Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേജസ് എക്സ്‌പ്രസ് വൈകിയതുവഴി യാത്രക്കാർക്ക് ആകെ ലഭിക്കുന്ന നഷ്ടപരിഹാരം 1.62 ലക്ഷം; മൂന്നുമണിക്കൂറിലധികം വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ; നഷ്ടപരിഹാരം ലഭ്യമാക്കുന്നത് ഇൻഷുറൻസ് കമ്പനി

തേജസ് എക്സ്‌പ്രസ് വൈകിയതുവഴി യാത്രക്കാർക്ക് ആകെ ലഭിക്കുന്ന നഷ്ടപരിഹാരം 1.62 ലക്ഷം; മൂന്നുമണിക്കൂറിലധികം വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ; നഷ്ടപരിഹാരം ലഭ്യമാക്കുന്നത് ഇൻഷുറൻസ് കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തേജസ് എക്സ്‌പ്രസ് വൈകിയതുവഴി യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. മൂന്നുമണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി ലഭിക്കുന്നത് 250 രൂപയാണ്. ഒരു മണിക്കൂർ വൈകിയെത്തിയാൽ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാൽ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 19 നായിരുന്നു ഐ.ആർ.സി.ടി.സി. ഏറ്റെടുത്തുനടത്തുന്ന ഡൽഹി-ലഖ്നൗ തേജസ് എക്സ്‌പ്രസ് മൂന്നുമണിക്കൂറിലധികം വൈകിയത്.

ലഖ്നൗവിൽനിന്ന് രാവിലെ 6.10-ന് പുറപ്പെടേണ്ട ട്രെയിൻ 9.55-നാണ് തിരിച്ചത്. ഡൽഹിയിൽ നിന്ന് മടങ്ങാൻ രണ്ടുമണിക്കൂറിലധികം എടുക്കുകയും ചെയ്തു. ഇരു യാത്രകളിലുമായി ആയിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റെയിൽവേയിൽനിന്ന് ഐ.ആർ.സി.ടി.സി. ഏറ്റെടുത്തു നടത്തുന്ന ആദ്യതീവണ്ടിയായ തേജസ് എക്സ്‌പ്രസ് ഒക്ടോബർ ആദ്യമാണ് ഓടിത്തുടങ്ങിയത്.നഷ്ടപരിഹാരം ലഭിക്കാനായി പി.എൻ.ആർ. നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്രമണിക്കൂർ വൈകി എന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കണം. ഓൺലൈനിൽ ലഭ്യമായ ഫോമിലാണ് ഇവ നൽകേണ്ടത്. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി. തേജസ് എക്സ്‌പ്രസ് ആദ്യത്തെ 25 ലക്ഷം യാത്രക്കാർക്ക് സൗജന്യമായാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടെ വസ്തുക്കൾ മോഷണം പോയാൽ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ഇൻഷൂറൻസ് പരിരക്ഷയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP