Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മികച്ച പ്രകടനം നടത്തിയെങ്കിലും ഞങ്ങൾ ചാക്കിടാൻ ഇല്ലെന്ന് ശരദ് പവാർ; ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്- എൻസിപി സഹായം വാഗ്ദാനം ചെയ്തിട്ടില്ല; പാർട്ടി പ്രതിപക്ഷത്ത് ഇരിക്കുമെന്നും എൻസിപി അധ്യക്ഷൻ; ഹരിയാനയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോൺഗ്രസ്; ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലക്ക് സോണിയാ ഗാന്ധി മഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും അഭ്യൂഹം; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ

മികച്ച പ്രകടനം നടത്തിയെങ്കിലും ഞങ്ങൾ ചാക്കിടാൻ ഇല്ലെന്ന് ശരദ് പവാർ; ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്- എൻസിപി സഹായം വാഗ്ദാനം ചെയ്തിട്ടില്ല; പാർട്ടി പ്രതിപക്ഷത്ത് ഇരിക്കുമെന്നും എൻസിപി അധ്യക്ഷൻ; ഹരിയാനയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോൺഗ്രസ്; ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലക്ക് സോണിയാ ഗാന്ധി മഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും അഭ്യൂഹം; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ.ഹരിയാനയിൽ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ ഇതിനോടകം രംഗത്തെത്തി. 10 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാനാണ് ഹൂഡ നീക്കം നടത്തുന്നത്. അതിനിടെ ജജെപിക്ക് മുഖ്യമന്ത്രി പദം സോണിയാഗന്ധി വാഗ്ദാനം ചെയ്തിരിക്കുകയാണണെന്നും അഭ്യൂഹമുണ്ട്. . ഹരിയാനയിൽ എന്ത് തീരുമാനമെടുക്കാനും മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിങ് ഹൂഡയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുവാദം നൽകി കഴിഞ്ഞു. എന്നാൽ ഇത് മറികടക്കാൻ അമിത്ഷായുടെ നേതൃത്വത്തിൽ സമാന്തര നീക്കം നടക്കന്നുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഹരിയാന ഫലത്തിൽ കർണാടക മോഡൽ കുതിരക്കച്ചവടം ആവർത്തിക്കുമെന്നാണ് ആശങ്ക.

ഹരിയാനയിൽ എൻഡിഎ യുപിഎ കക്ഷികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആകെയുള്ള 90 സീറ്റിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻഡിഎ 39 സീറ്റിലും യുപിഎ 32 സീറ്റിലും ലീഡു ചെയ്യുകയാണ്. ഇവിടെ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. ഇതോടെ, പത്ത് സീറ്റുകളിൽ ലീഡ് ചെയ്യുന്ന ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. 10 സീറ്റുകളിൽ സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റു കക്ഷികളാണ് ലീഡ് ചെയ്യുന്നത്. എക്സിറ്റ് പോളുകളിൽ ഇന്ത്യ ടുഡേ ഒഴികെയുള്ളവരെല്ലാം ബിജെപിയുടെ സമ്പൂർണ വിജയമാണ് ഇവിടെ പ്രവചിച്ചിരുന്നത്. ബിജെപിയുടെ മോശം പ്രകടനത്തിനു പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷൻ സുഭാഷ് ബറാല രാജിവച്ചു. ടൊഹാന മണ്ഡലത്തിൽ ബറാല പിന്നിലാണ്. ബറാലയ്ക്കു പിന്നാലെ അഞ്ച് ബിജെപി മന്ത്രിമാരും സ്പീക്കറും പിന്നിലാണ്.

അതേസമയം മഹാരാഷ്ട്രയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പക്ഷേ ഞങ്ങൾ ചാക്കിടാൻ ഇല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറയുന്നത്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങൾ അസ്ഥാനത്തായെന്നും എൻസിപി പ്രതിപക്ഷത്തിരിക്കുമെന്നും എൻസിപി മേധാവി ശരദ് പവാർ. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്- എൻസിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി.അധികാരത്തിന്റെ ധാർഷ്ഠ്യം ജനങ്ങൾക്ക് ഇഷ്ടമല്ലെന്നത് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും എൻസിപിയിൽ നിന്ന് ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയ നേതാക്കളെ ഉന്നംവച്ച് കൂറുമാറ്റം ജനങ്ങൾ അംഗീകരിക്കില്ലെന്നും പവാർ പറഞ്ഞു. സർക്കാർ രൂപീകരിക്കാനല്ല പ്രതിപക്ഷത്ത് ഇരിക്കാനാണ് തീരുമാനമെന്ന് പവാർ പറഞ്ഞു. അ

അതേസമയം, മഹാരാഷ്ട്രയിൽ ബിജെപി ശിവസേനാ സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി. 288 സീറ്റിലെയും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ 157 സീറ്റിൽ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആരംഭം മുതൽ മേധാവിത്തം പുലർത്തുന്ന ബിജെപി, ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഒരു ഘട്ടത്തിലും 150ന് താഴേയ്ക്കു പോയിട്ടില്ല. മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റുകളാണ്. യുപിഎയ്ക്ക് നിലവിൽ 104 സീറ്റുകളിൽ ലീഡുണ്ട്. എൻഡിഎ, യുപിഎ ഇതര കക്ഷികൾ 27 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP