Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാക്ഷികളെ ഭീഷണിപ്പെടുത്തിയത് തെറ്റായ മൊഴി നൽകാൻ; കത്വയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി; നടപടി സാക്ഷികളായ സചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവർ നൽകിയ പരാതിയെ തുടർന്ന്

സാക്ഷികളെ ഭീഷണിപ്പെടുത്തിയത് തെറ്റായ മൊഴി നൽകാൻ; കത്വയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ആറ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി; നടപടി സാക്ഷികളായ സചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവർ നൽകിയ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: കത്വ കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.

പൊലീസ് സീനിയർ സൂപ്രണ്ടും അന്വഷണ സംഘത്തലവനുമായ ആർ.കെ ജല്ല, എഎസ്‌പി പീർസാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശർമ, നിസ്സാർ ഹുസ്സൈൻ, എസ്‌ഐമാരായ ഉർഫാൻ വാനി, കെവാൽ കിഷോർ എന്നിവർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരിക്കുന്നത്.സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിർബന്ധിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ജമ്മു കശ്മീർ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിൻ ശർമ, നീരജ് ശർമ, സഹീൽ ശർമ എന്നിവരാണ് പരാതി നൽകിയത്.

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കഠുവ ജില്ലയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസിൽ പ്രതികളായ മൂന്നുപേർക്ക് മരണംവരെ തടവുശിക്ഷ ലഭിച്ചിരുന്നു. കേസിലെ തെളിവുകൾ നശിപ്പിച്ചതിന് മറ്റു മൂന്നു പേർക്ക് അഞ്ചു വർഷം തടവും കോടതി വിധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP