Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലനമറ്റ അഭീലിന്റെ മൃതദേഹം കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ; ഏക മകൻ നഷ്ടമായ ഡാർളിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണുനിറച്ച് ചുറ്റും നിന്നവർ; കളിചിരികളുമായി ഇനി അവനില്ലെന്ന സത്യത്തിൽ നെഞ്ചുനീറി നിലവിളിച്ച് സഹപാഠികൾ; മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒഴുകി എത്തിയത് അണമുറിയാത്ത ജനസഞ്ചയം; അഭീൽ കടന്നുപോയത് കായിക കേരളത്തിന് മായ്ക്കാനാകാത്ത വേദന നൽകി

ചലനമറ്റ അഭീലിന്റെ മൃതദേഹം കണ്ട് ഹൃദയം പൊട്ടിക്കരഞ്ഞ് അമ്മ; ഏക മകൻ നഷ്ടമായ ഡാർളിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കണ്ണുനിറച്ച് ചുറ്റും നിന്നവർ; കളിചിരികളുമായി ഇനി അവനില്ലെന്ന സത്യത്തിൽ നെഞ്ചുനീറി നിലവിളിച്ച് സഹപാഠികൾ; മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ഒഴുകി എത്തിയത് അണമുറിയാത്ത ജനസഞ്ചയം; അഭീൽ കടന്നുപോയത് കായിക കേരളത്തിന് മായ്ക്കാനാകാത്ത വേദന നൽകി

മറുനാടൻ മലയാളി ബ്യൂറോ

മൂന്നിലവ്: പ്രിയ അഭീൽ.. വിട.. കായിക കേരളത്തിന്റെ ദുരന്തപുത്രനായാണ് അഭീൽ ജോൺസൺ ഇന്നലെ വിടവാങ്ങിയത്. 18 ആശുപത്രി വാസത്തിന് ശേഷം ചലനമറ്റ അഭീലിന്റെ മൃതദേഹം നാട്ടിൽ എത്തിച്ച വേളയിൽ പൊട്ടിക്കരയുകയായിരുന്നു ഒരു നാടു മുഴുവൻ. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കറ്റു ചികിത്സയിലിരിക്കെ മരിച്ച ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് അഭീൽ ജോൺസന്റെ (16) സംസ്‌കാരം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിലെ സെന്റ് മാത്യൂസ് പള്ളിയിലാണ് നടന്നത്.

മലയോരഗ്രാമമായ മൂന്നിലവിലെ ജനങ്ങളൊന്നാകെ കണ്ണീർ അണിയിച്ചാണ് അഭീൽ വിട വാങ്ങുന്നത്. കുറിഞ്ഞാംകുളത്തെ വീട്ടിലേക്ക് അഫീലിനെ ഒരുനോക്ക് അവസാനമായി കാണുവാൻ ഒഴുകിയെത്തി. തങ്ങൾക്ക് ഓമനയായ അഭീലിന് അന്ത്യയാത്രയേകാൻ എല്ലാവരും ഒന്നിച്ചു. സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു കൊണ്ട് പ്രിയപ്പെട്ട കൂട്ടുകാരനെ യാത്രയാക്കിയപ്പോൾ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ ഇവർക്കൊപ്പം നിന്നു കണ്ണു നിറത്ത് വിതുമ്പാനേ ചുറ്റും നിന്നവർക്ക് സാധിച്ചുള്ളൂ.

ചൊവ്വൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും നാടൊന്നായി ഒഴുകിയെത്തിയിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന, ഡാർളിയുടെ അമ്മ മേരിയെ ബന്ധുക്കൾ താങ്ങിപ്പിടിച്ചു കൊണ്ടുവന്നപ്പോൾ ആർത്തനാദം വീടാകെ പടർന്നു. ഡാർളിയുടെ ഏക മകനാണ് അഭീൽ എന്നതു പോലെ മേരിയുടെ ഏക മകളാണു ഡാർളിയും. ജോൺസന്റെ അമ്മ അന്നമ്മയും മറ്റു ബന്ധുക്കളും കണ്ണീരടക്കാനാവാതെ തളർന്നിരുന്നു.

അഭീൽ പഠിച്ചിരുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലും പത്താം ക്ലാസുവരെ പഠിച്ച മൂന്നിലവ് നവജ്യോതി സ്‌കൂളിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കുറിഞ്ഞാംകുളത്ത് ജോൺസൺ ജോർജിന്റെയും ഡാർളിയുടെയും ഏകമകനായ അഭീൽ പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയാണ്. അഭീൽ പഠിച്ച സെന്റ് തോമസ് സ്‌കൂളിൽ 11.15നു മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വെളുത്ത പൂക്കളുമായി തങ്ങളുടെ സഹപാഠിക്ക് അന്ത്യയാത്ര നൽകാൻ കൂട്ടുകാർ കാത്തുനിന്നു.

മാർ ജേക്കബ് മുരിക്കൻ പ്രാർത്ഥനാ ശുശ്രൂഷ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ആർഡിഒ അനിൽ ഉമ്മൻ റീത്ത് സമർപ്പിച്ചു. അഭീലിന് അപകടം സംഭവിച്ച പാലാ നഗരസഭാ സ്റ്റേഡിയത്തിനു മുന്നിലും അഭീൽ 10ാം ക്ലാസ് വരെ പഠിച്ച മൂന്നിലവ് നവജ്യോതി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലും പൊതുദർശനത്തിനു വച്ചു. മൂന്നു മണിയോടെ വീടിനു സമീപത്തെ സെന്റ് മാത്യൂസ് പള്ളിയിൽ വിലാപയാത്രയായി എത്തിച്ചു. സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി എസ്.ഫ്രാൻസിസ്, മുൻ ബിഷപ് ഡോ.കെ.ജി.ഡാനിയൽ, വികാരി റവ. ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തി സംസ്‌കാരം നടത്തി.

ഫുട്‌ബോളും മറ്റു കായികയിനങ്ങളും എന്നും അഭീലിന് അടങ്ങാത്ത അഭിനിവേശമായിരുന്നു. കായികമേളകൾ കാണുവാൻ പോകുന്നതും അഭീലിന് ആവേശകരമായ അനുഭവമായിരുന്നു. ആ അഭിനിവേശമായിരുന്നു പാലായിലെ സ്റ്റേഡിയത്തിൽ എത്തിച്ചതും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായികമേള കാണുവാൻ പോയതും കായികരംഗത്തോടുള്ള അഭീലിന്റെ പ്രണയംമൂലമായിരുന്നു. സ്റ്റേഡിയത്തിൽ ജാവലിന്റെയും ഹാമർ ത്രോയുടെയും ഫിനീഷിങ് പോയിന്റുകളിൽ ചുറുചുറുക്കോടെ ഓടിനടന്ന് വൊളന്റിയറായിരിക്കുമ്പോഴും അഭീൽ കാത്തുസൂക്ഷിച്ചത് ഈ പ്രണയമായിരുന്നു. എന്നാൽ പറന്നെത്തിയ ഹാമർ ആ പ്രതിഭയെ തകർത്തു. താഴ്ന്നസ്‌കൂളിൽ പഠിക്കുമ്പോൾ അഭീൽ ഫുട്‌ബോൾ പരിശീലനം തുടങ്ങിയിരുന്നു. സമീപപ്രദേശങ്ങളിലെ ഫുട്‌ബോൾ മാച്ചുകൾ നടക്കുമ്പോൾ മുടങ്ങാതെ കാണുവാൻ പോകുമായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു.

സംഘാടകരായ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് പൊലീസ് നിയമവശങ്ങൾ പരിശോധിക്കുകയാണ്. ഇന്ന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഡിവൈഎസ്‌പി കെ.സുഭാഷ് പറഞ്ഞു. അഭീലിന്റ ജീവനെടുത്തത് തലച്ചോറിലെ ക്ഷതവും ഹൃദയാഘാതവും മൂലമായിരുന്നു. വിശദപരിശോധനകൾക്കായി അവയവഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒൻപതുമണിയോടെയാണ് പോസ്റ്റുമോർട്ടം പരിശോധന തുടങ്ങിയത്. തഹസിൽദാരുടെ നിരീക്ഷണത്തിലായിരുന്നു ഇത്. പതിനൊന്നുമണിയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP