Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിഡിപി കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യക്കാരുടെ ഗൃഹ സമ്പത്തിന് വൻ വർധനവ്; 20 വർഷം കൊണ്ട് വർധിച്ചത് നാല് മടങ്ങെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട്; അടുത്ത അഞ്ച് വർഷം കൊണ്ട് പ്രതീക്ഷിക്കുന്നത് 43 ശതമാനം വർധന കൂടി

ജിഡിപി കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യക്കാരുടെ ഗൃഹ സമ്പത്തിന് വൻ വർധനവ്; 20 വർഷം കൊണ്ട് വർധിച്ചത് നാല് മടങ്ങെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട്; അടുത്ത അഞ്ച് വർഷം കൊണ്ട് പ്രതീക്ഷിക്കുന്നത് 43 ശതമാനം വർധന കൂടി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഡിപി വളർച്ച കുത്തനെ ഇടിഞ്ഞ അവസ്ഥയിലും. സംഗതി ഇതൊക്കെയാണെങ്കിലും പക്ഷേ ഇന്ത്യക്കാരുടെ ഗൃഹസമ്പത്തിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജനുവരി-മാർച്ചിൽ അഞ്ചുവർഷത്തെ താഴ്ചയായ 5.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച. ഏപ്രിൽ-മാർച്ചിൽ ഇത് ആറുവർഷത്തെ താഴ്ചയായ അഞ്ചു ശതമാനത്തിലേക്കും ഇടിഞ്ഞു.എന്നാൽ, 2018ലെ 5.972 ലക്ഷം കോടി ഡോളറിൽ നിന്ന് ഈ വർഷം 12.6 ലക്ഷം കോടി ഡോളറായി ഇന്ത്യക്കാരുടെ ഗൃഹസമ്പത്ത് കുതിച്ചുയർന്നുവെന്ന് സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വിസിന്റെ റിപ്പോർട്ട് പറയുന്നത്.

ഇന്ത്യൻ സാമ്പത്തിക രംഗം എല്ലാ മേഖലയിലും തിരിച്ചടി നേരിടുന്നു എന്ന പ്രചാരണങ്ങൾക്കിടയിലാണ് സ്വിസ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഇരുപത് വർഷത്തെ കാലയളവിൽ ഗൃഹസമ്പത്ത് വർദ്ധിച്ചത് നാലു മടങ്ങാണ്.അടുത്ത അഞ്ചുവർഷത്തിനകം ഗൃഹസമ്പത്തിൽ 43 ശതമാനം വർദ്ധനയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ സജീവ സാന്നിദ്ധ്യമുള്ള ക്രെഡിറ്ര് സ്വിസ് പക്ഷേ ഗൃഹസമ്പത്ത് ഇരട്ടിയിലധികമായി വർദ്ധിച്ചതിന്റെ കാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 14,569ഇന്ത്യക്കാരുടെ ശരാശരി വ്യക്തിഗത സമ്പത്ത് 14,569 ഡോളറാണ്. 2019ലെ വർദ്ധന 3.3 ശതമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP