Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`ചെറുപ്രായത്തിൽ തന്നെ മൂന്ന് പാർട്ടികളിൽ പ്രവർത്തിക്കുക`; എല്ലായിടത്തും വലിയ സ്ഥാനങ്ങൾ അലങ്കരിച്ച താങ്കൾക്ക് ഇനിയും ബാല്യമുണ്ട്; കൂടുതൽ പാർട്ടികളിൽ പോകാനും സ്ഥാനങ്ങൾ നേടിയെടുക്കാനും ഭാഗ്യമുണ്ടാകട്ടെ; ചാനൽ ചർച്ചയിൽ അബ്ദുള്ളക്കുട്ടിയെ നൈസായിട്ട് ട്രോളി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ

`ചെറുപ്രായത്തിൽ തന്നെ മൂന്ന് പാർട്ടികളിൽ പ്രവർത്തിക്കുക`; എല്ലായിടത്തും വലിയ സ്ഥാനങ്ങൾ അലങ്കരിച്ച താങ്കൾക്ക് ഇനിയും ബാല്യമുണ്ട്; കൂടുതൽ പാർട്ടികളിൽ പോകാനും സ്ഥാനങ്ങൾ നേടിയെടുക്കാനും ഭാഗ്യമുണ്ടാകട്ടെ; ചാനൽ ചർച്ചയിൽ അബ്ദുള്ളക്കുട്ടിയെ നൈസായിട്ട് ട്രോളി കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇനിയും ഒരുപാട് കാലം ബാക്കിയുള്ള ആളാണ് അദ്ദേഹമെന്നും അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് പാർട്ടികളിൽ ചേരാമെന്നും അതിന്റെയൊക്കെ അധ്യക്ഷനും ഉപാധ്യക്ഷനും ഒക്കെ ആകാമെന്നും ആണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസം.അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുന്നുവെന്നാണ് രാജ്‌മോഹൻ ന്യൂസ് 18 ചാനലിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.


ചർച്ചയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ

അബ്ദുള്ളക്കുട്ടി ഈ ചെറുപ്രായത്തിൽ മൂന്നാമത്തെ പാർട്ടിയിലാണ് വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത്. അദ്ദേഹം എസ്എഫ്‌ഐയുടെ നേതാവായിരുന്നു. എസ്എഫ്‌ഐ നേതാവായിരിക്കുമ്പോൾ തന്നെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം എംപിയായി.

കുറെ കഴിഞ്ഞ് ആ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹം എംഎൽഎയായി. ഇപ്പോൾ അദ്ദേഹം രാജിവെച്ച് ബിജെപിയിൽ ചേർന്നു. അവിടെ അദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റായി. ഈ ചെറുപ്രായത്തിൽ തന്നെ മൂന്ന് പാർട്ടികളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിച്ച അബ്ദുള്ളക്കുട്ടി ഇനിയും ഒരുപാട് പാർട്ടികളിൽ വലിയ വലിയ സ്ഥാനങ്ങൾ അലങ്കരിക്കുവാനുള്ള യോഗമുള്ള ഒരാളാണ്.

ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരുപാട് ബാല്യം ബാക്കി കിടക്കുന്നു. അപ്പോൾ ഒരുപാട് പാർട്ടികളിൽ ഇനിയും ചേരാം, ഇനിയും സ്ഥാനങ്ങൾ വഹിക്കാം. അതിന് അദ്ദേഹത്തിന് അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹം വീണ്ടും വീണ്ടും പുതിയ പാർട്ടികളിൽ ചേരട്ടെ.

അദ്ദേഹത്തിന് കൂടുതൽ കൂടുതൽ പദവികൾ ലഭിക്കട്ടെയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇന്നലെയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുൻ എംഎൽഎയും എംപിയുമായ അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപ്പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP