Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി; 20 മന്ത്രിമാർക്കാർക്ക് പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി; അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കണം; സർക്കാരിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി; 20 മന്ത്രിമാർക്കാർക്ക് പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി; അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കണം; സർക്കാരിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നൽകിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമായതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

20 മന്ത്രിമാർക്കാർ പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിയും നിയമ മന്ത്രിയും തയ്യാറാകണം.

ഇഷ്ടക്കാർക്ക് കാബിനറ്റ് പദവി നൽകുന്നത് പിണറായി സർക്കാരിന്റെ പതിവ് പരിപാടിയായി മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇടതുസർക്കാരിന്റെ അനാവശ്യ ധൂർത്ത്. സംസ്ഥാനത്ത് കാബിനറ്റ് റാങ്കുകാരെ തട്ടിയിട്ട് നടക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇവർക്കൊല്ലാം ഔദ്യോഗിക വസതി, ജീവനക്കാർ, വാഹനം തുടങ്ങിയവയക്കും സർക്കാർ ചെലവാക്കേണ്ടത് കോടികളാണ്. പ്രതിവർഷം നികുതിദായകന്റെ എത്രകോടിയാണ് ഇത്തരം ചെലവുകളുക്കായി സർക്കാർ പാഴ്ക്കുന്നതെന്ന് പൊതുജനത്തിന് മുന്നിൽ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത വരുത്തുന്നതാണ് മന്ത്രിസഭാ തീരുമാനം. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും. ജീവിക്കാൻ കഷ്ടപ്പെടുന്ന ജനതയോടുള്ള പിണറായി സർക്കാരിന്റെ വെല്ലുവിളിയാണ് ഇഷ്ടക്കാർ നൽക്കുന്ന ഇത്തരം പ്രത്യേക പദവികൾ. മാധ്യമ ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ് ഉൾപ്പടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശക സംഘത്തിന്റെ ബഹളമാണ്.

ഇതിനു പുറമെയാണ് ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കിൽ അടുത്തകാലത്ത് ലെയ്സൺ ഓഫീസറായി വേലപ്പൻ നായരെ മുഖ്യമന്ത്രി നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP