Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ

ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫിന് നേരേ ആക്രമണം. ഫാറൂഖ് കോളേജിനടുത്തുള്ള ട്രാൻസ്മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കിരണിന്റെ സഹോദരൻ വി. ജയരാജനും, ഭാര്യ ശോഭനയും, ഭാര്യാസഹോദരിയും നിരവധി ആളുകളും ചേർന്നാണ് മൃഗീയമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തളർന്നുവീണ ജോമോളെ ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കാതെ, ഗേറ്റ് പൂട്ടി അക്രമികൾ ബന്ദിയാക്കി വെച്ചു.

തലക്ക് പട്ടിക കൊണ്ടും, ഇരുമ്പ് വടികൊണ്ട്് ശരീരത്തിൽ പയലിടത്തും സാരമായ പരിക്കുകളും, മുറിവുകളും ഉണ്ട്. വയറിന് ചവിട്ടും കുത്തുകളുമേറ്റിട്ടുണ്ട്. ഫറൂക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിവരുമ്പോൾ ആരോഗ്യസ്ഥിതി വഷളാകുകയും, കുഞ്ഞിന് അനക്കമില്ലാതാകുകയും ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യുകയും, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്തു. ജോമോളുടേയും കുഞ്ഞിന്റെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇപ്പോൾ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ജോമോൾ. കിരണിന്റെ വസ്തുവിൽ അകാരണമായി പ്രവേശിക്കരുതെന്ന മുനിസിഫ് കോടതിയുടെ താത്കാലിക നിരോധന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ആക്രമണം നടന്നത്.

ട്രാൻസ്ജെന്റർ (ട്രാൻസ്മെൻ) കമ്യൂണിറ്റിയിൽ പെട്ട കേരളത്തിലെ ആദ്യ ഗസ്റ്റഡ് ഉദ്യോഗസ്ഥൻ കിരൺ വൈലാശ്ശേരി നാളുകളായി വലിയൊരു നീതി നിഷേധം നേരിട്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഉള്ള വഴി കിരണിന്റെ സഹോദരൻ തന്നെ മതിലുകെട്ടി അടച്ചിരിക്കുകയാണ്. ബിന്ദു അമ്മിണിയുടെ നേതൃത്വത്തിൽ ഇതേവിഷയം ഉന്നയിച്ച് മുൻപ് നിരാഹാര സമരം ഉൾപ്പെടെ നടത്തിയിരുന്നു പിന്നീട് കോടതിയിൽനിന്നും കിരണിന്റെ വസ്തുവിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് സഹോദരൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്റ്റേയും കിരൺ നേടിയിരുന്നു.

കുടുംബ വിഹിതമായി മുൻപ് മറ്റു സഹോദരങ്ങൾക്ക് 40 സെന്റിൽ അധികം സ്ഥലം കൊടുത്തിട്ടും കിരണിനു ട്രാൻസ്ജെന്റർ ആയതുകൊണ്ട് മാത്രം 6സെന്റ് കൊടുത്ത് ഒതുക്കിയിരിക്കുകയായിരുന്നു. എന്നാൽ അതിൽ വീടുവെച്ച് ഒരുഭാഗം വാടകക്ക് കൊടുത്തു ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോൾ ബന്ധുക്കൾ തന്നെ ആ വസ്തുവും കൂടെ വഴി അടച്ചുകെട്ടി കൈക്കലാക്കാനാണ് ശ്രമിക്കുന്നത്. അങ്ങോട്ട് ഉള്ള വഴി അടച്ചതിന് പുറമേ കിരണിന്റെ വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും തടസപ്പെടുത്തിയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം എതിരെ ഫാറൂഖ് സി ഐ ക്ക് പരാതികൾ കൊടുത്തിട്ടും ഫലമുണ്ടായില്ല. കിരണിനു പിന്തുണ കാടുക്കാൻ എത്തിയതായിരുന്നു സുഹൃത്തായ ജോമോൾ ജോസഫ്. ജോമോൾ അഞ്ച് മാസം ഗർഭിണിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP