Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കൻ ന്യൂ സൗത്ത് വെയ്ൽസ് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു; സമീപ പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം

വടക്കൻ ന്യൂ സൗത്ത് വെയ്ൽസ് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നു; സമീപ പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

നങ്ങളിൽ ആശങ്ക പടർത്തി വടക്കൻ ന്യൂ സൗത്ത് വെയ്ൽസിൽ കാട്ടുതീ നിയന്ത്രണാ തീതമായി പടരുകയാണ്. തീ നിയന്ത്രണാതിതമായതോടെ എൻഎസ്ഡബ്ല്യു മിഡ് നോർത്ത് കോസ്റ്റിലെ പോർട്ട് മക്വാരിക്ക് സമീപം താമസിക്കുന്നവർക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാതി, ലോംഗ് പോയിന്റ്, ബോണി ഹിൽസ് എന്നിവിടങ്ങളിൽ താമസിക്കുന്നവരോട് സമീപപ്രദേശങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.1500 ഹെക്ടറിലധികം സ്ഥലങ്ങൾ ഇതിനകം കത്തിക്കഴിഞ്ഞതായി സൂചന. ശക്തമായ കാറ്റ് വീശുന്നത് പടരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പസഫിക് ഹൈവേയ്ക്കും കാതി തടാകത്തിനും ഇടയിൽ ഹ്യൂസ്റ്റൺ മിച്ചൽ ഡ്രൈവ് അടച്ചു. സിഡ്‌നിയിലും തീപിടുത്തത്തിന്റെ ഭാഗമായുള്ള പുക പടർന്നിട്ടുണ്ട്. അഗ്നി ശമനാ സേനാംഗങ്ങൾ സുരക്ഷയ്ക്കായി സജീവപ്രവർത്തനം നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP