Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശുദ്ധജലവുമായി എത്തിയ ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ; ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മറിയും മുൻപ് ലോറിയുടെ മുൻഭാഗം ഉയർന്ന സമയത്ത് ചാടിയതോടെ; മണിക്കൂറുകളോളം പരിശ്രമിച്ച് ലോറി ഉയർത്തിയത് 2ക്രെയ്ൻ ഉപയോഗിച്ച്

ശുദ്ധജലവുമായി എത്തിയ ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ; ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മറിയും മുൻപ് ലോറിയുടെ മുൻഭാഗം ഉയർന്ന സമയത്ത് ചാടിയതോടെ; മണിക്കൂറുകളോളം പരിശ്രമിച്ച് ലോറി ഉയർത്തിയത് 2ക്രെയ്ൻ ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശുദ്ധജലവുമായി എത്തിയ ലോറി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. അണ്ണാൻകുന്ന് പനയക്കഴുപ്പ് റോഡിൽ പനയക്കഴുപ്പ് ഭാഗത്ത് ഇന്നലെ ഒരുമണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് 8000 ലീറ്റർ വെള്ളവുമായി എത്തിയതാണ് ലോറി. തല കീഴായി ലോറി മറിഞ്ഞെങ്കിലും ഡ്രൈവർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്യുന്നതിന് പിന്നിലേക്ക് ഓടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. മണ്ണും ഇളകി തോട്ടിലേക്ക് വീണതോടെ ലോറി പിൻഭാഗം കുത്തി തോട്ടിലേക്ക് പതിച്ചു. തലകീഴായി മറിയുകയും ചെയ്തു. മറിയും മുൻപ് ലോറിയുടെ മുൻഭാഗം ഉയർന്ന സമയത്ത് ഡ്രൈവർ രമേശ് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

വൈകിട്ട് 4 മണിയോടെ 2 ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. പകുതി ഉയർത്തിയ ലോറിയുടെ ടാങ്കിലെ വെള്ളം വാൽവ് തുറന്ന് ഒഴുക്കി കളഞ്ഞശേഷമാണ് ലോറി പൂർണമായി ഉയർത്തിയത്. രാത്രി ഏഴോടെയാണ് ലോറി കരയ്ക്കുകയറ്റിയത്. ലോറി തോട്ടിൽ വീണതറിഞ്ഞ് പ്രദേശവാസികളെല്ലാം സ്ഥലത്ത് എത്തിയിരുന്നു. പൊലീസും സ്ഥലത്ത് എത്തി. സമീപത്തെ ലൈനിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ച ശേഷമാണ് ലോറി ഉയർത്തുന്ന നടപടികൾ ആരംഭിച്ചത്. നാഗമ്പടം സ്വദേശി രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP