Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമലംഘനത്തിന് ഒന്നരക്കൊല്ലം ജയിലിലടച്ച പിണറായിയെ ആരെങ്കിലും അന്ന് വെടിവച്ച് കൊന്നിരുന്നെങ്കിലോ? മൂന്ന് കൊല്ലം ജയിലിൽ കിടക്കുകയും ആറു കൊല്ലം ഒളിവിൽ പോകുകയും ചെയ്ത ഇഎംഎസിനെ അന്ന് അവർ വെടി വച്ച് കൊന്നിരുന്നെങ്കിലോ? അമിത് ഷാക്കെതിരെ അലറിവിളിക്കുന്ന പിണറായിയും കൂട്ടരും വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആസ്ഥാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമ്പോഴും വാ തുറക്കാത്ത നവോത്ഥാന നായകരെവിടെ? തണ്ടർ ബോൾട്ട് എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന പിണറായി വിജയനോട്: ഇൻസ്റ്റന്റ് റെസ്‌പോൺസ്

നിയമലംഘനത്തിന് ഒന്നരക്കൊല്ലം ജയിലിലടച്ച പിണറായിയെ ആരെങ്കിലും അന്ന് വെടിവച്ച് കൊന്നിരുന്നെങ്കിലോ? മൂന്ന് കൊല്ലം ജയിലിൽ കിടക്കുകയും ആറു കൊല്ലം ഒളിവിൽ പോകുകയും ചെയ്ത ഇഎംഎസിനെ അന്ന് അവർ വെടി വച്ച് കൊന്നിരുന്നെങ്കിലോ? അമിത് ഷാക്കെതിരെ അലറിവിളിക്കുന്ന പിണറായിയും കൂട്ടരും വ്യാജ ഏറ്റുമുട്ടൽ കൊലയുടെ ആസ്ഥാന കേന്ദ്രമാക്കി കേരളത്തെ മാറ്റുമ്പോഴും വാ തുറക്കാത്ത നവോത്ഥാന നായകരെവിടെ? തണ്ടർ ബോൾട്ട് എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്ന പിണറായി വിജയനോട്: ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാജ ഏറ്റുമുട്ടലിലൂടെ നിരവധിയാളുകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് കേരളത്തിലെ സിപിഎമ്മും അവരുടെ അണികളും പ്രചരിപ്പിക്കുന്നത്. ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും ഒക്കെ എതിരെയുള്ള സിപിഎമ്മിന്റെ ഏറ്റവും വലിയ ആയുധം അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുന്ന അസഹിഷ്ണുതയുടെ വക്താക്കളാണ് അവർ എന്നാണ്. എന്നാൽ ജനാധിപത്യത്തിന്റഎ വക്താക്കളായ പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ ഇന്ത്യയിലെ വ്യാജ ഏറ്റുമുട്ടലുകളുടെ കേന്ദ്രമായി കേരളം മാറുമ്പോൾ ഇവർക്കൊക്കെ മൗനമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് ആറ് രാഷ്ട്രീയ പ്രവർത്തകരെയാണ്. മാവോയിസ്റ്റ് എന്ന് പറഞ്ഞ് ആരാണെന്ന് പോലും വ്യക്തമാക്കാതെ രാഷ്ട്രീയ പ്രവർത്തകരെ കൊന്നൊടുക്കുന്നത് ഈ സർക്കാർ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. നിലമ്പൂരിലും വയനാട്ടിലും ഇപ്പോൾ ഇതാ അട്ടപ്പാടിയിലും ആജദിവാസികൾക്കായി പ്രവർത്തിക്കുന്നു എന്ന കുറ്റത്തിന് മൂന്ന് ഘട്ടങ്ങളിലായി ആറ് പേർ കൊല്ലപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് അവർ കൊല്ലപ്പെട്ടത് എന്ന് വ്യക്തമാക്കാൻ സർക്കാരോ പൊലീസോ തയ്യാറല്ല. അതേസമയം ദൃക്‌സാക്ഷികൾ കൃത്യമായി പറയുന്നു വിശന്ന് വലഞ്ഞ് ഊരുകളിൽ അൽപം ഭക്ഷണം ചോദിച്ച് എത്തിയവരെ ഒളിഞ്ഞിരുന്ന് വെടിവെച്ച് വീഴ്‌ത്തുകയാണ് പൊലീസ് ചെയ്തത് എന്ന്.

അവർക്ക് തണ്ടർ ബോൾട്ട് എന്നൊരു പേര് കൊടുത്തതുകൊണ്ട് മാത്രം അത് ഒരു ഏറ്റുമുട്ടൽ ആകുന്നില്ല.ഇത് വ്യാജ ഏറ്റുമുട്ടൽ തന്നെയായി ചരിത്രം രേഖപ്പെടുത്തും. തീർച്ചയായും രാജ്യത്തെ നിയമം നിരോധിച്ച സംഘടനയിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിൽ എനിക്ക് എതിർപ്പ് ഒന്നും തന്നെയില്ല. എന്നാൽ എത്ര വലിയ തെറ്റ് ചെയ്തവരായാലും വെടിവെച്ചു കൊല്ലാൻ ആരാണ് പിണറായി വിജയന്റെ പൊലീസിന് അധികാരം കൊടുത്തത്. ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുന്നത് പോലും നിർത്തലാക്കമം ന്നെ് വാദിക്കുന്നവരുടെ പാർട്ടിയാണ് സിപിഎം എന്ന് കൂടി ഓർക്കണം. നിരായുധരായ, നിരാലംബരായ രാഷ്ട്രീയ പ്രവർത്തകരെ അവരുടെ രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിൽ മാത്രം വെടിവെച്ച് കൊന്നിട്ട് തണ്ടർ ബോൾട്ട് എന്ന ഇംഗ്ലീഷിലെ ഒരു കടിച്ചാൽ പൊട്ടാത്ത പേരിട്ട് ഗീർവാണം അടിക്കുന്ന പിണറായി മനസാക്ഷിയുള്ള മനുഷ്യരെ മുഴുവൻ വെല്ലുവിളിക്കുകയാണ്.

നക്‌സലുകളോട് യാതൊരു വിധ അനുഭാവവും ഉള്ള ആളല്ല ഞാൻ. നക്‌സലിസത്തെ അനുകൂലിക്കുന്നവരോട് ഒപ്പവും അല്ല ഞാൻ. സിപിഎമ്മും, കോൺഗ്രസും, ബിജെപിയും ആർഎസ്എസുമൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി എത്രയോപേരെ കൊന്നൊടുക്കിയിട്ടുണ്ട്. ഈ പാർട്ടികളെല്ലാം ബലിധാനികൾ എന്നും രക്തസാക്ഷികൾ എന്നും പറഞ്ഞ് ഫോട്ടോ ഒട്ടിച്ചുകൊണ്ട് നിരത്തുകയും വർഷാ വർഷങ്ങളിൽ ബലികുടീരങ്ങൾക്ക് മുന്നിൽ രക്ത പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യുന്നതുകൊലപാതകങ്ങളെയാണ്. ഇത്തരത്തിൽ ഒരു കൊലപാതകങ്ങളും ഈ പറയുന്ന മാവോയിസ്റ്റുകൾ ചെയ്തിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP