`വീട്ടിൽ വരുന്ന സഖാവിനോട് ഒറ്റ ചോദ്യം`; 60 വർഷം കൊണ്ട് കേരളത്തിൽ എന്ത് കമ്മ്യൂണിസ്റ്റ് ആശയമാണ് നടപ്പിലാക്കി വിജയിച്ചത്; ഒന്നുമില്ല അല്ലേ? പിന്നെന്ത് മാങ്ങാത്തൊലിക്കാണ് ഇവിടെ ഈ കമ്മ്യൂണിസം പറയുന്നത്; കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ അത്ഭുതപെടരുത്; പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചതിന്; അഖിൽ കോട്ടാത്തല എഴുതുന്നു
അഖിൽ കോട്ടാത്തല
കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ ആരും അത്ഭുതപെടരുത്.പക്ഷെ ഞാൻ അങ്ങനെ വിളിക്കില്ല വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചെന്ന് പറഞ്ഞ്.ഞാൻ ഇനി പറയുന്നത് മുഴുവൻ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് അനുഭാവികളോട് മാത്രമാണ്.എന്തായാലും 62 വർഷമായി കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടല്ലോ..എന്തായിരുന്നു 1957 ഇൽ സഖാക്കന്മാർ അന്നത്തെ ജനതയോട് പറഞ്ഞിരുന്നത്.ചുമ്മാ ചിന്തിച്ചു നോക്കൂ..ജാതി ഇല്ലാതാകും, പട്ടിണി ഇല്ലാതാക്കും, മതേതരത്വം കൊണ്ട് വരും..വികസനം കൊണ്ട് വരും, കാർഷിക മേഖലയിൽ വിപ്ലവം തീർക്കും അന്ധവിശ്വാസങ്ങൾ തൂത്തെറിയും.അതിന് ശേഷം ഭരണം തുടങ്ങി എന്തെങ്കിലും മാങ്ങാത്തൊലി ചെയ്തതായി അറിവുണ്ടോ..?
ഇനി ചുമ്മാ ബിജെപി യെ ഒന്നെടുത്തു നോക്കാം..അവർ കേമന്മാർ ആയതുകൊണ്ടല്ല സ്വന്തം പാർട്ടിയുടെ ആശയം അവർ അധികാരത്തിൽ കയറിയാൽ നടപ്പിലാക്കുന്നത് എങ്ങനെയെന്ന് ഒന്നറിഞ്ഞിരിക്കാൻ വേണ്ടിയാണ്.. ഭരണത്തിൽ കയറി 6 വർഷം കൊണ്ട് പശു വികാരം ഉത്തരേന്ത്യയിൽ കൂടുതൽ ബലപ്പിച്ചു.രാജ്യത്തെ ദേശീയ വികാരം കൂടുതൽ ഭദ്രമാക്കി..ചരിത്രത്തിലെ അവരുടെ നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു.രാജ്യത്തു ഹൈന്ദവവികാരം സൃഷ്ട്ടിച്ചെടുത്തു.
ഇങ്ങനെ വേണം ആശയപരമായി ഭരിക്കാൻ..ബിജെപി അവരുടെ രാഷ്ട്രീയ ആശയങ്ങൾ ആണ് ഇപ്പോൾ നടപ്പിലാക്കുന്നത്..അതിന് വേണ്ടിയാണ് 40%ജനത അവരെ പിന്തുണച്ചത്.കോൺഗ്രസ്സ് അവരുടെ ആശയം ആയിരിക്കണം ഇനി ജനങ്ങളോട്പറയേണ്ടത് അപ്പോൾ ജനം ആലോചിച്ച ശേഷം ഏത് ആശയത്തിനൊപ്പം നിൽക്കണം എന്ന വികാരത്തിൽ എത്തും.ആശയം നഷ്ടപെട്ടതാണ് കോൺഗ്രസ്സിനു പറ്റിയ ക്ഷീണവും അത് പോട്ടെ നമ്മുടെ വിഷയം അതല്ല.
അതുകൊണ്ടാണ് ഞാൻ ആവർത്തിച്ചു ചോദിക്കുന്നത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ് ആശയം പറയാൻ കഴിയുമോ..?30 വർഷം മുൻപ് കോരനോട് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു ഇത്തവണ ജയിച്ചാൽ നിനക്കു കക്കൂസ് തരും..
കമ്മ്യൂണിസ്റ്റ് പാർട്ടി കക്കൂസ് നൽകുന്നതും നോക്കി ഇരുന്നായിരുനെങ്കിൽ കോരൻ ഗുദം പൊട്ടി ചത്തെനെ.അന്ന് നിക്കറിൽ തൂറി നടന്ന അതേ സഖാവ് ഇപ്പോൾ ഇന്നോവയിൽ വന്നിറങ്ങി കോരനോട് പറയുവാ ..അടുത്ത തവണ ഉറപ്പായും നിനക്ക് വീടും കക്കൂസും തന്നിരിക്കും.
കോരന് അല്പം വിവരം വെച്ചിരിക്കുന്നു അയാൾ പറഞ്ഞു..തംബ്രാൻ എന്നെ പറ്റിക്കുവാ ഇത്തവണ ഞാൻ വോട്ട് തരില്ല..
ഇത് കേട്ട സഖാവ് പുതിയ പ്ളേറ്റ് ഇറക്കി എടാ അപ്പുറത്ത് മത്സരിക്കുന്നവനെ അറിയാല്ലോ..നായരാ..അവന്റെ അപ്പൂപ്പൻ പണ്ട് നിന്റെ അപ്പൂപ്പനോട് ചെയ്തത് നി മറന്നാലും ഞാൻ മറക്കില്ല..'ഇല്ലാബ്റാ ..ആ നായന്മാർ നാറികൾക്ക് ഞങ്ങടെ കുടിയിൽ നിന്നും ഒറ്റ വോട്ട് കൊടുക്കില്ല..ഞാൻ ഇനി പെരുവഴിയിൽ കിടന്നാലും പഴയതൊന്നും ഞാൻ മറക്കില്ല..'ഇതാണ് ഒരു ശരാശരി സഖാവ് ഇന്നും ദളിത് കുടുംബങ്ങളിൽ നിന്നും വോട്ടുറപ്പിക്കുന്ന ശൈലി..സമാനമായ ഇതേ തന്ത്രം ഈഴവ സമുദായത്തോടും അടിക്കും.
ബിജെപി ഒരൽപ്പം കൂടി വേരുറപ്പിച്ചതോടെ സഖാക്കൻന്മാർ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം കൂടി ഏറ്റെടുത്തു.. കോൺഗ്രസ് ജയിക്കും എന്നുറപ്പുള്ളിടത് ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളോട് ജയ സാധ്യത ബിജെപി ക്കാണെന്ന് വരുത്തി തീർക്കും..അവർ വന്നാൽ കുത്തിയെടുക്കുന്ന ശൂലത്തെ കുറിച്ചും ,വായിൽ നിന്നും പിടിച്ചു പറിക്കുന്ന ബീഫിനെ കുറിച്ചും,പൊളിച്ചു കളയുന്ന പള്ളിയെ കുറിച്ചും പറഞ്ഞു ഭയപ്പെടുത്തും..കൂട്ടത്തിൽ സ്വയം അവരുടെ രക്ഷകരായി അഭിനയിക്കുകയും ചെയ്യും..
മതേതര ജാതി ഇതര പ്രസ്ഥാനമായി നടിക്കുന്ന ഈ കമ്മ്യൂണിസ്റ്റ് പാർട്ടി 60 വർഷക്കാലം പ്രവർത്തിച്ചിട്ടും കേരളത്തിൽ ഇന്നും ജാതീയ മത വികാരങ്ങൾ നിലനിൽക്കുന്നു എങ്കിൽ എന്ത് ഉണ്ടാക്കാൻ ആണ് ഇവർ ഇവിടെ പ്രവർത്തിച്ചത്.എന്നിട്ടും ഇന്നും ഇവറ്റകളെ ജനം വിശ്വസിക്കുന്നു...അല്ല വിശ്വസിപ്പിക്കുന്നു അതവരുടെ മിടുക്ക് എന്നും വിശ്വസിക്കുന്നവരുടെ കഴിവില്ലായ്മ എന്നും കരുതി ആശ്വസിക്കാം.കർഷകർക്ക് വേണ്ടിയും തൊഴിലാളികൾക്കും വേണ്ടിയും വാദിച്ചു വാദിച്ചു കേരളത്തിൽ കാർഷിക മേഖല ഇല്ലാതാക്കി തൊഴിലാളികൾ ബംഗാളിൽ നിന്നും കൂട്ടമായി വന്നിറങ്ങിയതുകൊണ്ട് ബംഗാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ കുടുംബം ചാവാതെ അവിടെ കിടക്കുന്നു..
കേരളത്തിൽ വരേണ്ടിയുന്ന ഒട്ടുമിക്ക സംരംഭകരെയും ഭീഷണിപ്പെടുത്തിയും പണം പിരിച്ചു ഇല്ലാതാക്കി അതിന്റെ ഫലമായി കേരളത്തിൽ യുവാക്കൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥ ആയി.അറബി നാട്ടിലെ പണവും 5 വർഷം കൂടുമ്പോൾ കോൺഗ്രസ് ഭരിച്ചതും കൂടി ഇല്ലായിരുന്നെങ്കിൽ ഇവന്മാർ കേരളത്തെ മറ്റൊരു ബംഗാൾ ആക്കിയേനെ.പണ്ട് കാലത്ത് നായന്മാർക്കിടയിൽ ഉണ്ടായിരുന്ന കേമ മനോഭാവത്തെ ഇല്ലാതാക്കാൻ ദലിതനൊപ്പം കൂടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നൊരു നായരും ദളിതനും ഒരുമിച്ചു നടക്കുന്നത് കണ്ടാൽ അപ്പോൾ പോയി കുത്തി തിരിപ്പുണ്ടാക്കും.കാരണം അവർ സ്നേഹിച്ചാൽ ഇല്ലാതാവുന്നത് കമ്മ്യൂണിസ്റ്റ്കാരന്റെ ചോറാണ്..
രാജ്യങ്ങൾ തമ്മിൽ യുദ്ധം ഇല്ല എങ്കിൽ ആയുധം വിളിക്കുന്നവൻ പട്ടിണി കിടന്നു ചാകില്ലേ.ഇത് കമ്മ്യൂണിസ്റ്റ്കാരന് നന്നായി അറിയാം.ജാതി മറന്ന് മനുഷ്യർ ഒന്നിച്ചാൽ പിന്നെന്തിനാണ് കമ്മ്യൂണിസം..അതുകൊണ്ട് നിലനിൽപ്പിനു വേണ്ടി ഇവറ്റകൾ മനുഷ്യരെ തമ്മിൽ തല്ലിച്ചു കൊല്ലും..എത്രയും വേഗം ഇവന്മാരെ തിരിച്ചറിഞ്ഞാൽ അത്രയും വേഗം രക്ഷപെടാം.വീട്ടിൽ വരുന്ന ഓരോ സഖാവിനോടും ഇത്ര മാത്രം ചോദിക്കുക.എന്താണ് സഖാവേ 60 വർഷമായി നമ്മൾ കേരളത്തിൽ നടപ്പിലാക്കി വിജയിച്ച ഒരു കമ്മ്യൂണിസ്റ്റ് ആശയം...?
അഖിൽ കോട്ടാത്തല..
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍