Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയൂടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം; മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരുന്നു; മോദി സർക്കാറിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ മാന്ദ്യം ഇന്ത്യ മറികടക്കും'; റിയാദിൽ ആഗോള നിക്ഷേപ സമ്മേളനത്തിൽ മുകേഷ് അംബാനിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യയൂടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം; മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരുന്നു; മോദി സർക്കാറിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ മാന്ദ്യം ഇന്ത്യ മറികടക്കും'; റിയാദിൽ ആഗോള നിക്ഷേപ സമ്മേളനത്തിൽ മുകേഷ് അംബാനിയുടെ വാക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം മാത്രമാണെന്നും ഇത് മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരകയാണെന്നും മുകേഷ് അംബാനി. റിയാദിൽ ആഗോള നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക സംഗമത്തിന്റെ ഭാഗമായ പ്രത്യേക പ്ലീനറിയിൽ അടുത്ത പത്ത് വർഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകൾ ചർച്ച ചെയ്യുന്ന പരിപാടിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളർച്ചാ മുരടിപ്പില്ലെങ്കിലും ചെറിയ മാന്ദ്യമുണ്ടെന്നും പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാനി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മാന്ദ്യം മറികടക്കാനുള്ള ഊർജിത ശ്രമത്തിലാണെന്നും ഈ ഒരു വർഷം കൊണ്ട് അത് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹന വ്യവസായം, അടിവസ്ത്ര വ്യവസായം, വജ്ര വ്യാപാരം തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം ജിഎസ്ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയിയും വ്യക്തമാക്കിയിരുന്നു.കോർപ്പറേറ്റ് നികുതി കുറച്ചത് വലിയ രീതിയിൽ ഗുണം ചെയ്യില്ലെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗങ്ങൾ തേടേണ്ടി വരുമെന്നും ബിബേക് ദെബ്രോയ് പറഞ്ഞിരുന്നു.ഇന്ത്യയുടെ വളർച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുടർച്ചയായ രണ്ടാം വർഷവും കുറയുന്നതായി കാണിച്ചത്.

റെയിൽവേയും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ; നഷ്ടക്കണക്ക് ഇങ്ങനെരാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ കൃത്യമായി ഇടപെട്ടില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം വർഷങ്ങളോളം തുടരുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മന്മോഹൻ സിങ് പറഞ്ഞിരുന്നു.ജിഎസ്ടി നിരക്കുകൾ താഴ്‌ത്തി പുനക്രമീകരിക്കുക, ഗ്രാമീണ മേഖലയുടെ ഉപഭോഗ ശേഷി വർദ്ധിപ്പിക്കുക, കാർഷിക മേഖലയിലെ പുനരുദ്ധീകരണം, ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ എന്നിവയിൽ പണ ലഭ്യത, ടെക്സ്റ്റെൽ, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളിൽ കൂടുതൽ വായിപ്പ ലഭ്യമാക്കുക, അമേരിക്ക-ചൈന വ്യാപരയുദ്ധത്തിന്റെ വെളിച്ചത്തിൽ പുതിയ കയറ്റുമതി മേഖലകൾ കണ്ടെത്തുക തുടങ്ങിയവ നിർദേശങ്ങളും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മന്മോഹൻ സിങ് മുന്നോട്ടു വെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP