Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചത് ദേശീയപാത അഥോറിറ്റി; നഷ്ടപരിഹാരം പകുതിയിലധികം പേർക്ക് നൽകിയ ശേഷമുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം

ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ചത് ദേശീയപാത അഥോറിറ്റി; നഷ്ടപരിഹാരം പകുതിയിലധികം പേർക്ക് നൽകിയ ശേഷമുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കരിവെള്ളൂർ: ദേശീയപാതാ വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെ നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച് ദേശീയപാത അഥോറിറ്റി. വികസനത്തിന് ഏറ്റെടുക്കുന്ന കെട്ടിടത്തിന് കണക്കാക്കുന്ന വിലയുടെ ആറുശതമാനം കുറച്ചുനൽകിയാൽ മതിയെന്നാണ് ഒക്ടോബർ 17-ലെ ഉത്തരവ് പറയുന്നത്. നഷ്ടപരിഹാരം പകുതിയിലധികം പേർക്ക് നൽകിയ ശേഷമാണ് ഇനി നൽകാനുള്ള ബാക്കിയുള്ളവരുടെ തുക കുറയ്ക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. കെട്ടിടത്തിന് കണക്കാക്കിയ വിലയോടൊപ്പം അത്രയും തുകകൂടി ചേർത്താണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്. ഒരുലക്ഷം രൂപ വിലയുള്ള കെട്ടിടം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നൽകിയിരുന്നു. പുതിയ ഉത്തരവുപ്രകാരം 1,88,000 രൂപ മാത്രമേ ഉടമയ്ക്ക് ലഭിക്കൂ.

കേരളത്തിൽ സ്ഥലമേറ്റെടുക്കൽ പ്രക്രിയ നടക്കുന്നത് നാലു വിജ്ഞാപനങ്ങളായാണ്. ഇവയിൽ രണ്ട് വിജ്ഞാപനങ്ങളിലെ തുക പൂർണമായും നൽകി. ബാക്കികൂടി നൽകുന്നതിനുള്ള നടപടി അവസാനഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്താണ് അഥോറിറ്റിയുടെ ഉത്തരവ്. നഷ്ടപരിഹാരം കുറയ്ക്കാനുള്ള കാരണം എന്താണെന്ന് ഉത്തരവിൽ പറയുന്നില്ല. കേന്ദ്രസർക്കാർ തുക അനുവദിക്കാത്തതിനാലാണ് സ്ഥലം നൽകാൻ തയ്യാറായി മുഴുവൻ രേഖകളും സമർപ്പിച്ചവർക്കുപോലും നഷ്ടപരിഹാരം ലഭിക്കാൻ വൈകിയത്. സർക്കാർനടപടിമൂലം തുക അനുവദിക്കാൻ വൈകിയതിന്റെ പേരിൽ നഷ്ടപരിഹാരം കുറയ്ക്കുന്നത് നീതീകരിക്കാൻ പറ്റില്ലെന്ന് ഭൂവുടമകൾ പറയുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ദേശീയപാതാ വികസനത്തിന്റെ തടസ്സങ്ങളെല്ലാം നീക്കിയതിനിടെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കേരളത്തിന്റെ ദേശീയപാതാ വികസനം തടസ്സപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന ആക്ഷേപവുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP