Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒഡിഷ എഫ്.സിയെ നോർത്ത് ഈസ്റ്റ് തളച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; സ്വന്തം തട്ടകത്തിൽ അസമാവോ ഗ്യാനിന്റെ നിർണായക ഗോളിലൂടെ നേടിയത് ആദ്യ വിജയം; ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടി നോർത്ത് ഈസ്റ്റിന്റെ വെടിക്കെട്ട് പ്രകടനം

ഒഡിഷ എഫ്.സിയെ നോർത്ത് ഈസ്റ്റ് തളച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; സ്വന്തം തട്ടകത്തിൽ അസമാവോ ഗ്യാനിന്റെ നിർണായക ഗോളിലൂടെ നേടിയത് ആദ്യ വിജയം; ദീപാവലി ആഘോഷത്തിന് മാറ്റ് കൂട്ടി നോർത്ത് ഈസ്റ്റിന്റെ വെടിക്കെട്ട് പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹട്ടി: നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നല്ല വെടിക്കെട്ട് ദീപാവലി ആഘോഷമായിരിക്കും ഇന്ന്. കാരണം അത്ര മികച്ച വിജയമാണ് അവർ നേടിയത്. ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി.യെ സമനിലയിൽ തളച്ചതിന് ശേഷം സ്വന്തം തട്ടകത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപിച്ചതിന്റെ സന്തോഷത്തിലാണ് അവർ. നോർത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. രണ്ടാം മിനിറ്റിൽ തന്നെ ലീഡ് നേടിയശേഷം നോർത്ത് ഈസ്റ്റ് സമനില വഴങ്ങുകയായിരുന്നു. എൺപത്തിമൂന്നാം മിനിറ്റിലായിരുന്നു അസമാവോ ഗ്യാനിന്റെ നിർണായക ഗോൾ.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ റെഡീം തലാങ്ങാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. ഒഡിഷയുടെ ഗോൾ ഏരിയയിൽ ട്രിയാഡിസിന് പന്ത് കിട്ടുമ്പോൾ മധ്യഭാഗത്ത് പൂർണമായും മാർക്ക് ചെയ്യപ്പെടാതെ ഓടിയിറങ്ങുകയായിരുന്നു റെഡീം. ഉടൻ തന്നെ പന്ത് വലയിലെത്തിക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് മുന്നിട്ടുനിൽക്കുകയായിരുന്നു നോർത്ത് ഈസ്റ്റ്.മുപ്പത്തിനാലാം മിനിറ്റിൽ ഗോൾ മടക്കാൻ ഒഡിഷയ്ക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. പക്ഷേ ഗോളി പന്ത് തട്ടിയകറ്റി. എഴുപതാം മിനിറ്റ് വരെ കാക്കേണ്ടിവന്നു ഒഡിഷയ്ക്ക് ആദ്യ ഗോൾ അടിക്കാൻ. പക്ഷേ രണ്ട് മിനിറ്റിനുള്ളിൽ പ്രതിരോധത്തിന്റെ നെടുന്തൂണായിരുന്ന കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ അത് ടീമിനേറ്റ പ്രഹരമായി. പന്തുമായി മുന്നേറുന്ന ബെരേയ്‌രോയെ പിന്നിൽ നിന്ന് തോളിൽ പിടിച്ചുവലിച്ചതിനാണ് റഫറി ചുവപ്പ് കാർഡ് കാട്ടിയത്.എൺപതിമൂന്നാം മിനിറ്റിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗ്യാനിന്റെ ഗോൾ. പന്ത് കോർണർ ഫ്‌ളാഗിൽ നിന്ന് പറന്നുവരുമ്പോൾ കാര്യമായ മാർക്കിങ്ങില്ലാതെ നിൽക്കുകയായിരുന്നു ബോക്‌സിൽ ഗ്യാൻ. ഗ്യാപ്പ് കണ്ടെത്തി ഹെഡ്ഡർ തൊടുത്തു വലയിലേയ്ക്ക് പന്ത് എത്തിയതോടെ നോർത്ത് ഈസ്റ്റ് വീണ്ടും മുന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP