Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിലുണ്ടായിരുന്ന തോടുകാളൊന്നും കാണാനില്ല; പനമ്പള്ളിനഗറിൽ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടിൽ കിടക്കുകയാണ്; ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതല്ല എല്ലാവരും കട്ടുമുടിക്കുകയാണ്; കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായി; ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങളിറങ്ങും: കൊച്ചി കോർപ്പറേഷനെ കടന്നാക്രമിച്ച് വിനായകൻ

കൊച്ചിയിലുണ്ടായിരുന്ന തോടുകാളൊന്നും കാണാനില്ല; പനമ്പള്ളിനഗറിൽ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടിൽ കിടക്കുകയാണ്; ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതല്ല എല്ലാവരും കട്ടുമുടിക്കുകയാണ്; കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായി; ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങളിറങ്ങും: കൊച്ചി കോർപ്പറേഷനെ കടന്നാക്രമിച്ച് വിനായകൻ

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി കൊർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടാണ് വിമർശനം. കൊച്ചിയിൽ കായൽ നികത്താൻ ഇനി കുറച്ചുകൂടിയെ ഉള്ളൂവെന്നും അതുകൂടി അധികാരികൾ ചെയ്യണമെന്നും വിനായകൻ പരിഹസിച്ചു. ഇവിടെ ഒരു കാര്യവും നന്നാകാൻ പോകുന്നില്ലെന്നും വികസനത്തിന്റെ പേരിൽ തോടും കായലും നികത്തുകയാണെന്നും വിനായകൻ പറഞ്ഞു.

'ആദ്യം ഇവിടെയൊരു മറൈൻഡ്രൈവ് ഉണ്ടാക്കി. ആർക്കോ വേണ്ടിയാണ് ഓരോന്ന് പണിയുന്നത്. ബോൾഗാട്ടിയുടെ പിന്നിൽ കുറേ സ്ഥലം നികത്തി. കൊച്ചി കായൽ ഇനി കുറച്ച് കൂടിയെ നികത്താൻ ഉള്ളൂ. അതും കൂടി ചെയ്ത് തരണം. അല്ലാതെ ഇവിടെ വേറെയൊന്നും ശരിയാകാൻ പോകുന്നില്ല. ആരും ഒന്നും നന്നാക്കാൻ പോകുന്നില്ല. ഇവിടെയൊരു ടൗൺ പ്ലാനിങ്ങില്ല. ആർക്കോ വേണ്ടിയാണ് ഓരോന്ന് ചെയ്യുന്നത്. വിദ്യാഭ്യാസമില്ലാത്ത എനിക്ക് പോലും മനസിലാകുന്നുണ്ട്. എന്നിട്ടും അറിവും വിദ്യാഭ്യാസവുമുള്ള അധികാരികൾക്ക് ഇതൊന്നും മനസിലാകുന്നില്ലേ?' വിനായകൻ ചോദിച്ചു.

കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷമായ ഭാഷയിലാണ് വിനായകൻ പ്രതികരിച്ചത്. കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായെന്ന് വിനായകൻ പറഞ്ഞു. കൊച്ചിയിലുണ്ടായിരുന്ന തോടുകാളൊന്നും കാണാനില്ല. ചെളിക്കുണ്ടിലാണ് ജനങ്ങൾ കിടക്കുന്നത്. പനമ്പള്ളിനഗറിൽ തന്റെ ബന്ധുക്കളടക്കം ചെളിക്കുണ്ടിൽ കിടക്കുകയായിരുന്നു. ഭരിക്കുന്നത് ഇടതോ വലതോ എന്നുള്ളതല്ല ഇവിടെ എല്ലാവരും കട്ടുമുടിക്കുകയാണ്. അടിച്ചുമാറ്റലാണ് മൊത്തം നടക്കുന്നത്. കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയമായി. ജി.സി.ഡി.എ തല്ലിപ്പൊളിച്ച് കളയണം. അടിച്ചുമാറ്റി ഭരിക്കുന്നവരുടെ വീട്ടിലേക്ക് ജനങ്ങളിറങ്ങുമെന്നും വിനായകൻ പറഞ്ഞു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 10 ദിവസത്തിനകം കർമസേന രൂപീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഉത്തരവിൽ ഫണ്ടിന്റെ കാര്യം വ്യക്തമാക്കണം. ഉത്തരവിറക്കിയാൽ കലക്ടർ ഉടൻ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുമായിരുന്നെന്നു കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP