Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനുകൾക്കുള്ളിൽ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി; നാല് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും; അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ള 6500 സ്റ്റേഷനുകളിലും വൈഫൈ എത്തിക്കും

ട്രെയിനുകൾക്കുള്ളിൽ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി; നാല് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും; അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ള 6500 സ്റ്റേഷനുകളിലും വൈഫൈ എത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

സ്റ്റോക്ഹോം: ട്രെയിനുകൾക്കുള്ളിൽ വൈഫൈ ലഭ്യമാക്കുന്നതിനു നടപടികൾ ആരംഭിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. നാല് വർത്തിനകം പദ്ധതി നടപ്പാക്കുമെന്ന് സ്വീഡനിൽ വെച്ച് പിയൂഷ് ഗോയൽ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികളിൽ ഗണ്യമായ പുരോഗതിയുണ്ടാക്കാൻ ആയിട്ടുണ്ട്. രാജ്യത്തെ 5150 റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വൈഫൈ സൗകര്യം ഉണ്ടെന്ന് ഗോയൽ ചൂണ്ടിക്കാട്ടി. അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് ആകെയുള്ള 6500 സ്റ്റേഷനുകളിലും വൈഫൈ എത്തിക്കും. ട്രെയിനുകൾക്കുള്ളിൽ വൈഫൈ ലഭ്യമാക്കുന്നത് സങ്കീർണമായ പ്രവർത്തിയാണ്. അതുകൊണ്ട് തന്നെ ഇത് പൂർണമായി നടപ്പിലാക്കാൻ കുറഞ്ഞത് നാല് വർഷമെങ്കിലും വേണം.

പുത്തൻ സാങ്കേതിക വിദ്യയിലുപരി കൂടുതൽ നിക്ഷേപവും ഇതിനായി ആവശ്യമുണ്ട്. ടവറുകൾ സ്ഥാപിക്കുകയും ട്രെയിനുകൾക്കുള്ളിൽ ഉപകരണങ്ങൾ ഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി വിദേശ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്ന് ഗോയൽ പറഞ്ഞു. ട്രെയിനുകളിൽ വൈഫൈ എത്തുന്നതോടെ സുരക്ഷയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കാനാകുമെന്നും കൂട്ടിച്ചേർത്തു. കംപാർട്ട്മെന്റുകളിൽ സിസിടിവി സ്ഥാപിക്കാനും അതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനുമാവും. ഇത് റെയിൽവേ രംഗത്ത് പുത്തൻ വിപ്ലവം കൊണ്ട് വരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP