Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്നമ്മയുടേയും സിലിയുടേയും ആഭരണം പണയം വച്ചത് ജോൺസൺ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ മൊഴി പൊളിഞ്ഞു; കാറിലെ രഹസ്യ അറയിൽ സൂക്ഷമതയോടെ സയനൈഡ് ജോളി കരുതിയത് ശത്രുകളെ ഇനിയും വകവരുത്താൻ; വിവാഹ സ്ഥലത്ത് നിന്നുള്ള ഭക്ഷണമാണ് സിലിയുടെ ജീവനെടുത്തതെന്ന വാദവും പച്ചക്കള്ളം; ഷാജുവിന്റെ ആദ്യ ഭാര്യയ്ക്ക് അന്തത്താഴം നൽകിയതും ജോളി തന്നെ; കൂടത്തായിയിൽ ഭർത്താവിനേയും സുഹൃത്തിനേയും കുടുക്കി ജോളി

അന്നമ്മയുടേയും സിലിയുടേയും ആഭരണം പണയം വച്ചത് ജോൺസൺ; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ മൊഴി പൊളിഞ്ഞു; കാറിലെ രഹസ്യ അറയിൽ സൂക്ഷമതയോടെ സയനൈഡ് ജോളി കരുതിയത് ശത്രുകളെ ഇനിയും വകവരുത്താൻ; വിവാഹ സ്ഥലത്ത് നിന്നുള്ള ഭക്ഷണമാണ് സിലിയുടെ ജീവനെടുത്തതെന്ന വാദവും പച്ചക്കള്ളം; ഷാജുവിന്റെ ആദ്യ ഭാര്യയ്ക്ക് അന്തത്താഴം നൽകിയതും ജോളി തന്നെ; കൂടത്തായിയിൽ ഭർത്താവിനേയും സുഹൃത്തിനേയും കുടുക്കി ജോളി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ ജോളിയുടെ സുഹൃത്ത് ജോൺസൺ കുടുക്കിലേക്ക്. ഷാജുവിന് പിന്നാലെ ജോൺസണെതിരേയും ജോളി മൊഴി നൽകി. തന്റെ കൈവശമുണ്ടായിരുന്ന അന്നമ്മയുടെയും സിലിയുടെയും സ്വർണാഭരണങ്ങൾ ജോൺസൺ മുഖേന പണയം വെച്ചുവെന്നാണ് ജോളിയുടെ മൊഴി. ഇതോടെ ഷാജുവും കുടുങ്ങുകയാണ്, സിലിയുടെ സ്വർണ്ണാഭരണം പള്ളി കാണിക്കയിൽ ഇട്ടെന്ന ഷാജുവിന്റെ കള്ളത്തരമാണ് പൊളിയുന്നത്. സിലിയുടെയും മകൾ ആൽഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ ഷാജു പറഞ്ഞത്. എന്നാൽ സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി അന്വേഷണസംഘത്തിനു മുന്നിൽ ആവർത്തിക്കുകയാണ്. ഇതോടെ ഷാജുവിനേയും ജോൺസണിനേയും ജോളി രക്ഷിക്കില്ലെന്ന് വ്യക്തമാവുകയാണ്.

അതിനിടെ ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്റെ രഹസ്യ അറയിൽ പേഴ്‌സിൽ നിരവധി കവറുകൾക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും പരിശോധനയ്ക്ക് അയയ്ക്കും. കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നൽകിയിരുന്നത്. ഇത് സയനൈഡെന്ന് തെളിഞ്ഞാൽ അന്വേഷണത്തിൽ ഇത് പൊലീസിന് നിർണായകമായ തെളിവാകും. ജോളി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്തും. ഡ്രൈവർ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷവസ്തു. കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് അയക്കും. ഇത് കേരളത്തിലെ ലാബിൽ പരിശോധിച്ചാൽ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പിന്നീട് തീരുമാനിക്കും.

ഭാര്യ സിലി മരിക്കുമെന്നും ജോളി അതിന് പിന്നിലുണ്ടെന്നും ഷാജുവിന് അറിയാമായിരുന്നുവെന്ന വിലയിരുത്തലിലാണ് പൊലീസ്. ജോളിക്കെതിരെ സിലിയുടെ മകൻ ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് ഷാജു - സിലി ദമ്പതികളുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്. ഇത് കളവാണെന്നും ഹാളിൽ നിന്നല്ല ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ സിലി ഭക്ഷണം കഴിച്ചതെന്നും മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം.

സിലി കൊല്ലപ്പെട്ട ശേഷം ഷാജുവിന് മൊബൈൽ സന്ദേശം അയച്ചുവെന്ന് ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരണം ഉറപ്പാക്കാൻ കിലോമീറ്ററുകൾ ചുറ്റിയാണ് സിലിയെ കാറിൽ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ് മോർട്ടം വേണ്ടെന്നു പറഞ്ഞത് ഷാജുവാണെന്നും ജോളിയുടെ മൊഴിയിലുണ്ട്. ഇതിൽ ഏതൊക്കെ കാര്യങ്ങൾ ഷാജുവിനും സഖറിയാസിനും അറിയാമെന്ന കാര്യങ്ങൾ തെളിവു സഹിതം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഒപ്പം കേസിന്റെ ആദ്യഘട്ടത്തിൽ, പൊലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ ജോളിക്ക് കട്ടപ്പനയിലെ കുടുംബത്തിൽനിന്നും ബന്ധുക്കളിൽനിന്നും സഹായം ലഭിച്ചുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവൻ കാണാനില്ലെന്നത് ഏറെ ദുരൂഹമായിരുന്നു. പള്ളിയിൽ 40 പവൻ നേർച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ജോളി ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും സംശയമുണ്ടായിരുന്നു.

ഇതു രണ്ടും ജോളി തന്നെ സമ്മതിക്കുകയായിരുന്നു. അന്നമ്മയുടെ മരണത്തിന് ശേഷം പണത്തിന്റെയും സ്വർണത്തിന്റെയും കണക്കുകൾ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭർത്താവിന്റെയും തന്റെയും പെൻഷൻ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാൽ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു.

സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയിൽനിന്ന് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വർണം നൽകിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങൾ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്.

ഈ വിവരം അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നു. ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. 2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാൽ സിലി കുറേ ആഭരണങ്ങൾ ധരിച്ചിരുന്നു. ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതിനൊപ്പമാണ് സിലിയുടെ മകന്റെ വെളിപ്പെടുത്തലും. അത് അനുസരിച്ചാണെങ്കിൽ സിലിക്കും ജോളി അന്ത്യത്താഴം നൽകിയിരുന്നു.

ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ സിം കാർഡ് മരണശേഷം ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസനാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ രേഖകൾ മാറ്റി ഇയാൾ സ്വന്തം പേരിലാക്കുകയായിരുന്നു. ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സംശയിക്കുന്നു.ജോളി ഉപയോഗിച്ചിരുന്ന സിം ജോൺസൻ നൽകിയതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിലിയുടെ പേരിലുണ്ടായിരുന്ന സിം മരണശേഷം രേഖകൾ മാറ്റി ഷാജുവിന്റെ പേരിലാക്കി നൽകിയതും ജോൺസനായിരുന്നു.

കേസുകളിൽ ജോൺസണുണ്ടായിരുന്ന പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷ തെളിവുകൾ കിട്ടിയാൽ ജോൺസനേയും പൊലീസ് അറസ്റ്റ് ചെയ്യും. ഷാജുവും അറസ്റ്റിന്റെ വക്കിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP