസിൽ വാദം പൂർത്തിയായെന്നും അതിനാൽ കേസ് സുപ്രീം കോടതിയിലേക്കു മാറ്റേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയത്. പക്ഷേ കേസ് മാറ്റുന്നതിൽ എതിർപ്പില്ലെന്നു സർക്കാരിനുവേണ്ടി അറ്റോർണി ജനറൽ കെ.െക.വേണുഗോപാൽ പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനുമടക്കം ആധാറുമാിയി ബന്ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ നേരത്തേ അറിയിച്ചിരുന്നു. പക്ഷേ ആധാറുമായി അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്‌ബുക്ക് പറഞ്ഞിരുന്നു. ഭീകരവാദപ്രവർത്തനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹ മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതൊക്കെ തടയാൻ സാധിക്കുമെന്നുമാണ് തമിഴ്‌നാട് സർക്കാർ വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP