Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിൽ ദിനംപ്രതി തൊഴിൽ നഷ്ടമാകുന്നത് 1,468 പ്രവാസികൾക്ക്; 492 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ജോലി ഇല്ലാതാകുന്നത് രണ്ടിരട്ടി വിദേശികൾക്ക്; സൗദി മലയാളികൾക്ക് മരുഭൂമിയാകുന്നത് ഇങ്ങനെ

സൗദിയിൽ ദിനംപ്രതി തൊഴിൽ നഷ്ടമാകുന്നത് 1,468 പ്രവാസികൾക്ക്; 492 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ജോലി ഇല്ലാതാകുന്നത് രണ്ടിരട്ടി വിദേശികൾക്ക്; സൗദി മലയാളികൾക്ക് മരുഭൂമിയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദിയിൽ ദിനംപ്രതി തൊഴിൽ നഷ്ടമാകുന്നത് 1,468 പ്രവാസികൾക്ക്. സ്വകാര്യ തൊഴിൽ മേഖലയിൽ പ്രതിദിനം ശരാശരി 492 സ്വദേശികൾ ചേരുമ്പോൾ വിദേശികൾ പുറത്താകുകയാണ്. ദേശീയ തൊഴിൽ നിരീക്ഷണ വിഭാഗത്തിന്റെ 2019 ലെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കാണിത്. 2019 ലെ ഈ കാലയളവിൽ പ്രാദേശിക സ്വകാര്യ തൊഴിൽ വിപണിയിൽ 44,814 സ്വദേശികളാണ് പുതുതായി പ്രവേശിച്ചത്. ഇതിൽ പുരുഷന്മാരും വനിതകളും ഉൾപ്പെടും. അതേസമയം 1,33,65 വിദേശികൾ തൊഴിൽ വിട്ടുപോയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

വനിതകളുടെ തൊഴിലിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും സുരക്ഷയും സുഗമമാകാക്കുന്നതിന് ഏർപ്പെടുത്തിയ 'വുസൂൽ' പദ്ധതി പ്രയോജനപ്പെടുത്തിയത് 11,611 പേരാണ്. സ്വദേശിവത്കരണം ഉയർത്തുക, തൊഴിൽ വിപണി നിയന്ത്രിക്കുക എന്നിവ ലക്ഷ്യം വച്ച് ഈ വർഷം ജനുവരി 31 ന് ആണ് ദേശീയ തൊഴിൽ നിരീക്ഷണ പോർട്ടൽ (നാഷനൽ ലേബർ ഒബ്സർവേറ്ററി പോർട്ടൽ) ആരംഭിച്ചത്. രാജ്യത്തെ തൊഴിൽ കമ്പോളവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പുറത്തു വിടുകയും ഇടക്കാല പഠന റിപ്പോർട്ടുകൾ ഇറക്കുകയും ചെയ്ത് തൊഴിൽ രംഗത്തെ പുതിയ കുതിപ്പിന് ഈ സംവിധാനം ഉപകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങളും ഡാറ്റകളും തൊഴിൽ വിപണിയിലെ പങ്കാളികൾക്ക് നൽകിവരുന്നു. ഇതുവഴി വിപണിയിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ വിദഗ്ധരുടെയും പ്രഫഷനലുകളുടെയും സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും സംവിധാനത്തിന് കഴിഞ്ഞു.

അതേ സമയം സൗദി തൊഴിൽ വിപണിയിൽ 88 ശതമാനവും നിർമ്മാണ ജോലി ചെയ്യുന്നത് വിദേശികളാണെന്ന് ജനറൽ സ്റ്റാറ്റിസ്റ്റിക്‌സ് അഥോറിറ്റി പറഞ്ഞിരുന്നു. 16 തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ആധിപത്യമാണെന്നും സ്റ്റാറ്റിസ്റ്റിക് അഥോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.സൗദി ജനറൽ സ്റ്റാറ്റിസ്റ്റിക് അഥോറിറ്റി ഈ വർഷം 21 തൊഴിൽ മേഖലകളിൽ സർവേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 16 മേഖലകളിൽ വിദേശ തൊഴിലാളികളാണ് കൂടുതലുള്ളത്. കൺസ്ട്രക്ഷൻ, അഗ്രികൾചർ, മത്സ്യബന്ധനം, വ്യവസായം, ഇലക്ട്രിസിറ്റി, ജലം, ഹോട്ടൽ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിലാണ് വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നത്.

സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്ത് നടപ്പിലാക്കുന്നുണ്ടെങ്കിലും ചില മേഖലകളിൽ 50ൽ താഴെ സ്വദേശികളെ നിയമിക്കുന്നതിന് അനുമതിയുണ്ട്. ഇത് വിദേശ തൊഴിലാളികളുടെ വർധനവിന് കാരണമാണ്. അതേസമയം, വിദേശ തൊഴിലാളികൾക്കു പകരം പരിശീലനം നേടിയ സ്വദേശികളെ ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വദേശിവൽക്കരണം ഉയർത്തുന്നത് ചില തൊഴിൽ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കും. ഇതാണ് വിദേശികളുടെ ആധിപത്യമുള്ള തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണത്തിന് തടസമെന്നും വിയിരുത്തപ്പെടുന്നു. എന്നാൽ ഈ പറഞ്ഞത് ചില മേഖലകളിൽ മാത്രമാണ്. പൊതുവെയുള്ള കണക്ക് എടുക്കുമ്പോൾ കൂടുതൽ പേർക്ക് ജോലി നഷ്ടമാകുകയാണ് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP