Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മണിക്കൂർ മഴ പെയ്തപ്പോൾ പ്രത്യേക പ്രതിഭാസം; ഒരാഴ്ച നീണ്ട് നിന്ന മഴ മനുഷ്യ നിർമ്മിത ദുരന്തവും; സത്യത്തിൽ നിങ്ങളൊക്കെയാണ് ദുരന്തങ്ങളും പ്രത്യേക പ്രതിഭാസങ്ങളും; കൊച്ചി മേയറേയും കോൺഗ്രസ് നേതാക്കളേയും നൈസായിട്ട് ട്രോളി മന്ത്രി എംഎം മണി

രണ്ട് മണിക്കൂർ മഴ പെയ്തപ്പോൾ പ്രത്യേക പ്രതിഭാസം; ഒരാഴ്ച നീണ്ട് നിന്ന മഴ മനുഷ്യ നിർമ്മിത ദുരന്തവും; സത്യത്തിൽ നിങ്ങളൊക്കെയാണ് ദുരന്തങ്ങളും പ്രത്യേക പ്രതിഭാസങ്ങളും; കൊച്ചി മേയറേയും കോൺഗ്രസ് നേതാക്കളേയും നൈസായിട്ട് ട്രോളി മന്ത്രി എംഎം മണി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചിയിൽ മഴ കാരണം ഉണ്ടായ വെള്ളപ്പൊക്കം പ്രത്യേക പ്രതിഭാസമാണ് എന്നാണ് മേയർ സൗമിനി ജയിൻ പറഞ്ഞത്. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി എം.എം മണി. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾ 'പ്രത്യേക പ്രതിഭാസങ്ങളും', 'ദുരന്തങ്ങളുമായി' മാറുകയാണെന്ന് മന്ത്രി എം എം മണി ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായതുകൊച്ചി മേയർക്ക് 'പ്രത്യേക പ്രതിഭാസം' മാത്രമായാണ് തോന്നുന്നത്. എന്നാൽ കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായതുകൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും 'മനുഷ്യനിർമ്മിത ദുരന്ത'മാണെന്നും ഇത്തരം നേതാക്കൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായതുകൊച്ചി മേയർക്ക് 'പ്രത്യേക പ്രതിഭാസം' മാത്രം.കഴിഞ്ഞവർഷം ഒരാഴ്ചയിലേറെ തുടർച്ചയായി പെയ്ത അതിതീവ്ര മഴയിൽ വെള്ളപ്പൊക്കമുണ്ടായതുകൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടർക്കും 'മനുഷ്യനിർമ്മിത ദുരന്തം'. യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളിൽ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇത്തരം കോൺഗ്രസ്സുകാർ യഥാർത്ഥത്തിൽ 'പ്രത്യേക പ്രതിഭാസങ്ങളും' 'ദുരന്തങ്ങളും' ആയി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP