Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉറുമ്പിനെ ഒട്ടകമാക്കുന്ന പ്രചാരണം ഫലം കണ്ടു; പ്രശാന്തിന്റെ വിജയം ഉറപ്പിച്ചതോട പ്രതികരണവുമായി മോഹൻകുമാർ; യുഡിഎഫിന്റെ നിഗമനമല്ല താൻ അവതരിപ്പിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി; പ്രശാന്തിന്റെ ലീഡ് 10000കടന്നു  

ഉറുമ്പിനെ ഒട്ടകമാക്കുന്ന പ്രചാരണം ഫലം കണ്ടു; പ്രശാന്തിന്റെ വിജയം ഉറപ്പിച്ചതോട പ്രതികരണവുമായി മോഹൻകുമാർ; യുഡിഎഫിന്റെ നിഗമനമല്ല താൻ അവതരിപ്പിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി; പ്രശാന്തിന്റെ ലീഡ് 10000കടന്നു   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:വട്ടിയൂർക്കാവിൽ ഉറുമ്പിനെ ഒട്ടകമാക്കുന്ന എൽഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നിലയിൽ മുന്നേറാൻ സാധിച്ചുവെന്നും മോഹൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 100 ബൂത്തുകൾ എണ്ണി കഴിഞ്ഞ വട്ടിയൂർക്കാവിൽ മോഹൻകുമാറിനെക്കാലും 10000 വോട്ടിന്റെ ഭൂരിപക്ഷം വികെ പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് തോൽവി ഉറപ്പിച്ച് പ്രതികരണവുമായി മോഹൻകുമാർ രംരഗത്തെത്തിയത്. 24000 വോട്ടാണ് ഇതുവരെ മോഹൻകുമാറിന് നേടാനായത്.

2019 മെയ് 23ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമായിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനമാണ് അവർ കാഴ്ചവെച്ചത്. അതിൽ അവർക്ക് മുന്നേറാൻ സാധിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകൾ നൽകുന്നതെന്ന് മോഹൻകുമാർ പറഞ്ഞു. ഉറുമ്പിനെ ഒട്ടകമാക്കുന്ന അവരുടെ പ്രചാരണം ഫലം കണ്ടുവെന്നും മോഹൻകുമാർ പറഞ്ഞു.

യുഡിഎഫിന്റെ നിഗമനമല്ല താൻ അവതരിപ്പിക്കുന്നത്. ഒരു പൗരൻ എന്ന നിലയിൽ മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങളാണ് പറയുന്നത്. ജൂൺ ആദ്യവാരം തന്നെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടാം പ്രളയത്തിൽ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നുവെന്നും മോഹൻകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP