Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തല ചുറ്റുന്നുവെന്ന് പറഞ്ഞപ്പോൾ കൊടുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തിൽ കുഴഞ്ഞ് വീണ വ്യവസായി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു; വിടവാങ്ങിയ കാർത്തിക് തിരുവനന്തപുരത്തെ ഓൾറൗണ്ട് ബിസിനസ്സുകാരൻ; പണം പലിശയ്ക്ക് നല്കിയ്കും ടൂറിസ്റ്റ് ഹോമുകൾ തുറന്നും ട്രാൻസ്‌പോർട്ട് സർവീസ് നടത്തിയും ബിസിനസ് സാമ്രാജ്യം വളർത്തിയത് അച്ഛൻ; തമ്പാനൂർ കണ്ണൻ മരിച്ച് രണ്ട് കൊല്ലത്തിനുള്ളിൽ മൂത്ത മകനും വിടവാങ്ങി; മുപ്പതുകാരന്റെ അപ്രതീക്ഷിത മരണത്തിൽ വിതുമ്പി ശാസ്താ ഗ്രൂപ്പ്

തല ചുറ്റുന്നുവെന്ന് പറഞ്ഞപ്പോൾ കൊടുത്ത വെള്ളം കുടിച്ചു; ഹൃദയാഘാതത്തിൽ കുഴഞ്ഞ് വീണ വ്യവസായി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു; വിടവാങ്ങിയ കാർത്തിക് തിരുവനന്തപുരത്തെ ഓൾറൗണ്ട് ബിസിനസ്സുകാരൻ; പണം പലിശയ്ക്ക് നല്കിയ്കും ടൂറിസ്റ്റ് ഹോമുകൾ തുറന്നും ട്രാൻസ്‌പോർട്ട് സർവീസ് നടത്തിയും ബിസിനസ് സാമ്രാജ്യം വളർത്തിയത് അച്ഛൻ; തമ്പാനൂർ കണ്ണൻ മരിച്ച് രണ്ട് കൊല്ലത്തിനുള്ളിൽ മൂത്ത മകനും വിടവാങ്ങി; മുപ്പതുകാരന്റെ അപ്രതീക്ഷിത മരണത്തിൽ വിതുമ്പി ശാസ്താ ഗ്രൂപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിലെ അംഗമായ കാർത്തിക്. എസ്. നായരുടെ അകാലത്തിലുള്ള വേർപാട് നഗരത്തിലെ വ്യവസായ വൃത്തങ്ങളെ നടുക്കി. കെ.എസ്.ഗ്രൂപ്പിന്റെ ചെയർമാനും ശാസ്താ കണ്ടയിനേഴ്‌സിന്റെയും ശാസ്താ ട്രാൻസ്‌പോർട്ടിന്റെയും ഉടമയായ കാർത്തിക് മുപ്പതാം വയസിലാണ് വിട പറഞ്ഞുപോയത്.

തലസ്ഥാന നഗരിയിലെ പ്രമുഖ ടൂറിസ്റ്റ് ഹോമായ തമ്പാനൂർ ടൂറിസ്റ്റ്‌ഹോമിന്റെയും തരംഗിണി, കൈരളി, ടൂറിസ്റ്റ് ഹോമുകളുടെയും ഉടമകൂടിയാണ് കാർത്തിക്. രണ്ടു വർഷം മുൻപാണ് ഈ ബിസിനസ് ഗ്രൂപ്പിനെ നയിച്ച കാർത്തിക്കിന്റെ അച്ഛൻ തമ്പാനൂർ കണ്ണൻ മരിക്കുന്നത്. ലിവർ ട്രാൻസ്പ്ലാന്റെഷന് ശേഷമുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് തമ്പാനൂർ കണ്ണൻ മരിച്ചത്. ബിസിനസ് ഗ്രൂപ്പിന്റെ തലവൻ എന്ന നിലയിൽ  മരണം ഈ കുടുംബത്തിനെ വിഷമിപ്പിച്ചു കൊണ്ടിരിക്കെ തന്നെയാണ് കാർത്തിക്കിന്റെ മരണവും സംഭവിക്കുന്നത്.

ഇന്നലെ വഴുതക്കാടുള്ള ഫ്‌ളാറ്റിൽ രാവിലെ ആറരയോടെയായിരുന്നു കാർത്തിക്കിന്റെ മരണം. രാവിലെ എഴുന്നേറ്റയുടൻ വെള്ളം വേണമെന്ന് പറയുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയായിരുന്നു. ഹൃദയാഘാതമെന്നാണ് സൂചന. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ തന്നെ സംസ്‌കാരം നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ശക്തമായ സ്വാധീനവും വേരുകളുമുള്ള കുടുംബമാണ് കാർത്തിക്കിന്റെത്. വ്യവസായ വൃത്തങ്ങൾക്ക് ശശിധരൻ നായർ സുപരിചിതനായിരുന്നു.

പണം പലിശയ്ക്ക് നല്കിയ്കും ടൂറിസ്റ്റ് ഹോമുകൾ തുറന്നും ട്രാൻസ്‌പോർട്ട് സർവീസ് നടത്തിയും തമ്പാനൂർ കണ്ണനാണ് കെഎസ് ഗ്രൂപ്പിനെ വളർത്തിയത്. ലിവർ പ്രശ്‌നങ്ങളെ തുടർന്നാണ് തമ്പാനൂർ കണ്ണൻ അവശതയിലായത്. അതിനെ തുടർന്ന് മക്കളായ കാർത്തികും കൗശിക്കും ഗ്രൂപ്പിനെ മുന്നോട്ടു കൊണ്ട് പോവുകയായിരുന്നു. അച്ഛന്റെ വേർപാടിന് ശേഷം ഗ്രൂപ്പ് ഇവരുടെ കയ്യിൽ അമരുകയും ചെയ്തു. മറ്റ് ചില ഹോട്ടലുകൾ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു കാർത്തിക്.

ടൂറിസ്റ്റ് ഹോമുകളും ട്രാൻസ്‌പോർട്ട് ബിസിനസും ശാസ്താ കണ്ടയിനേഴ്‌സുമാണ് ഇവരുടെ അധീനതയിലുള്ളത്. ശാസ്താ കണ്ടയിനേഴ്‌സ് ആൻഡ് പാക്കിങ് പ്രശസ്തമായ സ്ഥാപനമാണ്. തിരുവനന്തപുരത്തെ പല പ്രമുഖർക്കും ഈ കമ്പനിയിൽ ഓഹരികളുണ്ട്. ടൂറിസ്റ്റ് ഹോമുകളും ട്രാൻസ്‌പോർട്ട് സർവീസും ഉണ്ടെങ്കിലും ശാസ്താ കണ്ടയിനേഴ്‌സിന്റെ പേരിലാണ് ഇവർ അറിയപ്പെടുന്നത്.

കുടുംബവീട് കരമന നെടുങ്കാട് ആണെങ്കിലും കാർത്തികും കുടുംബവും വഴുതക്കാടുള്ള ഫ്‌ളാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ വെച്ച് തന്നെയാണ് കാർത്തിക് മരിച്ചു വീണതും. കാർത്തികും ഭാര്യ ഗൗരി കാർത്തികും മക്കളായ കനിമയും കിയാനുമാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. തലച്ചുറ്റുന്നു എന്ന് കാർത്തിക് ഭാര്യയോട് പറഞ്ഞതായാണ് സൂചന. അതിനു ശേഷം വെള്ളം വേണമെന്ന് പറയുകയും അത് കുടിച്ച ശേഷം കുഴഞ്ഞു വീഴുകയുമായിരുന്നു. വീട്ടിൽ നിന്ന് തന്നെ മരണം സ്ഥിരീകരിച്ചതായാണ് വിവരം. അതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചില്ല എന്നാണ് അറിയുന്നത്. തുടർന്ന് മ്യൂസിയം പൊലീസിൽ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലെക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്‌ക്കരിക്കുകയായിരുന്നു.

കാർത്തിക്കിന്റെ മരണം ഹൃദയാഘാതമെന്നാണ് സൂചനയെന്നു മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമുള്ള പ്രാഥമിക നിഗമനം അനുസരിച്ച് മരണം ഹൃദയാഘാതമെന്നാണ് സൂചനയെന്നാണ് മ്യൂസിയം പൊലീസ് പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണകാരണത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. തമ്പാനൂർ കണ്ണനും ശോഭനാകുമാരിയുമാണ് കാർത്തിക്കിന്റെ മാതാപിതാക്കൾ. കൗശിക്.എസ്.നായർ സഹോദരനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP