Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുർഹാൻ വാനിയുടെ പിൻഗാമിയായി ചുമതലയേറ്റ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിയെ കൊന്ന് അൽഖൈയ്ദയുടെ കരുത്ത് ചോർത്തി; ഇപ്പോൾ വകവരുത്തിയത് സക്കീർ മൂസയുടെ പിൻഗാമിയായെത്തിയ ഹമിദ് ലെൽഹരിയെ; കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാനുമായി അടുത്ത പ്രവർത്തിച്ച തീവ്രവാദി നേതാവ്; ഇന്ത്യൻ സൈന്യം തുടച്ചു നീക്കിയത് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയെ

ബുർഹാൻ വാനിയുടെ പിൻഗാമിയായി ചുമതലയേറ്റ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിയെ കൊന്ന് അൽഖൈയ്ദയുടെ കരുത്ത് ചോർത്തി; ഇപ്പോൾ വകവരുത്തിയത് സക്കീർ മൂസയുടെ പിൻഗാമിയായെത്തിയ ഹമിദ് ലെൽഹരിയെ; കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക്കിസ്ഥാനുമായി അടുത്ത പ്രവർത്തിച്ച തീവ്രവാദി നേതാവ്; ഇന്ത്യൻ സൈന്യം തുടച്ചു നീക്കിയത് ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ അൽഖ്വെയ്ദ കശ്മീർ യൂണിറ്റ് തലവനും. മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീർ മൂസ്സയുടെ പിൻഗാമിയാണ് കൊല്ലപ്പെട്ട ഹമിദ് ലെൽഹരി. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം താഴ് വരയിൽ പ്രശ്‌നമുണ്ടാക്കാനുള്ള നീക്കങ്ങളിലായിരുന്നു ലെൽഹരി.

അവന്തിപോരിന്റെ അതിർത്തിപ്രദേശത്താണ് ചൊവ്വാഴ്‌ച്ച ഏറ്റമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളിൽ 30 കാരനായ ലെൽഹാരിയും ഉൾപ്പെടുന്നുണ്ട്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം അറിയിച്ചതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഹമിദ് ലെൽഹാരിയെ കൂടാതെ നവീദ് ടാക്, ജുനൈദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു തീവ്രവാദികൾ. മെയ് മാസം സക്കീർ മൂസ്സയുടെ മരണത്തിന് ശേഷമാണ് ലെൽഹാരിയെ പുതിയ കമാൻഡറായി അൽഖ്വെയ്ദ നിശ്ചയിച്ചത്.

ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങൾ കൂടിയാണ് കൊല്ലപ്പെട്ട ഭീകരരെന്നും ആ സംഘടന ഇതോടെ തുടച്ച് നീക്കപ്പെട്ടെന്നും കശ്മീർ പൊലീസ് തലവൻ അറിയിച്ചു. അതേ സമയം ഈ സംഘടന മറ്റൊരു പേരിൽ ഉയർന്ന് വരാനുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞില്ല. പുൽവാമകാരനാണ് ഹമിദ് ലെൽഹരി. 2006 മുതൽ ഭീകര സംഘടനകളുമായി കാശ്മീരിൽ ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ലെൽഹരി. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇയാൾക്ക്.

കശ്മീരിലെ നോർപോറ സ്വദേശിയാണ് നേരത്തെ കൊല്ലപ്പെട്ട സക്കീർ മൂസ. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് നോർപാറയിൽ വച്ചായിരുന്നു. ബുർഹാൻ വാനിയുടെ പിൻഗാമിയായി സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിയായ മൂസ ഹിസ്ബുൾ ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ മൂസ ഹിസ്ബുൾ അംഗങ്ങളുമായി തെറ്റിപ്പിരിഞ്ഞു. അൽഖൈയ്ദയുമായി അടുത്തു. ഇയാളുടെ ഉറ്റ അനുയായിയാണ് ഇപ്പോൾ കൊല്ലപ്പെട്ട ഹമിദ് ലെൽഹരി.

സക്കീർ മൂസയുടെ നീക്കങ്ങൾ സൈന്യം ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചിരുന്നുവെന്നാണ് സൂചനകൾ. മുസയുടെ അൽ ഖ്വെയ്ദ സംഘത്തിൽപ്പെട്ട മൂന്ന് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അടുത്തിടെ പുറത്തുവന്ന ചിത്രത്തിൽ സക്കീർ മൂസയ്ക്കൊപ്പം നിന്നിരുന്ന ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

സൈന്യം ഏറെക്കാലമായി തിരഞ്ഞുവന്ന ഭീകരനായ അബു ദുജാനയെ കഴിഞ്ഞയാഴ്ച പുൽവാമ ജില്ലയിൽവച്ച് സൈന്യം കഴിഞ്ഞയാഴ്ച കൊലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP