Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് മെഡിക്കൽ കോളജിന്റെ നിർമ്മാണ പ്രവൃത്തികൾ ഡിസംബറിൽ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി; ജില്ലയുടെ ചിരകാല സ്വപ്‌നമായ പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പ്രതിജ്ഞാബദ്ധമാണ് എന്ന് കെ കെ ശൈലജ ടീച്ചർ

വയനാട് മെഡിക്കൽ കോളജിന്റെ നിർമ്മാണ പ്രവൃത്തികൾ ഡിസംബറിൽ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി; ജില്ലയുടെ ചിരകാല സ്വപ്‌നമായ പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പ്രതിജ്ഞാബദ്ധമാണ് എന്ന് കെ കെ ശൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട് ജില്ലയുടെ ചിരകാല സ്വപ്‌നമായ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവൃത്തികൾ ഡിസംബറിൽ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. മെഡിക്കൽ കോളേജിനായി ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയ അമ്പത് ഏക്കർ ഭൂമി മന്ത്രി സന്ദർശിച്ചു. നവംബർ പകുതിയോട് കൂടി അക്വിസിഷൻ നടപടികൾ പൂർത്തിയായി ഭൂമി കൈമാറി കിട്ടും. 2021 ൽ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ചേലോട് എസ്റ്റേറ്റിലെ പുതിയ ഭൂമിയെ സംബന്ധിച്ച് ജിയോളജിക്കൽ സർവ്വെയുടെ റിപ്പോർട്ടും സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ടും അനുകൂലമാണ്. സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് നവംബർ അഞ്ചോട് കൂടി ലഭ്യമാകും. ഹൈവെയോട് ചേർന്ന് നിൽക്കുന്ന ഭൂമിയായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിൽ എളുപ്പത്തിൽ എത്തിചേരാനും സാധിക്കും.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവൃത്തികൾ ഡിസംബറിൽ തുടങ്ങും. മെഡിക്കൽ കോളേജിനായി ചേലോട് എസ്റ്റേറ്റിൽ കണ്ടെത്തിയ അമ്പത് ഏക്കർ ഭൂമി സന്ദർശിച്ചു. നവംബർ പകുതിയോട് കൂടി അക്വിസിഷൻ നടപടികൾ പൂർത്തിയായി ഭൂമി കൈമാറി കിട്ടും. 2021 ൽ മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും പ്രതിജ്ഞാബദ്ധമാണ്

ചേലോട് എസ്റ്റേറ്റിലെ പുതിയ ഭൂമിയെ സംബന്ധിച്ച് ജിയോളജിക്കൽ സർവ്വെയുടെ റിപ്പോർട്ടും സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോർട്ടും അനുകൂലമാണ്. സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് നവംബർ അഞ്ചോട് കൂടി ലഭ്യമാകും. ഹൈവെയോട് ചേർന്ന് നിൽക്കുന്ന ഭൂമിയായതിനാൽ നിർദ്ദിഷ്ട മെഡിക്കൽ കോളേജിൽ എളുപ്പത്തിൽ എത്തിചേരാനും സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP