Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനുയായികളുടെ യുട്യൂബ് ചാനൽ വഴി തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; നടക്കുന്നത് മാനസികമായി തളർത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം; അപമാനിക്കുന്ന വീഡിയോകൾക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; ദേശീയ - സംസ്ഥാന വനിതാ കമ്മീഷനുകൾക്ക് മുമ്പിൽ പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ; ഇരയെ ഭീഷണിപ്പടെുത്തിയ ഫാ. ജെയിംസ് എർത്തയിൽ ഉൾപ്പെട്ട കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായും ആക്ഷേപം; ഫ്രാങ്കോ നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് സമൻസ് അയച്ച് പൊലീസ്‌

അനുയായികളുടെ യുട്യൂബ് ചാനൽ വഴി തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു; നടക്കുന്നത് മാനസികമായി തളർത്തി ഒറ്റപ്പെടുത്താനുള്ള ശ്രമം; അപമാനിക്കുന്ന വീഡിയോകൾക്ക് പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; ദേശീയ - സംസ്ഥാന വനിതാ കമ്മീഷനുകൾക്ക് മുമ്പിൽ പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ; ഇരയെ ഭീഷണിപ്പടെുത്തിയ ഫാ. ജെയിംസ് എർത്തയിൽ ഉൾപ്പെട്ട കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായും ആക്ഷേപം; ഫ്രാങ്കോ നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് സമൻസ് അയച്ച് പൊലീസ്‌

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിരവധി കുറ്റങ്ങൾ നിറത്തിക്കൊണ്ട് സിസ്റ്റർ ലൂസി കളപ്പുരയെ കന്യാസ്ത്രീ മഠത്തിൽ നിന്നും വത്തിക്കാൻ പുറത്താക്കിയത കഴിഞ്ഞ ആഴ്‌ച്ചയാണ്. അതേസമയം ലൂസിയെ പുറത്താക്കിയ സഭാ നേതൃത്വം ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കനെതിരെ ചെറുവിരൽ അനക്കിയിട്ടില്ല. ഇപ്പോഴും സഭയിൽ സർവ്വപ്രതാപിയായി വിലസുന്ന ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയും മറ്റും വരുതിയിൽ നിർത്താനുള്ള ശ്രമങ്ങൾ തുടരുകായാണ്. ളോഹയുടെ ബലത്തിൽ തന്നെയാണ് ഫ്രാങ്കോയുടെ ഭീഷണിപ്പെടുത്തലുകൾ തുടരുന്നത്. നിരന്തരം ഭീഷണികളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളു നടക്കവേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നൽകിി അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിന്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എർത്തയിലിന്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.

കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അനുബന്ധ കേസുകളിലെ പ്രതികൾ നടത്തുന്ന നിർത്താത്ത ആക്ഷേപം പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ്. ഇതിനെതിരെ നിയമ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

കേസിന്റെ തുടക്കം മുതൽ ബിഷപ്പ് ഫ്രാങ്കോ കേസിൽ ഇരയായ കന്യാസ്ത്രീയെ അപമാനിച്ചു കൊണ്ട് രംഗത്തുണ്ട്. സഭയുടെ ശത്രുക്കൾ പുകമറ സൃഷ്ടിച്ചുകൊണ്ട് സഭയെ താറടിക്കാനും വിശ്വാസത്തെ ബലഹീനപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളുടെ ഇരയാണ് താനെന്നാണ് ഫ്രാങ്കോ സ്വയം പറയുന്നത്. സഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷെക്കീന ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു കന്യാസ്ത്രീ പീഡനക്കേസിൽ താൻ നിരപരാധിയാണെന്ന വാദം വീണ്ടും ബിഷപ്പ് ഫ്രാങ്കോ ഉയർത്തിയത്.

സഭയെ ക്ഷീണിപ്പിക്കാനും ബലഹീനപ്പെടുത്താനും ഉള്ള ശ്രമങ്ങൾ പലതരത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വലിയ ശ്രമത്തിന്റെ ഭാഗമാണ് കന്യാസ്ത്രീ പീഡനക്കേസ് എന്നുമാണ് ബിഷപ്പ് ഫ്രാങ്കോയുടെ വാദം. താനിപ്പോൾ നടത്തുന്നത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് സഹകരിച്ചുകൊണ്ട് സത്യം പുറത്തുകൊണ്ടുവരുമെന്നും ബിഷപ്പ് പറയുന്നു. ഇതിനായി ജനങ്ങൾ തനിക്കൊപ്പം നിൽക്കണമെന്നും തനിക്കായി പ്രാർത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.

ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ തുടക്കം മുതൽ കേസിൽ ഉയർത്തിയ വാദം. ഇവർ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താൻ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂൺ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് സെപ്റ്റംബർ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഇയാൾ ഇപ്പോൾ ജലന്ധറിലാണുള്ളത്.

ഫ്രാങ്കോയ്ക്ക് സമൻസ് അയച്ച് കുറുവിലങ്ങാട് പൊലീസ്

ബലാത്സംഗക്കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയതായി കുറുവിലങ്ങാട് പൊലീസ്. നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയതായിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് കൈമാറിയതായി കുറുവിലങ്ങാട് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ഫ്രാങ്കോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP