Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വാതുവയ്‌പ്പുകാർ ഷക്കീബിനെ സമീപിച്ചത് മൂന്ന് തവണ; സംഭവം ഐസിസിയെ അറിയിക്കാതെ താരം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസനെ വിലക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ; രണ്ട് വർഷം ശിക്ഷിച്ചെങ്കിലും അടുത്ത വർഷം താരത്തിന് മടങ്ങിയെത്താം; വിവരം ഐസിസിയെ അറിയിക്കാതിരുന്നത് എന്റെ പിഴവെന്ന് പ്രതികരിച്ച് ഷക്കീബും

വാതുവയ്‌പ്പുകാർ ഷക്കീബിനെ സമീപിച്ചത് മൂന്ന് തവണ; സംഭവം ഐസിസിയെ അറിയിക്കാതെ താരം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസനെ വിലക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ; രണ്ട് വർഷം ശിക്ഷിച്ചെങ്കിലും അടുത്ത വർഷം താരത്തിന് മടങ്ങിയെത്താം; വിവരം ഐസിസിയെ അറിയിക്കാതിരുന്നത് എന്റെ പിഴവെന്ന് പ്രതികരിച്ച് ഷക്കീബും

സ്പോർട്സ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസന് രണ്ട് വർഷത്തേക്ക് വിലക്കി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വാതുവയ്‌പ്പുകാർ സമീപിച്ചത് പുറത്ത് പറയാതിരുന്നതിനാണ് ബംഗ്ലാ നായകനെ വിലക്കിയത്. മൂന്ന് തവണയാണ് വാതുവയ്‌പ്പുകാർ സമീപിച്ചത്. എന്നാൽ താരം ഇത് പുറത്ത് പറഞ്ഞില്ല. രണ്ട് വർഷത്തേക്കാണ് വിലക്കിയത് എങ്കിലും ഒരു വർഷം മാത്രം വിലക്ക് അനുഭവിച്ചാൽ മതി. 2020 ഒക്‌റ്റോബർ 29ന് ആയിരിക്കും ഷക്കീബിന്റെ വിലക്ക് അവസാനിക്കുക. കുറ്റം സമ്മതിക്കുന്നുവെന്നും സംഭവം ഐസിസിയെ അറിയിക്കാത്തത് തന്റെ പിഴവാണ് എന്നും താരം സമ്മതിക്കുന്നു.

ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകൾ ലംഘിച്ചതായി ഐസിസി അഴിമതി വിരുദ്ധ കമ്മീഷന് മുന്നിൽ ഷക്കീബ് സമ്മതിച്ചു. ഐസിസി ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാണ് ഷാക്കിബ്. ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ബംഗ്ലാദേശ് എട്ടാമതാണ് ഫിനിഷ് ചെയ്തത് എങ്കിലും ടൂർണമെന്റിലെ റ്ൺ വേട്ടയിൽ രോഹിത് ശർമ്മയ്ക്കും ഡേവിഡ് വാർണറിനും പിന്നിലായി മൂന്നാമനായിരുന്നു ബംഗ്ലാ നായകൻ. ഒരു ലോകകപ്പിൽ 500ൽ അധികം റൺസും പത്ത് വിക്കറ്റും വീഴ്‌ത്തുന്ന താരം എന്ന റെക്കോഡും ഷക്കീബിന് സ്വന്തമാണ്.

ബംഗ്ലാദേശിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ റൺസ് നേടിയിട്ടുള്ളത് ഷക്കീബ് അൽ ഹസനാണ്. മാത്രമല്ല ബംഗ്ലാദേശിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവും ഹസൻ തന്നെ. 3 താരങ്ങളാണ് ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനുവേണ്ടി 1000 റൺസും 100 വിക്കറ്റും നേടിയിട്ടുള്ളത്. അവരിൽ ഏറ്റവും കുറച്ച് കളികളിൽ നിന്ന് ഈ നേട്ടം കൈവരിച്ചത് ഷക്കീബ് അൽ ഹസനാണ്. 88 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഷക്കീബ് അൽ ഹസനാണ് കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യ ബംഗ്ലാദേശ് താരം

താനേറെ ഇഷ്ടപ്പെടുന്ന ഗെയിമിൽ നിന്ന് വിലക്ക് ലഭിക്കുന്നത് ദുഃഖകരമാണ്. എന്നാൽ വാതുവയ്പുകാർ സമീപിച്ചത് അറിയിച്ചില്ല എന്നത് കുറ്റകരമാണെന്ന് സമ്മതിക്കുന്നു. ഐസിസി അഴിമതി നിരോധന നിയമം കർശനമായി നടപ്പാക്കുന്നതിൽ താരങ്ങൾക്ക് കൃത്യമായ പങ്കുണ്ട്. എന്നാൽ എന്റെ ജോലി ഞാൻ നിറവേറ്റിയില്ല. ഭൂരിപക്ഷം താരങ്ങളെയും ലോകമെമ്പാടുമുള്ള ആരാധകരെയും പോലെ ക്രിക്കറ്റ് അഴിമതിരഹിതമായിരിക്കണം എന്നാണ് എന്റെയും ആഗ്രഹം.

ഷാക്കിബ് അൽ ഹസൻ ഏറെ പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണ്. എന്താണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത് എന്ന് വ്യക്തമായി അറിയാവുന്ന, ഒട്ടേറെ ക്ലാസുകളിൽ പങ്കെടുത്തയാളാണ് ഷാക്കിബ്. വാതുവയ്പുകാർ സമീപിച്ചത് അറിയിക്കണമായിരുന്നു. ഷാക്കിബ് എല്ലാ കുറ്റങ്ങളും സമ്മതിക്കുകയും അഴിമതി വിരുദ്ധ കമ്മീഷന്റെ അന്വേഷണവുമായി സഹകരിക്കുകയും ചെയ്തു. യുവ താരങ്ങളെ ബോധവൽക്കരിക്കാനുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഭാവിപ്രവർത്തനങ്ങൾക്ക് സഹായവും സഹകരണവും ഷാക്കിബ് ഉറപ്പുനൽകിയിട്ടുണ്ട്. അതിൽ സന്തോഷമുണ്ടെന്നും' ഐസിസി ജനറൽ മാനേജർ അലക്സ് മാർഷൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP