Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോസ്റ്റൽ ഫീസായി പ്രതിവർഷം വാങ്ങുന്നത് മൂന്ന് ലക്ഷം രൂപ; കുടിവെള്ളം ചോദിച്ചപ്പോൾ ചന്ദ്രയാന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതും പറഞ്ഞ് ഡയറക്ടർ സ്വാമിയുടെ കളിയാക്കൽ; ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നൽകില്ലെന്ന് പറഞ്ഞപ്പോൾ വിശാഖപട്ടണത്തു നിന്നെത്തിയ അച്ഛനെ ഗേറ്റിന് പുറത്തു നിർത്തി പ്രതികാരം; ശ്രീ ഹർഷന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് അമൃതാനന്ദ മയീ മഠത്തിന്റെ കോളേജിലെ ക്രൂരതകൾ; 'അമ്മ വന്നേ മതിയാകൂ' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളും; വിശ്വവിദ്യാ പീഠം പ്രതിസന്ധിയിൽ

ഹോസ്റ്റൽ ഫീസായി പ്രതിവർഷം വാങ്ങുന്നത് മൂന്ന് ലക്ഷം രൂപ; കുടിവെള്ളം ചോദിച്ചപ്പോൾ ചന്ദ്രയാന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതും പറഞ്ഞ് ഡയറക്ടർ സ്വാമിയുടെ കളിയാക്കൽ; ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നൽകില്ലെന്ന് പറഞ്ഞപ്പോൾ വിശാഖപട്ടണത്തു നിന്നെത്തിയ അച്ഛനെ ഗേറ്റിന് പുറത്തു നിർത്തി പ്രതികാരം; ശ്രീ ഹർഷന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് അമൃതാനന്ദ മയീ മഠത്തിന്റെ കോളേജിലെ ക്രൂരതകൾ; 'അമ്മ വന്നേ മതിയാകൂ' എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളും; വിശ്വവിദ്യാ പീഠം പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: അമൃതാനന്ദമയി ബംഗളുരുവിൽ എത്തി പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി വിശ്വവിദ്യാ പീഠത്തിന്റെ ബംഗളുരു കേന്ദ്രത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു. അതിനിടെ ശ്രീ ഹർഷയുടെ ആത്മഹത്യയിലെ പ്രതിഷേധം ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയാണ്. അമൃത വിശ്വാപീഠത്തിന്റെ ചാൻസലറും ചർച്ചയ്ക്ക് എത്തണമെന്നാണ് ആവശ്യം.

സ്വിറ്റ്‌സർലണ്ടിലാണ് അമൃതാനന്ദമയി ഇപ്പോഴുള്ളത്. അതിനാൽ ഡീൻ ശാശങ്കൻ രമാനാഥൻ അടിയന്തരമായി ക്യാമ്പസിൽ എത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കോയമ്പത്തൂരിലാണ് ശശാങ്കൻ രാമനാഥനുള്ളത്. ഇദ്ദേഹം വരണമെന്ന ആവശ്യവും മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം തുടരുന്നത്. കോളേജിലെ എല്ലാ കുട്ടികളും ഒരുമിച്ചാണ് പ്രതിഷേധം തുടരുന്നത്. ശ്രീ ഹർഷ ആത്മഹത്യ ചെയ്ത ദിവസത്തെ ഡാർക് ഡേ എന്ന് വശേഷിപ്പിച്ചുള്ള പ്ലകാർഡുകളുമായാണ് പ്രതിഷേധം തുടരുന്നത്. ഇത് ദേശീയ മാധ്യമങ്ങളും ചർച്ചയായിട്ടുണ്ട്.

കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്ന് കോളേജിന്റെ ഏഴാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടി ആത്മഹത്യ ചെയ്തത് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലെ ബെംഗളൂരു അമൃത എഞ്ചിനീയറിങ് കോളേജിൽ ആണ്. നേരത്തെ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെയും കുടിവെള്ള സൗകര്യം ഇല്ലാത്തതിനെതിരെയും സമരം ചെയ്തതിന് ശ്രീ ഹർഷയെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ക്യാംപസ് ഇന്റർവ്യൂവിലൂടെ ശ്രീ ഹർഷയ്ക്ക് ലഭിച്ച ജോലിയുടെ ഓഫർ ലെറ്റർ കോളെജ് അധികൃതർ ഹർഷയുടെ മുന്നിൽ വെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ഹർഷ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

കുടിവള്ളത്തിനും ഭക്ഷണത്തിനും എതിരെ സമരം ചെയ്തുവെന്നാരോപിച്ച് ശ്രീ ഹർഷയെ ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കിയിരുന്നത്. അച്ഛനോട് തിങ്കളാഴ്ച വരാനും ആവശ്യപ്പെട്ടു. ആന്ധ്രാ പ്രദേശിൽ നിന്ന അച്ഛൻ ഓടിയെത്തുകയും ചെയ്തു. എന്നാൽ അച്ഛനും കോളേജിലേക്ക് പ്രവേശനം നൽകിയില്ല. ഈ സമയത്താണ് ശ്രീ ഹർഷ കോളേജിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. ഇതോടെ വിദ്യാർത്ഥികൾ സംഘടിത പ്രതിഷേധത്തിന് എത്തി. മാധ്യമങ്ങളും ചർച്ചയാക്കി. ഇതോടെ പൊലീസിനും നടപടികൾ എടുക്കേണ്ടി വന്നു. എന്നാൽ സ്വാധീന തണലിൽ ഈ കേസെല്ലാം അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കുടിവള്ളമില്ലായ്മയും മോശം ഭഷണത്തിനെതിരേയും ശ്രീ ഹർഷയും കൂട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിൽ കോളേജിലെ ബസ് തല്ലി തകർത്തുവെന്നാണ് മാനേജ്‌മെന്റ് പറുന്നത്. ഈ വിഷയത്തിൽ ഹർഷ മാപ്പ് പറയണമെന്നായിരുന്നു കോളേജ് അച്ചടക്ക സമിതിയുടെ ആവശ്യം. എന്നാൽ അക്രമത്തിൽ പങ്കെടുത്തില്ലെന്നും അതുകൊണ്ട് തന്നെ മാപ്പു പറയില്ലെന്നും ഹർഷ വിശദീകരിച്ചു.

കുടിവെള്ളം ഇല്ലാത്തുമായി ബന്ധപ്പെട്ട പ്രതിഷേധം ആളികത്തിയപ്പോൾ മാനേജ്‌മെന്റ് ചർച്ച നടത്തിയിരുന്നു. വിചിത്രമായ നിലപാടാണ് അന്ന് മാനേജ്‌മെന്റ് എടുത്തത്. കുട്ടികളെ കളിയാക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സ്വാമി നടത്തിയത്. ചന്ദ്രയൻ രണ്ടിന്റെ പരാജയവും രൂപയുടെ മൂല്യം ഇടിഞ്ഞതു കാരണമാണ് കുടിവള്ള ടാങ്കറുകൾക്ക് പണം കൊടുക്കാൻ ഇല്ലെന്ന തമാശയാണ് ധനരാജ് സ്വാമി കുട്ടികളോട് നടത്തിയത്. തുടർന്ന് പ്രതിഷേധമുണ്ടായതിന്റെ പേരിൽ കുട്ടികളെ വെറുതെ പുറത്താക്കി. തെളിവുകൾ പോലും ഇതിനൊന്നുമില്ല-പ്രതിഷേധക്കാരുടെ പ്രതികരണം ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

2012ലും വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ബംഗളുരുനിലെ ക്യാമ്പസ് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ജിതേന്ദ്ര സായി എന്ന 20-കാരനാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അക്കാഡമിക് സമ്മർദ്ദങ്ങൾ കാരണമായിരുന്നു ആ മരണം. അതിന് സമാനമാണ് ഇപ്പോഴും സംഭവിച്ചതെന്നാണ് ഉയരുന്ന വാദം. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഒരു മാസം മുമ്പാണ് പ്രതിഷേധമുണ്ടായത്. ചീത്ത ഭക്ഷണം കഴിച്ചു മടുത്തവർ പുറത്തു നിന്നും ആഹാരം ഹോസ്റ്റലിൽ എത്തിച്ച് കഴിക്കാൻ തുടങ്ങി. ഇവരിൽ നിന്ന് അച്ചടക്ക സമിതി മാപ്പ് എഴുതി വാങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ വിഷയം മാധ്യങ്ങളിലെത്തി. ആഹാരം പുറത്തു നിന്ന് കൊണ്ടു വരാൻ മാനേജ്‌മെന്റിന് സമ്മതിക്കേണ്ടിയും വന്നു. പിന്നീട് വീണ്ടും പുറത്തുള്ള ഭക്ഷണത്തിന് നിരോധനമെത്തി. ഇതാണ് പ്രതിഷേധം അതിശക്തമാക്കിയത്. പ്രതിവർഷം മൂന്ന് ലക്ഷം രൂപയാണ് ഹോസ്റ്റൽ ഫീസായി വാങ്ങുന്നത്. ഇത്തരമൊരു കോളേജിലാണ് കുട്ടികൾക്ക് മോശം ഭക്ഷണത്തിന് വേണ്ടി പ്രതിഷേധിക്കേണ്ടി വരുന്നത്.

അമൃത വിശ്വ വിദ്യാപീഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളെജിൽ ഹർഷയ്ക്ക് പുറമേ 15 വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കുകയും 45 പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതെല്ലാം കോളേജ് അധികൃതർ നിഷേധിക്കുകയാണ്. സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെയും കോളേജ് അധികൃതർക്കെതിരെയും സെക്ഷൻ 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ) എന്നീവകുപ്പുകളിൽ പരപ്പാന അഗ്രഹാര പൊലീസ് കേസെടുത്തു. ഹർഷ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ്. സംഭവം ഉണ്ടായ ഉടനെ കോളേജിലെ ജീവനക്കാർ എത്തി സംഭവ സ്ഥലം വൃത്തിയാക്കി. രക്തക്കറ പോലും കഴുകി കളഞ്ഞു. സംഭവത്തിന്റെ വീഡിയോ എടുത്ത കുട്ടികളെ ഭീഷണിപ്പെടുത്തി. ഫോണുകൾ പിടിച്ചു വാങ്ങി വീഡിയോ നശിപ്പിച്ചു. പരാതി കിട്ടിയ സാഹചര്യത്തിലാണ് മാനേജ്മെന്റിനെതിരെ തെളിവ് നശീകരണത്തിന് പൊലീസ് കേസെടുത്തത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വഴുതി വീണ് ശ്രീ ഹർഷ മരിച്ചുവെന്നാണ് കോളേജ് അധികൃതർ കുട്ടിയുടെ അച്ഛനെ അറിയിച്ചത്. ഇതും ദുരൂഹമാണ്. പിന്നീട് കോളേജ് അധികാരികൾ ഈ നിലപാട് മാറ്റുകയും ചെയ്തു. സത്യം പുറത്തറിയിച്ച് വിദ്യാർത്ഥികൾ പ്രതിഷേധം തുടങ്ങിയതാണ് ഇതിന് കാരണം. അതിനിടെ ശ്രീ ഹർഷയെ സസ്പെന്റ് ചെയ്തിരുന്നില്ലെന്നും ക്ലാസിൽ കയറ്റാതിരുന്നതേ ഉള്ളൂവെന്നും അമൃതാ സ്‌കൂൾ ഓഫ് എഞ്ചിനിയറിംഗിലെ അസോസിയേറ്റ് ഡീൻ രാകേഷ് എസ് ജി അറിയിച്ചതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിലാണ് വെള്ളമില്ലാത്ത പ്രതിഷേധം ഉണ്ടായത്. അന്ന് ഒരു തുള്ളി വെള്ളം പോലും ഒരിടത്തും ഇല്ലായിരുന്നു. ഇത് ഉൾക്കൊള്ളാതെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കോളേജ് ബസുകൾ തകർത്തെന്നും മാനേജ്മെന്റ് പറയുന്നു.

നിയമം  കൈയിലെടുക്കുന്ന കുട്ടികളെ അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ശ്രീ ഹർഷയെ ക്ലാസിൽ കയറാൻ അനുവദിക്കാത്തതെന്ന വിശദീകരണമാണ് ഇ്പ്പോൾ കോളേജ് മാനേജ്മെന്റ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP